20 ലക്ഷം കടന്ന് ടിക്കറ്റ് ബുക്കിംഗ്; ഇന്ത്യന്‍ റെയില്‍വേയില്‍ ചരിത്ര റെക്കോര്‍ഡ്, മിനിറ്റില്‍ 1.25 ലക്ഷം ബുക്കിംഗിന് പുതിയ സംവിധാനം
Friday, September 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

20 ലക്ഷം കടന്ന് ടിക്കറ്റ് ബുക്കിംഗ്; ഇന്ത്യന്‍ റെയില്‍വേയില്‍ ചരിത്ര റെക്കോര്‍ഡ്, മിനിറ്റില്‍ 1.25 ലക്ഷം ബുക്കിംഗിന് പുതിയ സംവിധാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2026, 01:58 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ടിക്കറ്റ് ബുക്കിംഗില്‍ പുതിയ റെക്കോര്‍ഡ് കുറിച്ച് ഇന്ത്യന്‍ റെയില്‍വേ. സെപ്റ്റംബര്‍ ഏഴിന് 20,06,353 ടിക്കറ്റുകളാണ് രാജ്യത്ത് ബുക്ക് ചെയ്തത്. റെയില്‍വേയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒറ്റദിവസത്തെ ടിക്കറ്റ് ബുക്കിംഗ് 20 ലക്ഷം കടക്കുന്നത്. ഇതില്‍ ഏകദേശം 89 ശതമാനം ടിക്കറ്റുകളും ഓണ്‍ലൈനായാണ് ബുക്ക് ചെയ്തത്. കഴിഞ്ഞ വര്‍ഷത്തെ ഉത്സവ സീസണില്‍ ഒറ്റദിവസം രേഖപ്പെടുത്തിയ 18,40,203 ടിക്കറ്റുകളായിരുന്നു ഇതുവരെയുള്ള ഉയര്‍ന്ന ബുക്കിംഗ്. ഇതിനെ അപേക്ഷിച്ച് ഇത്തവണത്തെ ബുക്കിംഗില്‍ ഏകദേശം ആറ് ശതമാനം വര്‍ധന രേഖപ്പെടുത്തി. ടിക്കറ്റ് ആവശ്യകത ഉയര്‍ന്ന നിലയില്‍ തുടരുന്നതിന്റെ സൂചനയായി സെപ്റ്റംബര്‍ എട്ടിനും വന്‍ ബുക്കിംഗ് നടന്നു. അന്നേദിവസം 19,50,699 ടിക്കറ്റുകളാണ് ബുക്ക് ചെയ്തത്.

ഐആര്‍സിടിസി റെയില്‍ കണക്റ്റ് ആപ്പ്, വെബ്‌സൈറ്റ് എന്നിവയ്‌ക്ക് പുറമെ പേടിഎം, മേക്ക്മൈട്രിപ്പ്, ഇക്‌സിഗോ തുടങ്ങിയ തേര്‍ഡ് പാര്‍ട്ടി പ്ലാറ്റ്ഫോമുകളിലൂടെയും യാത്രക്കാര്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്തു. ഉത്സവ സീസണിലെയും തത്കാല്‍ ബുക്കിംഗ് സമയത്തെയും തിരക്ക് കണക്കിലെടുത്ത് റെയില്‍വേ റിസര്‍വേഷന്‍ സംവിധാനം കൂടുതല്‍ ശക്തമാക്കുകയാണ്. മിനിറ്റില്‍ 1.25 ലക്ഷം വരെ ബുക്കിംഗുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് റിസര്‍വേഷന്‍ ശൃംഖല നവീകരിക്കുന്നത്. ജൂലൈ 15ന് ഐആര്‍സിടിസി പുതിയ വെബ്‌സൈറ്റും യൂസര്‍ ഇന്റര്‍ഫേസും അവതരിപ്പിച്ചിരുന്നു. വിവിധ ക്ലാസുകളിലെ സീറ്റ് ലഭ്യത ഒരൊറ്റ സ്‌ക്രീനില്‍ തന്നെ പരിശോധിക്കാന്‍ ഇതിലൂടെ സാധിക്കും.

ഓണ്‍ലൈന്‍ ബുക്കിംഗിലെ ബോട്ടുകള്‍ക്കും തട്ടിപ്പുകള്‍ക്കുമെതിരെ ഐആര്‍സിടിസി നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. പുതിയ ‘ആന്റി-ബോട്ട്’ സംവിധാനം സംശയാസ്പദമായ ബോട്ട് ട്രാഫിക് 55 മുതല്‍ 65 ശതമാനം വരെ കുറച്ചതായും ഐആര്‍സിടിസി അറിയിച്ചു. യാത്രക്കാരുടെ എണ്ണം ഉയരുന്നതിനനുസരിച്ച് ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനത്തിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിനൊപ്പം, ബുക്കിംഗ് പ്രക്രിയ കൂടുതല്‍ സുഗമവും സുരക്ഷിതവുമാക്കാനുള്ള നടപടികളും റെയില്‍വേ തുടരുകയാണ്.

Tags: indian railwayRecord booking
Share
Tweet
SendShare

More News from this section

ആദ്യ വിദേശയാത്രയ്‌ക്ക് മുഖ്യമന്ത്രി വിജയ്; നിക്ഷേപം തേടി യുകെയിലേക്ക്, സിൽവർസ്റ്റോണിൽ അജിത്തുമായും കൂടിക്കാഴ്ച

നിർമാണത്തിലിരുന്ന ചർച്ചിന്റെ മേൽക്കൂര തകർന്നു; രണ്ട് തൊഴിലാളികൾ മരിച്ചു, 12 പേരെ രക്ഷപ്പെടുത്തി,

ആർഎസ്എസ് പഥസഞ്ചലനത്തിൽ പങ്കെടുത്തതിന് അധ്യാപകനെ സസ്‌പെൻഡ് ചെയ്ത നടപടി സ്റ്റേ; ഗുരുരാജിന് ആശ്വാസം, പ്രിയങ്ക് ഖാർഗെയുടെ നിലപാടിന് കർണാടക ട്രൈബ്യൂണലിൽ തിരിച്ചടി

മൊബൈലിൽ ചാറ്റ് ചെയ്യുന്നതിനെച്ചൊല്ലി തർക്കം; ബിയർ കുപ്പികൊണ്ട് അടിച്ച് ഭാര്യയെ കൊലപ്പെടുത്തി, പിന്നാലെ ഭർത്താവും ജീവനൊടുക്കി

റോഡിനായി ക്ഷേത്രം പൊളിച്ചു, പഠിച്ച പണി പതിനെട്ട് നോക്കിയിട്ടും ഇളകാതെ ഹനുമാൻ വിഗ്രഹം; ഉജ്ജയിനിയിലെ പ്രതിഷ്ഠയ്‌ക്ക് താഴെ എന്ത്? ഐഐടി വിദഗ്ധരുടെ സേവനം തേടി ജില്ലാഭരണകൂടം

‘ഈ ജോലിയും കൂടി പോയി’; മെഹന്ദി ഇടാനും ഇനി യന്ത്രം; ഹർഷ് ഗോയങ്കയുടെ പോസ്റ്റ്, സോഷ്യൽ മീഡിയയിൽ ചർച്ച

Latest News

11.22 സെക്കന്‍ഡ്! ഇന്ത്യന്‍ വനിതാ സ്പ്രിന്റില്‍ ചരിത്രനേട്ടവുമായി ഹരിത; അനിമേഷിന് ഇരട്ട സ്വര്‍ണം, കേരള താരങ്ങള്‍ക്കും കിരീടം

20 ലക്ഷം കടന്ന് ടിക്കറ്റ് ബുക്കിംഗ്; ഇന്ത്യന്‍ റെയില്‍വേയില്‍ ചരിത്ര റെക്കോര്‍ഡ്, മിനിറ്റില്‍ 1.25 ലക്ഷം ബുക്കിംഗിന് പുതിയ സംവിധാനം

അയോധ്യയിൽ പൈതൃകവും വികസനവും കൈകോർക്കുന്നു; രാമക്ഷേത്രം സന്ദർശിച്ച് മാധ്യമസംഘം, ₹7,000 കോടിയുടെ ഗ്രീൻഫീൽഡ് ടൗൺഷിപ്പും പുതിയ പദ്ധതികളും വിശദീകരിച്ച് ജില്ലാ ഭരണകൂടം

ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ ഡിവൈഡർ ചാടിക്കടന്നു; കാർ ഇടിച്ച് തെറിപ്പിച്ചു, ചികിത്സയിലായിരുന്ന 16കാരനായ വിദ്യാർഥിക്ക് ദാരുണാന്ത്യം

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ്; എസ്‌ഐടി പ്രാഥമിക അന്വേഷണം തുടങ്ങി, 126 കോടി രൂപയുടെ വിദേശ ഇടപാടും പരിശോധനയിൽ

സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്‌ക്കുള്ള ബാലാമണിയമ്മ പുരസ്‌കാരം ഡോ. എസ്.കെ. വസന്തന്

ഡിജിറ്റൽ കാലത്തെ വിവാഹാലോചനകൾ: വിശ്വാസത്തോടൊപ്പം പരിശോധനയും പ്രധാനം, മാട്രിമോണി തട്ടിപ്പുകളിൽ വീഴാതിരിക്കാൻ: വ്യാജ പ്രൊഫൈലുകളെ എങ്ങനെ തിരിച്ചറിയാം?

‘ഇഡിയുടെ കത്തിൽ ഗുരുതര കണ്ടെത്തലുകൾ’; വീണയെ മൂന്ന് തവണ ചോദ്യം ചെയ്തു, ബാക്കി ഒന്നരക്കോടി എന്തിന് കൈപ്പറ്റിയെന്ന് റിയാസ് പറയണമെന്ന് ഷോൺ ജോർജ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies