ചിറയിൻകീഴ് കയ്യാങ്കളിയിൽ രമ്യാ ഹരിദാസിന് ഗുരുതര വീഴ്ച; പക്വതയോടെ ഇടപെട്ടില്ലെന്ന് അന്വേഷണസമിതി, കടുത്ത നടപടി വേണമെന്ന് കോൺഗ്രസിൽ ആവശ്യം
Thursday, September 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചിറയിൻകീഴ് കയ്യാങ്കളിയിൽ രമ്യാ ഹരിദാസിന് ഗുരുതര വീഴ്ച; പക്വതയോടെ ഇടപെട്ടില്ലെന്ന് അന്വേഷണസമിതി, കടുത്ത നടപടി വേണമെന്ന് കോൺഗ്രസിൽ ആവശ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2026, 03:16 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ രമ്യാ ഹരിദാസ് എം എൽ എയ്‌ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി കോൺഗ്രസ് അന്വേഷണസമിതി റിപ്പോർട്ട്. സംഭവത്തിൽ പക്വതയോടെ ഇടപെടാൻ രമ്യാ ഹരിദാസിന് കഴിഞ്ഞില്ലെന്നും തനിക്കെതിരെ അപവാദ പ്രചാരണം ഉണ്ടായപ്പോൾ കെപിസിസിയെ സമീപിക്കുന്നതിന് പകരം അനാവശ്യമായി വിവാദമുണ്ടാക്കിയെന്നുമാണ് അന്വേഷണസമിതിയുടെ കണ്ടെത്തൽ.

എം.എം. ഹസൻ അധ്യക്ഷനായ അന്വേഷണസമിതി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് സമർപ്പിച്ച റിപ്പോർട്ടിലാണ് രമ്യാ ഹരിദാസിനെതിരായ പരാമർശങ്ങളുള്ളത്. റിപ്പോർട്ട് പരിഗണിച്ച കോൺഗ്രസ് നേതൃത്വം നിലവിൽ കടുത്ത അച്ചടക്കനടപടിയിലേക്ക് പോകേണ്ടതില്ലെന്ന നിലപാടിലാണ്. പരസ്യശാസനയിൽ നടപടി അവസാനിപ്പിക്കാമെന്ന അഭിപ്രായമാണ് നേതൃത്വത്തിനുള്ളതെന്നാണ് റിപ്പോർട്ട്.

എന്നാൽ കെപിസിസി യോഗത്തിൽ രമ്യാ ഹരിദാസിനെതിരെ ശക്തമായ വിമർശനമാണ് ഉയർന്നത്. പാർട്ടിക്ക് നാണക്കേടുണ്ടാക്കിയ കയ്യാങ്കളി വിവാദത്തിൽ എംഎൽഎക്കെതിരെ കടുത്ത നടപടി വേണമെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടു. സംഭവത്തിലൂടെ പാർട്ടിയുടെ സൽപ്പേരിന് കളങ്കമുണ്ടായെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

ഇതോടെ രമ്യാ ഹരിദാസിനെതിരെ കൂടുതൽ ശക്തമായ നടപടി സ്വീകരിക്കാൻ കെപിസിസി നിർബന്ധിതമാകുമോ എന്ന ചർച്ചയും സജീവമാണ്. നിലവിൽ കെപിസിസി ഉപാധ്യക്ഷ കൂടിയായ രമ്യാ ഹരിദാസിനെ ചുമതലയിൽ നിന്ന് നീക്കണമെന്ന് എഐസിസിയോട് ആവശ്യപ്പെടാനുള്ള സാധ്യതയും കോൺഗ്രസ് നേതൃത്വത്തിന് മുന്നിലുണ്ടെന്നാണ് റിപ്പോർട്ട്.

അന്വേഷണ കമ്മീഷന് മുന്നിൽ ഹാജരാകാൻ ആദ്യഘട്ടത്തിൽ രമ്യാ ഹരിദാസ് തയ്യാറായിരുന്നില്ല. വിഷയത്തിൽ “എല്ലാം പാർട്ടി പറയും” എന്നായിരുന്നു അവരുടെ പ്രതികരണം. പിന്നീട് ഇന്നലെയാണ് അന്വേഷണസമിതിക്ക് മുന്നിൽ ഹാജരായി വിശദീകരണം നൽകിയത്.

അതേസമയം, ചിറയിൻകീഴ് കയ്യാങ്കളിയുമായി ബന്ധപ്പെട്ട് പ്രാദേശിക കോൺഗ്രസ് നേതാക്കളായ സജാദിനെയും പാളയം പ്രദീപിനെയും പാർട്ടി നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.

കഴിഞ്ഞ ആഴ്ചയാണ് രമ്യാ ഹരിദാസ് എംഎൽഎയും പ്രാദേശിക കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കുതർക്കവും കയ്യാങ്കളിയും ഉണ്ടായത്. എംഎൽഎ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത ഔദ്യോഗിക യോഗത്തിൽ എംഎൽഎയുടെ പി.എയായ പാളയം പ്രദീപ് പങ്കെടുത്തതോടെയാണ് തർക്കങ്ങൾക്ക് തുടക്കമായത്.

പ്രദീപ് യോഗത്തിൽ പങ്കെടുക്കുകയും ചില കരാറുകാർക്ക് നിർദേശങ്ങൾ നൽകുകയും ചെയ്തതിനെതിരെ പ്രാദേശികതലത്തിൽ എതിർപ്പുണ്ടായിരുന്നു. യോഗത്തിൽ പ്രദീപ് പങ്കെടുക്കുന്ന ദൃശ്യങ്ങൾ രമ്യാ ഹരിദാസ് തന്നെ പിന്നീട് വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് പ്രാദേശിക കോൺഗ്രസ് നേതാവ് സജാദ് ഗ്രൂപ്പിൽ സന്ദേശമയച്ചതോടെയാണ് വിവാദം കൂടുതൽ രൂക്ഷമായത്.

തുടർന്ന് രാത്രിയിൽ രമ്യാ ഹരിദാസും സംഘവും സജാദിന്റെ വീട്ടിലെത്തുകയായിരുന്നു. സജാദിന്റെ മകളെക്കൊണ്ട് ഫോണിലെ സന്ദേശങ്ങൾ വായിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണവും ഉയർന്നു. വിവരമറിഞ്ഞ് ജില്ലാ പഞ്ചായത്ത് അംഗവും വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിനുമായ സജിത് മുട്ടമ്പലം ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. പിന്നാലെയാണ് വാക്കുതർക്കം കയ്യാങ്കളിയിലേക്ക് നീങ്ങിയത്.

Tags: Ramya Haridas ChirayinkeezhuKerala Congress CrisisKPCC Disciplinary ActionChirayinkeezhu Clash
Share
Tweet
SendShare

More News from this section

വായിൽ ക്യാൻസർ, ചികിത്സ ഫലിച്ചില്ല, ഭക്ഷണം പോലും കഴിക്കാനാകാത്ത സ്ഥിതി; ഒടുവിൽ തൃശ്ശൂർ സുവോളജിക്കൽ പാർക്കിലെ ‘നന്ദു’ വിന്  ദയാവധം

റിയാസിനെതിരായ മൊഴിയിൽ നിന്ന് ഹസൻ വാരിസ് പിന്മാറിയത് മുഖവിലക്കെടുക്കില്ല; ഭീഷണിപ്പെടുത്തിയെങ്കിൽ പോലീസിനെ സമീപിക്കേണ്ടതായിരുന്നു, നിലപാട് വ്യക്തമാക്കി ഇഡി

ഫ്രീസറിൽ പ്രാണിയും മുടിയും വീണ ഐസ്ക്രീം, കാലാവധി കഴിഞ്ഞ പാൽ; മൾട്ടിപ്ലക്സ് തിയറ്ററുകളിൽ പരിശോധന; വ്യാപക ക്രമക്കേടുകൾ കണ്ടെത്തി

‘വീണ പണം വാങ്ങിയത് നിയമപരമായി, തെറ്റായൊന്നും ചെയ്തിട്ടില്ല’; ഇ.ഡി. വാദങ്ങൾ തള്ളി മുഹമ്മദ് റിയാസ്

തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട; കാറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ചത് 90 കിലോ, രണ്ട് പേർ അറസ്റ്റിൽ

മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് അലർട്ടില്ല, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; വെള്ളി-ശനി ദിവസങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യത, നാല് ജില്ലകളിൽ യെല്ലോ അലർട്ട്

Latest News

മൊബൈലിൽ ചാറ്റ് ചെയ്യുന്നതിനെച്ചൊല്ലി തർക്കം; ബിയർ കുപ്പികൊണ്ട് അടിച്ച് ഭാര്യയെ കൊലപ്പെടുത്തി, പിന്നാലെ ഭർത്താവും ജീവനൊടുക്കി

റോഡിനായി ക്ഷേത്രം പൊളിച്ചു, പഠിച്ച പണി പതിനെട്ട് നോക്കിയിട്ടും ഇളകാതെ ഹനുമാൻ വിഗ്രഹം; ഉജ്ജയിനിയിലെ പ്രതിഷ്ഠയ്‌ക്ക് താഴെ എന്ത്? ഐഐടി വിദഗ്ധരുടെ സേവനം തേടി ജില്ലാഭരണകൂടം

‘ഈ ജോലിയും കൂടി പോയി’; മെഹന്ദി ഇടാനും ഇനി യന്ത്രം; ഹർഷ് ഗോയങ്കയുടെ പോസ്റ്റ്, സോഷ്യൽ മീഡിയയിൽ ചർച്ച

ചിറയിൻകീഴ് കയ്യാങ്കളിയിൽ രമ്യാ ഹരിദാസിന് ഗുരുതര വീഴ്ച; പക്വതയോടെ ഇടപെട്ടില്ലെന്ന് അന്വേഷണസമിതി, കടുത്ത നടപടി വേണമെന്ന് കോൺഗ്രസിൽ ആവശ്യം

കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും ബന്ധുക്കളുടെയും വീടുകളിൽ ഇ.ഡി. റെയ്ഡ്; 18 കേന്ദ്രങ്ങളിൽ പരിശോധന, ബാർ ലൈസൻസ് ക്രമക്കേട് കേസിൽ നടപടി

ലക്ഷ്യമിട്ടത് ചാന്ദ്‌നി ചൗക്കിലെ ക്ഷേത്രം; കനത്ത ട്രാഫിക് പ്ലാൻ മാറ്റിച്ചു, ചെങ്കോട്ടയ്‌ക്ക് സമീപം നടന്ന സ്ഫോടനത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

റോഡിൽ വാഹനങ്ങൾ തടഞ്ഞ് പരാക്രമം; പൊലീസ് കസ്റ്റഡിയിലെടുത്ത 21കാരി വനിതാ എഎസ്ഐയെ കടിച്ചു, തൃശൂരിൽ യുവതി അറസ്റ്റിൽ

ഗർഭിണിയായ ഇൻഫ്ലുവൻസറെ തട്ടിക്കൊണ്ടുപോയി മരത്തിൽ കെട്ടിയിട്ട് തീകൊളുത്തി; പ്രധാന പ്രതി പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies