തിയേറ്ററിലെ ഭക്ഷണത്തിന് അമിതവില; ഇടപെട്ട് മേയർ വി വി രാജേഷ്, തിരുത്തലിന് 15 ദിവസം, സൗജന്യ കുടിവെള്ളവും പാർക്കിംഗും നിർബന്ധമാക്കും
Wednesday, September 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തിയേറ്ററിലെ ഭക്ഷണത്തിന് അമിതവില; ഇടപെട്ട് മേയർ വി വി രാജേഷ്, തിരുത്തലിന് 15 ദിവസം, സൗജന്യ കുടിവെള്ളവും പാർക്കിംഗും നിർബന്ധമാക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2026, 06:53 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സിനിമാ തിയേറ്ററുകളിലെ ഭക്ഷണ സാധനങ്ങൾക്കും മറ്റ് ഉത്പന്നങ്ങൾക്കും അമിതവില ഈടാക്കുന്നതുമായി ബന്ധപ്പെട്ട പരാതികളിൽ ഇടപെട്ട് തിരുവനന്തപുരം കോർപറേഷൻ. മേയർ വി വി രാജേഷ് തിയേറ്റർ ഉടമകളുമായി ചർച്ച നടത്തി. ലൈസൻസ് വ്യവസ്ഥകൾ കർശനമായി പാലിക്കണമെന്നും പ്രേക്ഷകരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും മേയർ ആവശ്യപ്പെട്ടു.

തിയേറ്ററുകളിൽ കുഞ്ഞുങ്ങൾക്കുള്ള ഭക്ഷണം ഉൾപ്പെടെയുള്ള ഭക്ഷണസാധനങ്ങൾ പുറത്തുനിന്ന് കൊണ്ടുവരുന്നത് തടയാൻ പാടില്ലെന്നതാണ് പ്രധാന നിർദേശം. സിനിമ കാണാനെത്തുന്നവരുടെ ആവശ്യങ്ങൾ പരിഗണിച്ച് തിയേറ്ററുകൾ ലൈസൻസ് വ്യവസ്ഥകളിലെ മാനദണ്ഡങ്ങൾ പാലിക്കണമെന്നും മേയർ വ്യക്തമാക്കി.

അതേസമയം, തിയേറ്ററുകളിൽ വിൽക്കുന്ന ഉത്പന്നങ്ങളുടെ വില നേരിട്ട് നിയന്ത്രിക്കാനുള്ള അധികാരം കോർപറേഷനില്ലെന്നും മേയർ വ്യക്തമാക്കി. എന്നാൽ ലൈസൻസ് വ്യവസ്ഥകൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിട്ടുവീഴ്ച അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രേക്ഷകർക്ക് ശുദ്ധമായ കുടിവെള്ളം സൗജന്യമായി നൽകണം. ഇതിനായി തിയേറ്റർ കവാടത്തിൽ തന്നെ സൗജന്യ കുടിവെള്ള സൗകര്യം ഒരുക്കണമെന്നാണ് നിർദേശം. കുഞ്ഞുങ്ങളുടെ ഭക്ഷണം ഉൾപ്പെടെയുള്ള ഭക്ഷണസാധനങ്ങൾ അകത്തേക്ക് കൊണ്ടുവരുന്നതിന് അനാവശ്യ തടസങ്ങൾ സൃഷ്ടിക്കരുതെന്നും തിയേറ്റർ ഉടമകളോട് നിർദേശിച്ചിട്ടുണ്ട്.

തിയേറ്ററിനുള്ളിൽ ആവശ്യമായ വാഹന പാർക്കിംഗ് സൗകര്യം ഒരുക്കണമെന്നും മേയർ ആവശ്യപ്പെട്ടു. ലൈസൻസ് മാനദണ്ഡങ്ങൾ പാലിക്കുന്നതിലും ഫയർ ആൻഡ് സേഫ്റ്റി സംവിധാനങ്ങൾ ഉറപ്പാക്കുന്നതിലും ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും വി വി രാജേഷ് വ്യക്തമാക്കി.

നിലവിലുള്ള പ്രശ്നങ്ങളിൽ ആവശ്യമായ തിരുത്തലുകൾ വരുത്താൻ തിയേറ്റർ ഉടമകൾക്ക് 15 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ കോർപറേഷൻ സ്ക്വാഡ് പരിശോധന നടത്തും. നിർദേശങ്ങൾ പാലിച്ചിട്ടുണ്ടോയെന്ന് പരിശോധനയിൽ വിശദമായി പരിശോധിക്കാനാണ് തീരുമാനം.

ബാഗ് പരിശോധനയിലും കർശന നിർദേശം

സിനിമ കാണാനെത്തുന്നവരുടെ ദേഹപരിശോധനയും ബാഗ് പരിശോധനയും നടത്തുമ്പോൾ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും മേയർ നിർദേശിച്ചു. സ്ത്രീകളെ പരിശോധിക്കുന്നത് സ്ത്രീ ജീവനക്കാർ തന്നെയായിരിക്കണം. പ്രേക്ഷകരുടെ വ്യക്തിത്വത്തെയും സ്വകാര്യതയെയും ഹനിക്കുന്ന തരത്തിലുള്ള നടപടികൾ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, തലസ്ഥാനത്തെ മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ കഴിഞ്ഞ ദിവസം സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയും വിഷയത്തിൽ നിർണായകമായി.

ലുലു മാൾ, മാൾ ഓഫ് ട്രാവൻകൂർ, ഏരീസ് പ്ലസ് എന്നിവയുൾപ്പെടെ മൂന്ന് മൾട്ടിപ്ലക്സുകളിലാണ് പരിശോധന നടത്തിയത്. പാക്കറ്റുകളിൽ രേഖപ്പെടുത്തിയ വിവരങ്ങൾ, ഉത്പന്നങ്ങളുടെ തൂക്കം, വിലവിവര പട്ടിക, ഉപയോഗിക്കുന്ന ത്രാസിന്റെ കൃത്യത എന്നിവ ഉദ്യോഗസ്ഥർ പരിശോധിച്ചു. പ്രേക്ഷകർക്ക് സൗജന്യ കുടിവെള്ളം ലഭ്യമാണോ എന്നതും പരിശോധനയുടെ ഭാഗമായി വിലയിരുത്തി.

100 രൂപ എംആർപി, വിൽപ്പന 90 രൂപ

പരിശോധനയിൽ ഒരു ലിറ്റർ കുപ്പിവെള്ളത്തിന് 100 രൂപ എംആർപി രേഖപ്പെടുത്തിയിരുന്നെങ്കിലും തിയേറ്ററിൽ 90 രൂപയ്‌ക്കാണ് വിൽപ്പന നടത്തിയിരുന്നതെന്ന് കണ്ടെത്തി. കുപ്പിവെള്ളം ഏജൻസികളിൽ നിന്ന് പത്ത് രൂപയിൽ താഴെ വിലയ്‌ക്ക് വാങ്ങിയ ശേഷം അതിന് 100 രൂപ എംആർപി രേഖപ്പെടുത്തി വിൽക്കുന്നുവെന്ന ആരോപണം നേരത്തെ തന്നെ ശക്തമാണ്. എന്നാൽ ഇത്തരം വിലനിർണയത്തിൽ നടപടി സ്വീകരിക്കണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ തലത്തിൽ കൂടുതൽ കർശന ഇടപെടൽ ആവശ്യമാണെന്ന വാദവും ഉയരുന്നു.

കോടതിവിധി ചൂണ്ടിക്കാട്ടി സർക്കാർ വിഷയത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്ന സാഹചര്യമാണെങ്കിൽ ഉദ്യോഗസ്ഥർക്ക് സ്വന്തം നിലയിൽ കർശന നടപടി സ്വീകരിക്കുന്നതിലും പരിമിതികളുണ്ടാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

തിയേറ്ററുകളിലെ അമിതവില, സൗജന്യ കുടിവെള്ളം, പാർക്കിംഗ്, ഭക്ഷണം കൊണ്ടുവരുന്നതിനുള്ള നിയന്ത്രണം, സുരക്ഷാ പരിശോധന എന്നിവയിൽ ഒരേസമയം ഇടപെടുകയാണ് തിരുവനന്തപുരം കോർപറേഷൻ. 15 ദിവസത്തിന് ശേഷം നടക്കുന്ന പരിശോധനയിൽ തിയേറ്ററുകൾ നിർദേശങ്ങൾ എത്രത്തോളം പാലിച്ചുവെന്നതാകും ഇനി നിർണായകം.

Tags: Kerala Theatre NewsThiruvananthapuram Theatre PriceV V Rajesh Theatre ActionCinema Theatre Food Price
Share
Tweet
SendShare

More News from this section

കേരളത്തിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷം; മഴക്കുറവും ഉയർന്ന ഉപഭോഗവും തിരിച്ചടിയായി, സെപ്റ്റംബർ 15നകം പരിഹരിക്കുമെന്ന് വി ഡി സതീശൻ, നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി

ജയിലിൽ നിന്ന് ഇറങ്ങിയപ്പോൾ ചേന്തി അനിൽ ക്ഷമ ചോദിച്ചു; ‘അദ്ദേഹം വലുതായി, ഞാൻ ചെറുതായി’, കോൺഗ്രസ് നേതാവിനോട് ക്ഷമിച്ച് വി ഡി സതീശൻ

ആലപ്പുഴയിൽ മോഷ്ടിച്ച ബൈക്കുമായി രക്ഷപ്പെടുന്നതിനിടെ അപകടം; ബൈക്കിലുണ്ടായിരുന്ന മൂന്നാമത്തെ യുവാവും മരിച്ചു

തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട; 2.03 കോടിയുടെ 5.8 കിലോ ഹൈഡ്രോപോണിക് വീഡ് പിടികൂടി, രണ്ട് മ്യാൻമർ പൗരന്മാർ കസ്റ്റംസിന്റെ പിടിയിൽ

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് ജാമ്യം; അഞ്ചരക്കണ്ടി ദന്തൽ കോളേജിൽ പ്രവേശന വിലക്ക് ഉൾപ്പെടെ കർശന ഉപാധികൾ

ഇഡി നീക്കത്തിന് പിന്നിൽ രാഷ്‌ട്രീയമില്ല; കത്ത് മടക്കി അയക്കില്ല, നിയമപരമായി പരിശോധിച്ച് തീരുമാനമെടുക്കും: മുഖ്യമന്ത്രി വി ഡി സതീശൻ

Latest News

തിയേറ്ററിലെ ഭക്ഷണത്തിന് അമിതവില; ഇടപെട്ട് മേയർ വി വി രാജേഷ്, തിരുത്തലിന് 15 ദിവസം, സൗജന്യ കുടിവെള്ളവും പാർക്കിംഗും നിർബന്ധമാക്കും

വഴക്കില്ലാത്ത ദാമ്പത്യം വേണോ? ദിവസവും 15 മിനിറ്റ് മാത്രം മതി!, ദാമ്പത്യത്തിലെ സ്നേഹം നിലനിർത്താൻ ദിവസവും ചെയ്യേണ്ട 5 ചെറിയ ശീലങ്ങൾ

സർക്കാർ ആശുപത്രിയിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം സ്വർണം;തായ്മാമൻ തങ്ക മോതിരം പദ്ധതി ഉദ്ഘാടനം മാറ്റിവെച്ചു; മുഖ്യമന്ത്രി വിജയ് ലണ്ടനിൽ പോകുന്നു

കനത്ത ചൂടിന് ശമനം; കേരളത്തിൽ നാളെ മുതൽ മഴ മുന്നറിയിപ്പ്, ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്, വെള്ളി–ശനി ദിവസങ്ങളിലും വിവിധ ജില്ലകളിൽ മഴ ശക്തമാകും

സ്കൂട്ടറും സ്വകാര്യ ബസും കൂട്ടിയിടിച്ചു; കോളേജിലേക്ക് പോകുന്നതിനിടെ 18കാരനായ എൻജിനീയറിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം

‘പുറത്ത് നിൽക്കടോ, നിങ്ങളെന്താ ബാത്ത് റൂമിലേക്ക് വരികയാണോ?’; ഇഡി റിപ്പോർട്ടിലെ ചോദ്യത്തിൽ മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പിണറായി വിജയൻ

മൂന്നാറിൽ വീണ്ടും കടുവയിറങ്ങി; പശുവിനെ ആക്രമിച്ച് കൊന്നു, വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും ജാഗ്രതാ നിർദേശം

വെറും കൗതുകം പണിയാകുമോ?? 80s റെട്രോ ട്രെൻഡ് വെറും നൊസ്റ്റാൾജിയയോ? ഡിജിറ്റൽ സുരക്ഷയിൽ ജാഗ്രത വേണമെന്ന് വിദഗ്ധൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies