അപകടവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്നു; ലോസ് ആഞ്ചലസില്‍ മൂന്ന് മരണം
Wednesday, September 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അപകടവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്നു; ലോസ് ആഞ്ചലസില്‍ മൂന്ന് മരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2026, 01:51 pm IST
Facebook
Twitter
WhatsAppTelegram

ലോസ് ആഞ്ചലസ്: മറ്റൊരു അപകടത്തിന്റെ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ എന്‍ബിസി4 ലോസ് ആഞ്ചലസിന്റെ വാര്‍ത്താ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മൂന്ന് പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകിട്ട് ഏഴോടെയാണ് സാന്‍ ഫെര്‍ണാണ്ടോ വാലിയിലെ ചാറ്റ്‌സ്വര്‍ത്ത് മേഖലയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. രണ്ട് വാണിജ്യ കെട്ടിടങ്ങള്‍ക്കിടയിലേക്കാണ് വിമാനം പതിച്ചത്. പിന്നാലെ തീപിടിത്തമുണ്ടായി.

എന്‍ബിസി4യുടെ ന്യൂസ്ചോപ്പര്‍4 ആണ് അപകടത്തില്‍പ്പെട്ടത്. ആഞ്ചല്‍ സിറ്റി എയറാണ് ഹെലികോപ്റ്റര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നത്. സംഭവസമയത്ത് നിരവധി വാര്‍ത്താ ഹെലികോപ്റ്ററുകള്‍ പ്രദേശത്തുണ്ടായിരുന്നു. ഹെലികോപ്റ്റര്‍ അപകടസ്ഥലത്തിന് ഏകദേശം 1.6 കിലോമീറ്റര്‍ അകലെയാണ് നേരത്തെ നടന്ന ബസ് അപകടസ്ഥലം.

ഹെലികോപ്റ്റര്‍ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചതായി ലോസ് ആഞ്ചലസ് ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് സ്ഥിരീകരിച്ചു. ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 50ലധികം അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.

ഇതിന് ഏകദേശം രണ്ട് മണിക്കൂര്‍ മുമ്പ് എസ്യുവിയും മെട്രോ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിക്കുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഹെലികോപ്റ്റര്‍ അപകടത്തിന്റെ കാരണം വ്യക്തമല്ല. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും അന്വേഷണം നടത്തും. കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം അനുശോചനം രേഖപ്പെടുത്തി.

Tags: HELICOPTER ACCIDENTthree diedlosangels
Share
Tweet
SendShare

More News from this section

ഒരു മുട്ടയ്‌ക്ക് 4,000 രൂപ!!! കറുത്ത കോഴിക്കുഞ്ഞിന് 6,500 വരെ!!! ചില്ലറക്കാരിയല്ല കോഴികളുടെ ലംബോർഗിനി

ബംഗ്ലാദേശിൽ പ്രതികാര നടപടിയുമായി സർക്കാർ; ഒബൈദുൾ ഖാദറുൾപ്പെടെ ഏഴ് അവാമി ലീഗ് നേതാക്കൾക്ക് വധശിക്ഷ, വിചാരണ നടന്നത് കുറ്റാരോപിതരുടെ അഭാവത്തിൽ, സ്വത്തുക്കളും കണ്ടുകെട്ടാൻ ഉത്തരവ്

സൗദി അറേബ്യയിൽ വൻ ധാതുനിക്ഷേപം; മദീനയിൽ 11 കോടി ടൺ അപൂർവ ധാതുക്കളും യുറേനിയം സാന്നിധ്യവും കണ്ടെത്തി  

പാലു കൊടുത്ത കയ്യ്‌ക്ക്… സ്വന്തം എഞ്ചിനീയർക്കുനേരെ കുങ്ഫു സ്റ്റൈൽ കിക്ക്; ചൈനയിൽ ഹ്യൂമനോയിഡ് റോബോട്ടിന്റെ ‘ആക്രമണം’ വൈറൽ

അഞ്ച് വർഷത്തിനുള്ളിൽ AI വൻ ദുരന്തമുണ്ടാക്കാം; ഗൂഗിൾ ഡീപ്‌മൈൻഡ് ഗവേഷകൻ രാജിവച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

Latest News

CAT 2026 അപേക്ഷാ തീയതി നീട്ടി; സെപ്റ്റംബർ 22 വരെ അപേക്ഷിക്കാം, പരീക്ഷ നവംബർ 29ന്

ഭക്ഷ്യസുരക്ഷാ വീഴ്ചകള്‍; മുംബൈയിലെ പ്രശസ്ത കഫേ മോണ്ടെഗാറിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത് എഫ്ഡിഎ

വിവാഹ ബയോഡാറ്റ തയ്യാറാക്കുകയാണോ? ഫോട്ടോ മുതൽ വിദ്യാഭ്യാസം വരെ… നല്ലൊരു ആലോചന കിട്ടാൻ പ്രൊഫൈലിൽ എന്തെഴുതണം?

അറബിക്കടലിൽ പാക് പ്രകോപനം; ഇന്ത്യൻ യുദ്ധക്കപ്പലിൽ പാക്  കപ്പൽ ഇടിച്ചു; പാക് നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ

അപകടവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്നു; ലോസ് ആഞ്ചലസില്‍ മൂന്ന് മരണം

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

റിപ്പോർട്ടർ ടിവി ഓഫീസിലെ പോലീസ് പരിശോധന നിയമപരമെന്ന് മുഖ്യമന്ത്രി; വാർത്താ പ്രക്ഷേപണം തടസ്സപ്പെടുത്തിയതായി അറിയില്ല, ഫോണുകൾ പിടിച്ചെടുത്തത് അന്വേഷണ നടപടിയുടെ ഭാഗമെന്നും വിശദീകരണം

കൊടും വിഷം!!! ‘മുഖം വെളുത്തുപാറുന്ന’ പാക് നിർമ്മിത ക്രീമുകളുടെ അനധികൃത വിൽപ്പന; കർശന മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ; വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് നിർദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies