ഇന്ന് വിനായക ചതുര്‍ത്ഥി; ഗണപതി ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകളും ഗണപതിഹോമവും

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: ഇന്ന് വിനായക ചതുര്‍ത്ഥി. സംസ്ഥാനത്തെ ഗണപതി ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകളും ഗണപതിഹോമവും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ നടക്കും. വിവിധ ക്ഷേത്രങ്ങളില്‍ പ്രത്യേക വഴിപാടുകള്‍ക്കും ഭക്തര്‍ എത്തും. ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുര്‍ത്ഥി ദിനമാണ് വിനായക ചതുര്‍ത്ഥിയായി ആചരിക്കുന്നത്. ഗണപതിഹോമം നടത്തുന്നത് സര്‍വസങ്കടങ്ങള്‍ ശമിപ്പിക്കുമെന്നും ഐശ്വര്യം പ്രദാനം ചെയ്യുമെന്നുമാണ് വിശ്വാസം.

വിനായക ചതുര്‍ത്ഥി ദിനത്തിലെ പ്രധാന വഴിപാടുകളിലൊന്നാണ് അഷ്ടദ്രവ്യ മഹാഗണപതി ഹോമം. അഷ്ടദ്രവ്യങ്ങള്‍ ഹോമിച്ച് ഗണപതിയെ പ്രസാദിപ്പിച്ചാല്‍ അതിന്റെ ഗുണാനുഭവങ്ങള്‍ ഒരു വര്‍ഷക്കാലം നിലനില്‍ക്കുമെന്നാണ് വിശ്വാസം. ഉണങ്ങിയ നാളികേരം, പഴം, കരിമ്പ്, തേന്‍, ശര്‍ക്കര, അപ്പം, അട, മലര്‍ എന്നിവയാണ് അഷ്ടദ്രവ്യങ്ങള്‍. വിനായക ചതുര്‍ത്ഥി ദിനത്തില്‍ ഗണപതിയുടെ അനുഗ്രഹം തേടി ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും വഴിപാടുകളും നടക്കും.

Share