‘ഈ ജോലിയും കൂടി പോയി’; മെഹന്ദി ഇടാനും ഇനി യന്ത്രം; ഹർഷ് ഗോയങ്കയുടെ പോസ്റ്റ്, സോഷ്യൽ മീഡിയയിൽ ചർച്ച
Thursday, September 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഈ ജോലിയും കൂടി പോയി’; മെഹന്ദി ഇടാനും ഇനി യന്ത്രം; ഹർഷ് ഗോയങ്കയുടെ പോസ്റ്റ്, സോഷ്യൽ മീഡിയയിൽ ചർച്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2026, 03:33 pm IST
Facebook
Twitter
WhatsAppTelegram

പരമ്പരാഗത ജോലികളിലേക്കും സാങ്കേതികവിദ്യ കടന്നുവരുന്നതിന്റെ മറ്റൊരു ഉദാഹരണമായി മെഹന്ദി ഇടുന്ന യന്ത്രത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. വ്യവസായി ഹർഷ് ഗോയങ്കയാണ് വീഡിയോ എക്സിൽ പങ്കുവെച്ചത്.

വീഡിയോയിൽ ഒരു യുവതി കൈ യന്ത്രത്തിനുള്ളിലേക്ക് വയ്‌ക്കുന്നതും യന്ത്രം സ്വയമേവ കൈയിൽ മനോഹരമായ മെഹന്ദി ഡിസൈൻ വരയ്‌ക്കുന്നതുമാണ് കാണുന്നത്. കാര്യമായ മനുഷ്യ ഇടപെടലില്ലാതെയാണ് യന്ത്രം മെഹന്ദി ഡിസൈൻ തയ്യാറാക്കുന്നത്.

വീഡിയോ പങ്കുവെച്ചുകൊണ്ട് ഹർഷ് ഗോയങ്ക കുറിച്ചത് “Some more jobs gone” എന്നായിരുന്നു. ഇതോടെ പരമ്പരാഗതമായി മനുഷ്യർ ചെയ്തുവരുന്ന ജോലികൾ പോലും യന്ത്രങ്ങൾ ഏറ്റെടുക്കുന്ന സാഹചര്യത്തെക്കുറിച്ച് ചർച്ചകൾ സജീവമായി.

വിവാഹങ്ങൾ, ഉത്സവങ്ങൾ, ആഘോഷങ്ങൾ തുടങ്ങിയ അവസരങ്ങളിൽ ഏറെ  മെഹന്ദി ആർട്ടിസ്റ്റുകൾക്ക് പിടിവലിയാണ്. എന്നാൽ ഇത്തരം സാങ്കേതികവിദ്യകൾ പരമ്പരാഗതമായി ഈ തൊഴിൽ ആശ്രയിച്ച് കഴിയുന്നവരുടെ ഉപജീവനത്തെ ബാധിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. വ്യവസായ മേഖലകളിൽ മാത്രം ഒതുങ്ങിയിരുന്ന ഓട്ടോമേഷൻ ഇപ്പോൾ ദൈനംദിന സേവനങ്ങളിലേക്കും എത്തുന്നതിന്റെ ഉദാഹരണമായാണ് പലരും ഇതിനെ വിലയിരുത്തുന്നത്.

അതേസമയം, ഹർഷ് ഗോയങ്കയുടെ പോസ്റ്റിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. മെഹന്ദി ആർട്ടിസ്റ്റുകൾക്ക് ഈ യന്ത്രത്തെ ഭയക്കേണ്ട സാഹചര്യമില്ലെന്നാണ് ചിലരുടെ അഭിപ്രായം. “വിവാഹത്തിന് മുമ്പ് സൂചിപോലെയുള്ള യന്ത്രത്തിനടിയിൽ കൈ വയ്‌ക്കാൻ സ്ത്രീകൾ തയ്യാറാകുമോ? എന്നായിരുന്നു ഒരാളുടെ പ്രതികരണം.

അതേസമയം, യന്ത്രവൽക്കരണം ജോലികൾ ഇല്ലാതാക്കുന്നതിനൊപ്പം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ചിലർ അഭിപ്രായപ്പെട്ടു. ഇത്തരം യന്ത്രങ്ങൾ വികസിപ്പിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും നിരവധി എൻജിനീയറിങ് മേഖലകളിൽ മനുഷ്യരുടെ പങ്കാളിത്തം ആവശ്യമാണെന്നും അതുവഴി പുതിയ അവസരങ്ങൾ ഉണ്ടാകുമെന്നും മറ്റൊരാൾ പ്രതികരിച്ചു.

 

Tags:
Share
Tweet
SendShare

More News from this section

മൊബൈലിൽ ചാറ്റ് ചെയ്യുന്നതിനെച്ചൊല്ലി തർക്കം; ബിയർ കുപ്പികൊണ്ട് അടിച്ച് ഭാര്യയെ കൊലപ്പെടുത്തി, പിന്നാലെ ഭർത്താവും ജീവനൊടുക്കി

റോഡിനായി ക്ഷേത്രം പൊളിച്ചു, പഠിച്ച പണി പതിനെട്ട് നോക്കിയിട്ടും ഇളകാതെ ഹനുമാൻ വിഗ്രഹം; ഉജ്ജയിനിയിലെ പ്രതിഷ്ഠയ്‌ക്ക് താഴെ എന്ത്? ഐഐടി വിദഗ്ധരുടെ സേവനം തേടി ജില്ലാഭരണകൂടം

കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും ബന്ധുക്കളുടെയും വീടുകളിൽ ഇ.ഡി. റെയ്ഡ്; 18 കേന്ദ്രങ്ങളിൽ പരിശോധന, ബാർ ലൈസൻസ് ക്രമക്കേട് കേസിൽ നടപടി

ലക്ഷ്യമിട്ടത് ചാന്ദ്‌നി ചൗക്കിലെ ക്ഷേത്രം; കനത്ത ട്രാഫിക് പ്ലാൻ മാറ്റിച്ചു, ചെങ്കോട്ടയ്‌ക്ക് സമീപം നടന്ന സ്ഫോടനത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

ഗർഭിണിയായ ഇൻഫ്ലുവൻസറെ തട്ടിക്കൊണ്ടുപോയി മരത്തിൽ കെട്ടിയിട്ട് തീകൊളുത്തി; പ്രധാന പ്രതി പിടിയിൽ

ബ്രിക്സ് ഉച്ചകോടിക്കായി ലോക നേതാക്കളെത്തുന്നു; 500 സിസിടിവി ക്യാമറകൾ, 7,000 സുരക്ഷാ ഉദ്യോഗസ്ഥർ; സുരക്ഷാകോട്ടയായി ഡൽഹി

Latest News

വായിൽ ക്യാൻസർ, ചികിത്സ ഫലിച്ചില്ല, ഭക്ഷണം പോലും കഴിക്കാനാകാത്ത സ്ഥിതി; ഒടുവിൽ തൃശ്ശൂർ സുവോളജിക്കൽ പാർക്കിലെ ‘നന്ദു’ വിന്  ദയാവധം

റിയാസിനെതിരായ മൊഴിയിൽ നിന്ന് ഹസൻ വാരിസ് പിന്മാറിയത് മുഖവിലക്കെടുക്കില്ല; ഭീഷണിപ്പെടുത്തിയെങ്കിൽ പോലീസിനെ സമീപിക്കേണ്ടതായിരുന്നു, നിലപാട് വ്യക്തമാക്കി ഇഡി

ഫ്രീസറിൽ പ്രാണിയും മുടിയും വീണ ഐസ്ക്രീം, കാലാവധി കഴിഞ്ഞ പാൽ; മൾട്ടിപ്ലക്സ് തിയറ്ററുകളിൽ പരിശോധന; വ്യാപക ക്രമക്കേടുകൾ കണ്ടെത്തി

‘വീണ പണം വാങ്ങിയത് നിയമപരമായി, തെറ്റായൊന്നും ചെയ്തിട്ടില്ല’; ഇ.ഡി. വാദങ്ങൾ തള്ളി മുഹമ്മദ് റിയാസ്

‘ഈ ജോലിയും കൂടി പോയി’; മെഹന്ദി ഇടാനും ഇനി യന്ത്രം; ഹർഷ് ഗോയങ്കയുടെ പോസ്റ്റ്, സോഷ്യൽ മീഡിയയിൽ ചർച്ച

തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട; കാറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ചത് 90 കിലോ, രണ്ട് പേർ അറസ്റ്റിൽ

ചിറയിൻകീഴ് കയ്യാങ്കളിയിൽ രമ്യാ ഹരിദാസിന് ഗുരുതര വീഴ്ച; പക്വതയോടെ ഇടപെട്ടില്ലെന്ന് അന്വേഷണസമിതി, കടുത്ത നടപടി വേണമെന്ന് കോൺഗ്രസിൽ ആവശ്യം

മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് അലർട്ടില്ല, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; വെള്ളി-ശനി ദിവസങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യത, നാല് ജില്ലകളിൽ യെല്ലോ അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies