ഗുരുഗ്രാമില്‍ ബൈക്ക് യാത്രക്കാരിയെ കാര്‍ ഇടിച്ച സംഭവം; പ്രതി രാജസ്ഥാനില്‍ പിടിയില്‍, വധശ്രമക്കുറ്റവും
Tuesday, September 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗുരുഗ്രാമില്‍ ബൈക്ക് യാത്രക്കാരിയെ കാര്‍ ഇടിച്ച സംഭവം; പ്രതി രാജസ്ഥാനില്‍ പിടിയില്‍, വധശ്രമക്കുറ്റവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2026, 02:21 pm IST
Facebook
Twitter
WhatsAppTelegram

ഗുരുഗ്രാം: ഗോള്‍ഫ് കോഴ്സ് റോഡില്‍ ബൈക്ക് യാത്രക്കാരിയായ യുവതിയെ കാര്‍ ഇടിച്ച സംഭവത്തില്‍ പ്രതിയായ ഡ്രൈവര്‍ അറസ്റ്റില്‍. കാര്‍ ഡ്രൈവര്‍ കല്യാണ്‍ ബൈന്‍സ്ലയെയാണ് രാജസ്ഥാനിലെ ദൗസയില്‍ നിന്ന് ഗുരുഗ്രാം പൊലീസ് പിടികൂടിയത്. പ്രതിയെ ഗുരുഗ്രാമിലെത്തിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കണ്ടെത്താന്‍ മൂന്ന് പൊലീസ് സംഘങ്ങളെയാണ് നിയോഗിച്ചിരുന്നത്. ഇതിലൊരു സംഘം രാജസ്ഥാനിലെത്തി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബൈന്‍സ്ലയെ പിടികൂടിയത്.

സംഭവത്തില്‍ നേരത്തെ ഭാരതീയ ന്യായ സംഹിതയിലെ 281ാം വകുപ്പ് (അശ്രദ്ധമായ ഡ്രൈവിങ്), 125-ാം വകുപ്പ് (പരിക്കേല്‍പ്പിക്കല്‍) എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പിന്നീട് സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചശേഷം വധശ്രമവുമായി ബന്ധപ്പെട്ട 109-ാം വകുപ്പും കേസില്‍ ചേര്‍ത്തതായി പൊലീസ് അറിയിച്ചു. ഗോള്‍ഫ് കോഴ്സ് റോഡില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന സിയയുടെ വാഹനത്തില്‍ പിന്നില്‍ നിന്ന് കാര്‍ ഇടിച്ചതായാണ് പൊലീസ് പറയുന്നത്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ഗുരുഗ്രാം പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. പൊലീസ് സോഷ്യല്‍ മീഡിയ മോണിറ്ററിങ് സെല്‍ സെപ്റ്റംബര്‍ 14ന് വീഡിയോ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് സെക്ടര്‍ 56 പൊലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.

സംഭവത്തില്‍ വധശ്രമക്കുറ്റം ചുമത്തണമെന്ന് സിയയുടെ കുടുംബം നേരത്തെ ആവശ്യപ്പെട്ടിരുന്നു. പ്രതി മനഃപൂര്‍വം കാര്‍ ഉപയോഗിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. പൊലീസ് അന്വേഷണം വൈകുന്നതിലും കുടുംബം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അതേസമയം, സംഭവത്തില്‍ സിയയുടെ ഭാഗത്തുനിന്ന് രേഖാമൂലമുള്ള പരാതി ലഭിച്ചിരുന്നില്ലെന്നും വൈറല്‍ വീഡിയോയുടെ അടിസ്ഥാനത്തിലാണ് പൊലീസ് സ്വമേധയാ നടപടി സ്വീകരിച്ചതെന്നും പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. നിയമം ലംഘിക്കുന്ന തരത്തിലുള്ള നടപടികള്‍ അനുവദിക്കില്ലെന്ന് ഗുരുഗ്രാം പൊലീസ് വ്യക്തമാക്കി. ലഭ്യമായ തെളിവുകള്‍ വിശദമായി പരിശോധിച്ച ശേഷമായിരിക്കും പ്രതിക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കുകയെന്നും പൊലീസ് അറിയിച്ചു.

Tags: hit and run casebike riderculpritPOLICE ARRESTED
Share
Tweet
SendShare

More News from this section

ഗുജറാത്തിന്റെ വികസന നായകനിൽ നിന്ന് ലോക നേതാവിലേക്ക്; മോദി ഭരണത്തിന്റെ 25 വർഷം; സേവാ സങ്കൽപ് അഭിയാനുമായി ബിജെപി, സെപ്റ്റംബർ 17 മുതൽ ഒരു മാസം നീളുന്ന ജനസമ്പർക്ക പരിപാടികൾ

ഇമിഗ്രേഷന്‍ പരിശോധന ഇല്ലേ? ഡല്‍ഹിയില്‍ നടപടിക്രമം പൂര്‍ത്തിയാക്കാതെ മൂന്ന് പേര്‍ അന്താരാഷ്‌ട്ര വിമാനത്തില്‍; എയര്‍ ഇന്ത്യക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നോട്ടീസ്

തൃണമൂൽ ഗുണ്ടകൾ കൊലപ്പെടുത്തിയ ചന്ദ്രനാഥ് രഥിന്റെ അമ്മ; നന്ദിഗ്രാമിൽ ഹസിറാണി രഥ് ബിജെപി സ്ഥാനാർത്ഥി; റജിനഗറിൽ സഖാറാവ് സർക്കാർ

കുട്ടികളുടെ സുരക്ഷയില്‍ ഇനി വിട്ടുവീഴ്ചയില്ല; നിയമനടപടികള്‍ക്ക് വിവരങ്ങള്‍ കൈമാറാന്‍ മെറ്റ സമ്മതിച്ചു, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച് വീട്ടില്‍ തീപിടിത്തം; ബെലഗാവിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു

ആഗോള ധ്രുവീകരണത്തിനിടയിലും സമവായം സാധ്യമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടി വിജയകരമെന്ന് ജയശങ്കര്‍

Latest News

അഞ്ച് വർഷത്തിനുള്ളിൽ AI വൻ ദുരന്തമുണ്ടാക്കാം; ഗൂഗിൾ ഡീപ്‌മൈൻഡ് ഗവേഷകൻ രാജിവച്ചു

ഏഷ്യന്‍ ഗെയിംസിന് ദിവസങ്ങള്‍ മാത്രം; ശ്രീലങ്കന്‍ ജാവലിന്‍ താരം രുമേഷ് പതിരഗെയിക്ക് തിരിച്ചടി; മൂന്ന് ജാവലിനുകള്‍ വിമാനയാത്രയ്‌ക്കിടെ തകര്‍ന്നു

കോട്ടയത്ത് യൂട്യൂബ് വ്‌ലോഗറെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കുടുംബ പ്രശ്‌നമെന്ന് പ്രാഥമിക നിഗമനം

ന്യൂയോര്‍ക്കില്‍ സബ്വേ അപകടം; ഇന്ത്യന്‍ വംശജയായ യുവതിയും സുഹൃത്തും മരിച്ചു

ഗുരുഗ്രാമില്‍ ബൈക്ക് യാത്രക്കാരിയെ കാര്‍ ഇടിച്ച സംഭവം; പ്രതി രാജസ്ഥാനില്‍ പിടിയില്‍, വധശ്രമക്കുറ്റവും

നിസ്കരിക്കാനെന്ന വ്യാജേന പള്ളിയിലെത്തി മോഷണം; ആറുമാസത്തിനിടെ കവർന്നത് നിരവധി ഇൻവെർട്ടർ ബാറ്ററികൾ; ഒടുവിൽ പ്രതി പിടിയിൽ

‘ഹവാല എന്ന് കേട്ടാൽ മുഖ്യമന്ത്രിയുടെ കാലുവിറയ്‌ക്കും’; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഷോൺ ജോർജ്

തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആറ് കിലോ കഞ്ചാവ് പിടികൂടി; ഒഡീഷ സ്വദേശികളായ രണ്ടുപേര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies