വായിൽ ക്യാൻസർ, ചികിത്സ ഫലിച്ചില്ല, ഭക്ഷണം പോലും കഴിക്കാനാകാത്ത സ്ഥിതി; ഒടുവിൽ തൃശ്ശൂർ സുവോളജിക്കൽ പാർക്കിലെ ‘നന്ദു’ വിന്  ദയാവധം
Thursday, September 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വായിൽ ക്യാൻസർ, ചികിത്സ ഫലിച്ചില്ല, ഭക്ഷണം പോലും കഴിക്കാനാകാത്ത സ്ഥിതി; ഒടുവിൽ തൃശ്ശൂർ സുവോളജിക്കൽ പാർക്കിലെ ‘നന്ദു’ വിന്  ദയാവധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2026, 04:51 pm IST
Facebook
Twitter
WhatsAppTelegram

തൃശ്ശൂർ: തൃശ്ശൂർ സുവോളജിക്കൽ പാർക്കിൽ പരിചരണത്തിലായിരുന്ന ആൺകടുവ ‘നന്ദു’യ്‌ക്ക് ദയാവധം നടത്തി. 14 വയസായിരുന്നു. വായിൽ ഗുരുതരമായ ക്യാൻസർ ബാധയെ തുടർന്ന് ആരോഗ്യനില മോശമായതോടെയാണ് വെറ്ററിനറി വിദഗ്ധരുടെ നിർദേശപ്രകാരം ദയാവധം നടത്തിയത്.

കഴിഞ്ഞ ഡിസംബറിൽ വയനാട്ടിൽ നിന്നാണ് നന്ദുവിനെ രക്ഷപ്പെടുത്തി പുത്തൂരിലെ തൃശ്ശൂർ സുവോളജിക്കൽ പാർക്കിലെത്തിച്ചത്. തുടർന്ന് നടത്തിയ ബയോപ്സി പരിശോധനയിലാണ് വായിൽ സ്ക്വാമസ് സെൽ കാർസിനോമ (Squamous Cell Carcinoma) സ്ഥിരീകരിച്ചത്.

രോഗം മൂർച്ഛിച്ചതോടെ വായിൽ നിന്ന് രക്തസ്രാവമുണ്ടാകുകയും ഭക്ഷണം കഴിക്കുന്നതിന് ഉൾപ്പെടെ കടുവയ്‌ക്ക് വലിയ ബുദ്ധിമുട്ട് നേരിടുകയും ചെയ്തു. വിദഗ്ധ വെറ്ററിനറി ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ചികിത്സ നൽകിയിരുന്നെങ്കിലും ആരോഗ്യനിലയിൽ പുരോഗതിയുണ്ടായില്ല.

രോഗം ഗുരുതരമായതോടെ നന്ദുവിന് വായ അടയ്‌ക്കാൻ പോലും കഴിയാത്ത അവസ്ഥയിലായി. കീമോതെറാപ്പി നൽകുന്നതിനുള്ള സാധ്യതകളും അധികൃതർ പരിശോധിച്ചിരുന്നു. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ കാരണം അതും സാധ്യമാകാതെ വന്നു.

രോഗത്തിന്റെ തീവ്രത മൂലം കടുവ അനുഭവിച്ചിരുന്ന കടുത്ത വേദനയും ആരോഗ്യനില മെച്ചപ്പെടാനുള്ള സാധ്യതയില്ലെന്ന വെറ്ററിനറി വിദഗ്ധരുടെ വിലയിരുത്തലും കണക്കിലെടുത്താണ് ദയാവധത്തിലേക്ക് നീങ്ങിയത്.

റിക്കവറി സാധ്യമല്ലാത്ത സാഹചര്യത്തിൽ മൃഗങ്ങളെ അനാവശ്യമായി വേദനിപ്പിക്കരുതെന്ന വ്യവസ്ഥകൾ വന്യജീവി സംരക്ഷണ നിയമത്തിലുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തതെന്നും പുത്തൂർ സുവോളജിക്കൽ പാർക്ക് ഡയറക്ടർ ബി.എൻ. നാഗരാജ് ഐഎഫ്എസ് പറഞ്ഞു.

സെപ്റ്റംബർ ഒൻപതിന് രാവിലെ പത്ത് മണിയോടെ മണ്ണുത്തി വെറ്ററിനറി സർവകലാശാലയിൽ നന്ദുവിന്റെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി. തുടർന്ന് മാനദണ്ഡങ്ങൾ പാലിച്ച് തൃശ്ശൂർ സുവോളജിക്കൽ പാർക്ക് വളപ്പിൽ തന്നെ മൃതദേഹം സംസ്‌കരിച്ചു. ഗുരുതരമായ രോഗബാധയിൽ നിന്ന് നന്ദുവിനെ രക്ഷിക്കാൻ ചികിത്സയിലൂടെ സാധ്യമായ എല്ലാ മാർഗങ്ങളും പരിഗണിച്ച ശേഷമാണ് അന്തിമ തീരുമാനമെടുത്തതെന്ന് അധികൃതർ വ്യക്തമാക്കി.

Tags: tigerAnimal euthanasia
Share
Tweet
SendShare

More News from this section

റിയാസിനെതിരായ മൊഴിയിൽ നിന്ന് ഹസൻ വാരിസ് പിന്മാറിയത് മുഖവിലക്കെടുക്കില്ല; ഭീഷണിപ്പെടുത്തിയെങ്കിൽ പോലീസിനെ സമീപിക്കേണ്ടതായിരുന്നു, നിലപാട് വ്യക്തമാക്കി ഇഡി

ഫ്രീസറിൽ പ്രാണിയും മുടിയും വീണ ഐസ്ക്രീം, കാലാവധി കഴിഞ്ഞ പാൽ; മൾട്ടിപ്ലക്സ് തിയറ്ററുകളിൽ പരിശോധന; വ്യാപക ക്രമക്കേടുകൾ കണ്ടെത്തി

‘വീണ പണം വാങ്ങിയത് നിയമപരമായി, തെറ്റായൊന്നും ചെയ്തിട്ടില്ല’; ഇ.ഡി. വാദങ്ങൾ തള്ളി മുഹമ്മദ് റിയാസ്

തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട; കാറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ചത് 90 കിലോ, രണ്ട് പേർ അറസ്റ്റിൽ

ചിറയിൻകീഴ് കയ്യാങ്കളിയിൽ രമ്യാ ഹരിദാസിന് ഗുരുതര വീഴ്ച; പക്വതയോടെ ഇടപെട്ടില്ലെന്ന് അന്വേഷണസമിതി, കടുത്ത നടപടി വേണമെന്ന് കോൺഗ്രസിൽ ആവശ്യം

മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് അലർട്ടില്ല, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; വെള്ളി-ശനി ദിവസങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യത, നാല് ജില്ലകളിൽ യെല്ലോ അലർട്ട്

Latest News

വായിൽ ക്യാൻസർ, ചികിത്സ ഫലിച്ചില്ല, ഭക്ഷണം പോലും കഴിക്കാനാകാത്ത സ്ഥിതി; ഒടുവിൽ തൃശ്ശൂർ സുവോളജിക്കൽ പാർക്കിലെ ‘നന്ദു’ വിന്  ദയാവധം

മൊബൈലിൽ ചാറ്റ് ചെയ്യുന്നതിനെച്ചൊല്ലി തർക്കം; ബിയർ കുപ്പികൊണ്ട് അടിച്ച് ഭാര്യയെ കൊലപ്പെടുത്തി, പിന്നാലെ ഭർത്താവും ജീവനൊടുക്കി

റോഡിനായി ക്ഷേത്രം പൊളിച്ചു, പഠിച്ച പണി പതിനെട്ട് നോക്കിയിട്ടും ഇളകാതെ ഹനുമാൻ വിഗ്രഹം; ഉജ്ജയിനിയിലെ പ്രതിഷ്ഠയ്‌ക്ക് താഴെ എന്ത്? ഐഐടി വിദഗ്ധരുടെ സേവനം തേടി ജില്ലാഭരണകൂടം

‘ഈ ജോലിയും കൂടി പോയി’; മെഹന്ദി ഇടാനും ഇനി യന്ത്രം; ഹർഷ് ഗോയങ്കയുടെ പോസ്റ്റ്, സോഷ്യൽ മീഡിയയിൽ ചർച്ച

കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും ബന്ധുക്കളുടെയും വീടുകളിൽ ഇ.ഡി. റെയ്ഡ്; 18 കേന്ദ്രങ്ങളിൽ പരിശോധന, ബാർ ലൈസൻസ് ക്രമക്കേട് കേസിൽ നടപടി

ലക്ഷ്യമിട്ടത് ചാന്ദ്‌നി ചൗക്കിലെ ക്ഷേത്രം; കനത്ത ട്രാഫിക് പ്ലാൻ മാറ്റിച്ചു, ചെങ്കോട്ടയ്‌ക്ക് സമീപം നടന്ന സ്ഫോടനത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

റോഡിൽ വാഹനങ്ങൾ തടഞ്ഞ് പരാക്രമം; പൊലീസ് കസ്റ്റഡിയിലെടുത്ത 21കാരി വനിതാ എഎസ്ഐയെ കടിച്ചു, തൃശൂരിൽ യുവതി അറസ്റ്റിൽ

ഗർഭിണിയായ ഇൻഫ്ലുവൻസറെ തട്ടിക്കൊണ്ടുപോയി മരത്തിൽ കെട്ടിയിട്ട് തീകൊളുത്തി; പ്രധാന പ്രതി പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies