ആറ് മാസം പ്രായമുള്ള കുഞ്ഞിനെ പിറ്റ്ബുൾ ആക്രമിച്ചു; രക്ഷിക്കാൻ ശ്രമിച്ച സ്ത്രീയെയും വീഴ്ത്തി, റോഡിലൂടെ വലിച്ചിഴച്ചു, കുഞ്ഞിന്റെ നില അതീവ ഗുരുതരം ; സിസിടിവിയിൽ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
Saturday, September 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആറ് മാസം പ്രായമുള്ള കുഞ്ഞിനെ പിറ്റ്ബുൾ ആക്രമിച്ചു; രക്ഷിക്കാൻ ശ്രമിച്ച സ്ത്രീയെയും വീഴ്‌ത്തി, റോഡിലൂടെ വലിച്ചിഴച്ചു, കുഞ്ഞിന്റെ നില അതീവ ഗുരുതരം ; സിസിടിവിയിൽ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2026, 05:41 pm IST
Facebook
Twitter
WhatsAppTelegram

സോണിപത്: ഹരിയാനയിലെ സോണിപറ്റിൽ പിറ്റ്ബുൾ നായയുടെ ആക്രമണത്തിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിന് ഗുരുതരമായി പരുക്ക്. സിക്ക കോളനിയിൽ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കുഞ്ഞിനെ കയ്യിലേന്തി പുറത്തേക്ക് നടക്കാനിറങ്ങിയ ബന്ധുവായ സ്ത്രീക്ക് നേരെയാണ് നായ ആദ്യം പാഞ്ഞെത്തിയത്.

കുഞ്ഞുമായി റോഡിലൂടെ നടക്കുന്നതിനിടെ പെട്ടെന്ന് പിറ്റ്ബുൾ നായ ഇവരുടെ നേർക്ക് ഓടിയെത്തുകയായിരുന്നു. തുടർന്ന് നായ സ്ത്രീയുടെ കയ്യിലുണ്ടായിരുന്ന കുഞ്ഞിനുനേരെ ചാടിവീണു. അപ്രതീക്ഷിതമായ ആക്രമണത്തിന്റെ ആഘാതത്തിൽ സ്ത്രീയും കുഞ്ഞും നിലത്തേക്ക് വീണു.

കുഞ്ഞിനെ രക്ഷപ്പെടുത്താൻ സ്ത്രീ ശ്രമിച്ചെങ്കിലും നായ ആക്രമണം തുടരുകയായിരുന്നു. കുഞ്ഞിനെ കടിച്ചുപിടിച്ച നായ നിലത്തിട്ട് വലിച്ചിഴച്ചതായാണ് റിപ്പോർട്ട്. സമീപത്തുണ്ടായിരുന്നവർ നായയെ മാറ്റാൻ ശ്രമിച്ചെങ്കിലും ആദ്യം ആക്രമണത്തിൽ നിന്ന് പിന്മാറാൻ നായ തയ്യാറായില്ല.

തുടർന്ന് നായ കുഞ്ഞിനെ റോഡിലൂടെ വലിച്ചിഴച്ചതായും റിപ്പോർട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ആക്രമണത്തിൽ കുഞ്ഞിന് ശരീരത്തിൽ ഗുരുതരമായി പരുക്കേറ്റു.

സംഭവത്തിന് പിന്നാലെ കുഞ്ഞിനെ അടിയന്തരമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ റോത്തക്കിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുഞ്ഞിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.

കുഞ്ഞിനൊപ്പം ഉണ്ടായിരുന്ന സ്ത്രീക്കും ആക്രമണത്തിനിടെ പരുക്കേറ്റിട്ടുണ്ടോ എന്നതടക്കമുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് അധികൃതർ തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവത്തിന്റെ തീവ്രത വ്യക്തമാകുകയാണ്. ആറ് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ രക്ഷിക്കാൻ സ്ത്രീ നടത്തിയ ശ്രമത്തിനിടയിലും നായ ആക്രമണം തുടരുകയായിരുന്നു.

Tags: Pitbull Attack SonipatSix Month Old Baby AttackedHaryana Dog AttackPitbull Attack CCTV
Share
Tweet
SendShare

More News from this section

ഡൽഹി സർവകലാശാലയിൽ എബിവിപിക്ക് വൻ വിജയം; പ്രസിഡന്റ് യഷ് ദബാസ്, സെക്രട്ടറി റിയ ചൗധരി, വൈസ് പ്രസിഡന്റ് സ്വതന്ത്ര സ്ഥാനാർഥി ദീപാംശു ഷോക്കീൻ, അരാജകത്വ രാഷ്‌ട്രീയത്തെ വിദ്യാർഥികൾ തള്ളി

പഠനയാത്ര 5 ദിവസം മാത്രം, സെൽഫിയും റീലും എടുത്താൽ നടപടി; സ്ഥിരം അധ്യാപകർ നിർബന്ധം,ഗസ്റ്റ് അധ്യാപകരെ മാത്രം ഉൾപ്പെടുത്തി സംഘടിപ്പിക്കാൻ പാടില്ല: ടൂറുകൾക്ക് കർശന നിയന്ത്രണവുമായി വിദ്യാഭ്യാസ വകുപ്പ്

ഗണേശ വിഗ്രഹനിമജ്ജന ഘോഷയാത്രയ്‌ക്കിടയിൽ ട്രാക്ടർ പാഞ്ഞുകയറി; രണ്ട് ആൺകുട്ടികൾക്ക് ദാരുണാന്ത്യം, നാല് പേർക്ക് പരിക്ക്, ബ്രേക്കിന് പകരം ആക്സിലറേറ്റർ അമർത്തിയെന്ന് ന്യായീകരണം

35 വർഷത്തിന് ശേഷം സിനിമാ സർട്ടിഫിക്കേഷൻ ചട്ടങ്ങളിൽ മാറ്റം; ലഹരി രംഗങ്ങൾക്ക് മുന്നറിയിപ്പ്; പുതിയ മാർഗനിർദേശങ്ങൾ അറിയാം

51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലി; നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി

70 കോടി രൂപയുടെ കള്ളനാണയ നിർമ്മാണം; യന്ത്രങ്ങളും ഡൈകളും നൽകിയവരെ തേടി യുപി പൊലീസ്

Latest News

പാലാരിവട്ടത്ത് യുവതികളെ വിവസ്ത്രരാക്കി കവർച്ച; ആറ് പ്രതികൾ അറസ്റ്റിൽ, നേരിട്ട് പങ്കെടുത്ത അഞ്ചുപേരും ഗൂഢാലോചനയിൽ പങ്കുള്ള ഒരാളും പിടിയിൽ

സനൽകുമാർ ശശിധരനെതിരെ മഞ്ജു വാര്യർ മാനനഷ്ടക്കേസ് നൽകി; എറണാകുളം മുനിസിഫ് കോടതിയിൽ ഹർജി, സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകൾ നീക്കണമെന്നും ആവശ്യം

അമൃതകീർത്തി പുരസ്‌ക്കാരം അഡ്വ. പി എസ് ശ്രീധരൻ പിള്ളയ്‌ക്ക്

ആറ് മാസം പ്രായമുള്ള കുഞ്ഞിനെ പിറ്റ്ബുൾ ആക്രമിച്ചു; രക്ഷിക്കാൻ ശ്രമിച്ച സ്ത്രീയെയും വീഴ്‌ത്തി, റോഡിലൂടെ വലിച്ചിഴച്ചു, കുഞ്ഞിന്റെ നില അതീവ ഗുരുതരം ; സിസിടിവിയിൽ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

അബ്കാരി കേസ്; റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ 24 മണിക്കൂർ എക്സൈസ് കസ്റ്റഡിയിൽ വിട്ടു

ടർഫിൽ കളിക്കുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീണു; ചെർപ്പുളശ്ശേരിയിൽ പ്ലസ് വൺ വിദ്യാർഥി മരിച്ചു

വിവാഹം കഴിക്കാൻ പ്രായമായി, പക്ഷേ മനസ്സ് തയ്യാറാണോ? ജീവിതപങ്കാളിയെ തേടും മുമ്പ് സ്വയം ചോദിക്കേണ്ട 10 ചോദ്യങ്ങൾ

ഹിജാബില്ലാതെ, തലമറയ്‌ക്കാതെ നൂറുകണക്കിന് യുവതികൾ; ഇറാനിലെ ഓട്ടമത്സരത്തിന്റെ ദൃശ്യങ്ങൾ വൈറൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies