മോദി-പുടിന്‍ കൂടിക്കാഴ്ച; പ്രതിരോധം, ഊര്‍ജം, വ്യാപാരം ചര്‍ച്ചയില്‍; ഇന്ത്യ-റഷ്യ ബന്ധത്തിന് പുതിയ കരുത്ത്
Friday, September 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മോദി-പുടിന്‍ കൂടിക്കാഴ്ച; പ്രതിരോധം, ഊര്‍ജം, വ്യാപാരം ചര്‍ച്ചയില്‍; ഇന്ത്യ-റഷ്യ ബന്ധത്തിന് പുതിയ കരുത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2026, 05:57 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനും കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച ഭാരത് മണ്ഡപത്തില്‍ നടന്ന കൂടിക്കാഴ്ച ഏകദേശം 45 മിനിറ്റ് നീണ്ടു. പ്രതിരോധം, ഊര്‍ജം, വ്യാപാരം, സാങ്കേതികവിദ്യ, ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തമാക്കുന്നതാണ് ചര്‍ച്ചയിലെ പ്രധാന വിഷയങ്ങള്‍. യുക്രെയ്ന്‍ യുദ്ധവും പശ്ചിമേഷ്യയിലെ സംഘര്‍ഷവും ആഗോള ഊര്‍ജവിപണിയില്‍ സൃഷ്ടിച്ച അനിശ്ചിതത്വത്തിനിടെ ഇന്ത്യയ്‌ക്ക് സ്ഥിരമായ ഇന്ധനവിതരണം ഉറപ്പാക്കുന്നതിലും റഷ്യയുമായുള്ള ഊര്‍ജ സഹകരണത്തിന് വലിയ പ്രാധാന്യമുണ്ട്. വ്യാപാരവും നിക്ഷേപവും വര്‍ധിപ്പിക്കുന്നതിനൊപ്പം ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതും നേതാക്കള്‍ ചര്‍ച്ച ചെയ്തു.

ഇന്ത്യ-റഷ്യ ഉഭയകക്ഷി വ്യാപാരം 2030ഓടെ 100 ബില്യണ്‍ ഡോളറിലേക്ക് ഉയര്‍ത്താനുള്ള ലക്ഷ്യവും ചര്‍ച്ചയില്‍ പ്രധാന വിഷയമായി. റഷ്യന്‍ വിപണിയില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ അവസരം ഉറപ്പാക്കുന്നതിനുള്ള നടപടികളും പരിഗണനയിലുണ്ട്. വ്യാവസായിക സഹകരണത്തിലും പുതിയ മേഖലകള്‍ തേടുകയാണ് ഇന്ത്യ. ഇന്ത്യയില്‍ ഇന്നോപ്രോം സംഘടിപ്പിക്കുന്നത്, റെയില്‍വേ-ടണലിങ് മേഖലകളിലെ സഹകരണം, സ്റ്റീല്‍ വാല്യു ചെയിന്‍ വികസനം, കൂടുതല്‍ ബിസിനസ്-ടു-ബിസിനസ് അവസരങ്ങള്‍ എന്നിവ ചര്‍ച്ചയായേക്കും.

പ്രതിരോധ മേഖലയ്‌ക്ക് പുറമെ സിവില്‍ ആണവ സഹകരണവും ശക്തമാക്കുന്നതിന് ഇരുരാജ്യങ്ങളും സാധ്യതകള്‍ തേടും. ആണവ ഇന്ധന വിതരണം മുതല്‍ പ്ലാന്റുകളുടെ പ്രവര്‍ത്തനചക്രവുമായി ബന്ധപ്പെട്ട സഹകരണം വരെ ഇതില്‍ ഉള്‍പ്പെടും. വളം വിതരണവും മറ്റൊരു പ്രധാന വിഷയമാണ്. തന്ത്രപ്രധാന സംയുക്ത സംരംഭങ്ങളിലൂടെ വളത്തിന്റെ ലഭ്യത ഉറപ്പാക്കാനും വിതരണം വര്‍ധിപ്പിക്കാനുമാണ് ഇന്ത്യയും റഷ്യയും ലക്ഷ്യമിടുന്നത്. നിര്‍ണായക ധാതുക്കള്‍, റഷ്യയിലേക്ക് കൂടുതല്‍ വിദഗ്ധ ഇന്ത്യന്‍ തൊഴിലാളികളുടെ സഞ്ചാരം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയില്‍ ഉള്‍പ്പെട്ടേക്കും.

Tags: Narendra ModiVladimar putin
Share
Tweet
SendShare

More News from this section

117 മണ്ഡലങ്ങള്‍, 13 ദിവസം; പഞ്ചാബില്‍ ലഹരിക്കെതിരെ ബിജെപിയുടെ പ്രചാരണം; ‘നഷാ മുക്ത് പഞ്ചാബ് യാത്ര’; സമാപന ചടങ്ങില്‍ അമിത് ഷായും

മൂര്‍ഖന്റെ വിഷത്തിന് ഇനി ‘കോക്ക്‌ടെയില്‍’ ആന്റിവെനം; ഐഐഎസ്സി ഗവേഷകരുടെ നിര്‍ണായക നേട്ടം

ജയ്പൂരില്‍ ഭാര്യയെയും മൂന്ന് മക്കളെയും മരിച്ചനിലയില്‍ കണ്ടെത്തി; ഭര്‍ത്താവ് ഒളിവില്‍, അന്വേഷണം ഊര്‍ജിതം

സ്‌കൂളില്‍ വച്ച് അധ്യാപകന്‍ മോശമായി പെരുമാറി; കള്ളക്കുറിച്ചിയില്‍ പത്താംക്ലാസുകാരി മരിച്ചു; അധ്യാപകന്‍ അറസ്റ്റില്‍

20 ലക്ഷം കടന്ന് ടിക്കറ്റ് ബുക്കിംഗ്; ഇന്ത്യന്‍ റെയില്‍വേയില്‍ ചരിത്ര റെക്കോര്‍ഡ്, മിനിറ്റില്‍ 1.25 ലക്ഷം ബുക്കിംഗിന് പുതിയ സംവിധാനം

ആദ്യ വിദേശയാത്രയ്‌ക്ക് മുഖ്യമന്ത്രി വിജയ്; നിക്ഷേപം തേടി യുകെയിലേക്ക്, സിൽവർസ്റ്റോണിൽ അജിത്തുമായും കൂടിക്കാഴ്ച

Latest News

എടപ്പാളില്‍ രോഗിയായ യുവതിക്ക് ചികിത്സ നിഷേധിച്ചെന്ന് പരാതി; ഡോക്ടര്‍ക്കെതിരെ ആരോപണം

മാണി സി കാപ്പനെ അയോഗ്യനാക്കണം; ഹൈക്കോടതിയില്‍ ഹര്‍ജി, പാലായില്‍ ഉപതിരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യം

മോദി-പുടിന്‍ കൂടിക്കാഴ്ച; പ്രതിരോധം, ഊര്‍ജം, വ്യാപാരം ചര്‍ച്ചയില്‍; ഇന്ത്യ-റഷ്യ ബന്ധത്തിന് പുതിയ കരുത്ത്

ക്യാപ്റ്റന്റെ ആം ബാന്‍ഡ് കിട്ടി, പിന്നാലെ ഫ്രീകിക്ക് ഗോള്‍! ബാഴ്‌സലോണയില്‍ ചരിത്രം കുറിച്ച് ലമിന്‍ യമാല്‍

‘ആരെ ഭയന്നാണ് നടപടി വൈകിക്കുന്നത്?’; കേസില്‍ യുഡിഎഫും എല്‍ഡിഎഫും ഒത്തുകളിക്കുകയാണ്: മാസപ്പടി കേസില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ. സുരേന്ദ്രന്‍

സിഎംആർഎൽ പണമിടപാട്: പിണറായി വിജയന് പുറമെ ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും; ഡയറിയിലെ ചുരുക്കപ്പേരുകൾ വിശദീകരിച്ച് കമ്പനി സിഎഫ്ഒയുടെ മൊഴി പുറത്ത്

11.22 സെക്കന്‍ഡ്! ഇന്ത്യന്‍ വനിതാ സ്പ്രിന്റില്‍ ചരിത്രനേട്ടവുമായി ഹരിത; അനിമേഷിന് ഇരട്ട സ്വര്‍ണം, കേരള താരങ്ങള്‍ക്കും കിരീടം

അയോധ്യയിൽ പൈതൃകവും വികസനവും കൈകോർക്കുന്നു; രാമക്ഷേത്രം സന്ദർശിച്ച് മാധ്യമസംഘം, ₹7,000 കോടിയുടെ ഗ്രീൻഫീൽഡ് ടൗൺഷിപ്പും പുതിയ പദ്ധതികളും വിശദീകരിച്ച് ജില്ലാ ഭരണകൂടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies