35 വർഷത്തിന് ശേഷം സിനിമാ സർട്ടിഫിക്കേഷൻ ചട്ടങ്ങളിൽ മാറ്റം; ലഹരി രംഗങ്ങൾക്ക് മുന്നറിയിപ്പ്; പുതിയ മാർഗനിർദേശങ്ങൾ അറിയാം
Saturday, September 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

35 വർഷത്തിന് ശേഷം സിനിമാ സർട്ടിഫിക്കേഷൻ ചട്ടങ്ങളിൽ മാറ്റം; ലഹരി രംഗങ്ങൾക്ക് മുന്നറിയിപ്പ്; പുതിയ മാർഗനിർദേശങ്ങൾ അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2026, 02:53 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സിനിമാ സർട്ടിഫിക്കേഷൻ നടപടികൾക്കായി പുതിയ മാർഗനിർദേശങ്ങളുമായി കേന്ദ്ര സർക്കാർ. 1991 ഡിസംബറിൽ പുറത്തിറക്കിയ മാർഗനിർദേശങ്ങൾക്ക് പകരമായാണ് കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയം പുതുക്കിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. ലഹരി ഉപയോഗവും കടത്തും ചിത്രീകരിക്കുന്ന രംഗങ്ങൾക്ക് നിർബന്ധിത മുന്നറിയിപ്പ് നൽകണമെന്നതാണ് പ്രധാന മാറ്റങ്ങളിലൊന്ന്.

ലഹരി രംഗങ്ങളിൽ മുന്നറിയിപ്പ് നിർബന്ധം
മയക്കുമരുന്നുകളുടെയോ സൈക്കോട്രോപിക് വസ്തുക്കളുടെയോ ഉപയോഗം, ഉപഭോഗം, കടത്ത് എന്നിവ ചിത്രീകരിക്കുന്ന രംഗങ്ങളിൽ ഇനി നിശ്ചിത മുന്നറിയിപ്പ് നൽകണം. “Illicit Narcotics Destroy Health and Guarantees Imprisonment, Say No to Drugs.” എന്ന മുന്നറിയിപ്പാണ് പ്രദർശിപ്പിക്കേണ്ടത്.

ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുകയോ ന്യായീകരിക്കുകയോ മഹത്വവൽക്കരിക്കുകയോ ചെയ്യുന്ന തരത്തിലുള്ള ചിത്രീകരണങ്ങൾ ഒഴിവാക്കണമെന്ന നിലവിലെ വ്യവസ്ഥകളും പുതിയ മാർഗനിർദേശങ്ങളിൽ തുടരുന്നു.

UA 7+, UA 13+, UA 16+ എന്താണ്?
സിനിമകളുടെ പ്രായാധിഷ്ഠിത സർട്ടിഫിക്കേഷൻ വിഭാഗങ്ങളായ UA 7+, UA 13+, UA 16+ എന്നിവയും പുതിയ മാർഗനിർദേശങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  2024ലെ Cinematograph (Certification) Rules വഴിയാണ് ഇവ സർട്ടിഫിക്കേഷൻ സംവിധാനത്തിൽ ഉൾപ്പെടുത്തിയത്. പിന്നീട് 2025ലെ ഭേദഗതിയിലൂടെ മാർഗനിർദേശങ്ങളിലും ഉൾപ്പെടുത്തി. കുറ്റകൃത്യങ്ങളുടെ രീതികളും അവ നടപ്പാക്കുന്നതിനുള്ള മാർഗങ്ങളും പ്രേക്ഷകരെ കുറ്റകൃത്യങ്ങളിലേക്ക് പ്രേരിപ്പിക്കുന്ന തരത്തിൽ ചിത്രീകരിക്കരുതെന്നും വ്യവസ്ഥയുണ്ട്. മദ്യപാനം, പുകയില ഉപയോഗം, ലഹരി ആസക്തി എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതോ മഹത്വവൽക്കരിക്കുന്നതോ ആയ ചിത്രീകരണങ്ങൾക്കും നിയന്ത്രണമുണ്ട്.

നിലവിലെ വിഭാഗങ്ങൾ:

  • U – എല്ലാവർക്കും കാണാവുന്ന സിനിമ
  • UA 7+ – ഏഴ് വയസിന് താഴെയുള്ള കുട്ടികൾക്ക് രക്ഷിതാക്കളുടെ മാർഗനിർദേശം ആവശ്യമാണ്
  • UA 13+ – 13 വയസിന് താഴെയുള്ള കുട്ടികൾക്ക് രക്ഷിതാക്കളുടെ മാർഗനിർദേശം ആവശ്യമാണ്
  • UA 16+ – 16 വയസിന് താഴെയുള്ള കുട്ടികൾക്ക് രക്ഷിതാക്കളുടെ മാർഗനിർദേശം ആവശ്യമാണ്
  • A – മുതിർന്നവർക്ക് മാത്രം
  • S – പ്രത്യേക വിഭാഗത്തിലുള്ള പ്രേക്ഷകർക്കായി

അക്രമത്തിന്റെ ഇരകളായോ അക്രമം നടത്തുന്നവരായോ അക്രമത്തിന് നിർബന്ധിത സാക്ഷികളായോ കുട്ടികളെ അനാവശ്യമായി ചിത്രീകരിക്കുന്നത് ഒഴിവാക്കണം. കുട്ടികൾക്കെതിരായ ഏതെങ്കിലും തരത്തിലുള്ള ദുരുപയോഗം അനാവശ്യമായി പ്രദർശിപ്പിക്കരുതെന്നും മാർഗനിർദേശങ്ങളിൽ വ്യക്തമാക്കുന്നു. ഭിന്നശേഷിക്കാരെ അധിക്ഷേപിക്കുന്നതോ പരിഹസിക്കുന്നതോ ആയ രംഗങ്ങൾ, മൃഗങ്ങളോടുള്ള ക്രൂരത എന്നിവയും അനാവശ്യമായി ചിത്രീകരിക്കരുത്.

ലൈംഗികാതിക്രമ രംഗങ്ങൾക്കും നിയന്ത്രണം
സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം, ബലാത്സംഗം, പീഡനം തുടങ്ങിയ രംഗങ്ങൾ ഒഴിവാക്കണമെന്നാണ് നിർദേശം. കഥയുടെ ഭാഗമായതിനാൽ ഇത്തരം രംഗങ്ങൾ ഉൾപ്പെടുത്തേണ്ട സാഹചര്യമുണ്ടെങ്കിൽ അവ പരമാവധി ചുരുക്കണമെന്നും വിശദാംശങ്ങൾ ഒഴിവാക്കണമെന്നും മാർഗനിർദേശങ്ങൾ പറയുന്നു.

മതം, വംശം തുടങ്ങിയ വിഭാഗങ്ങളെ അധിക്ഷേപിക്കുന്ന ഉള്ളടക്കത്തിനും നിയന്ത്രണമുണ്ട്. രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും ചോദ്യം ചെയ്യുന്ന തരത്തിലുള്ള ഉള്ളടക്കം, രാജ്യസുരക്ഷയെയോ പൊതുസമാധാനത്തെയോ ബാധിക്കുന്ന ഉള്ളടക്കം എന്നിവയും സർട്ടിഫിക്കേഷൻ സമയത്ത് പരിഗണിക്കും.

ഒരു സിനിമയിലെ ഓരോ രംഗവും ഒറ്റപ്പെട്ട നിലയിൽ മാത്രം വിലയിരുത്തുന്നതിന് പകരം സിനിമയെ മൊത്തത്തിൽ പരിഗണിച്ചാണ് സർട്ടിഫിക്കേഷൻ നടത്തേണ്ടത്. സിനിമയുടെ പശ്ചാത്തലം, ചിത്രീകരിക്കുന്ന കാലഘട്ടം, നിലവിലെ സാമൂഹിക മാനദണ്ഡങ്ങൾ എന്നിവയും പരിഗണിക്കാനാകും.

സിനിമാ പ്രവർത്തകർ ശ്രദ്ധിക്കേണ്ടത്
പുതിയ മാർഗനിർദേശങ്ങൾ പ്രകാരം സിനിമാ സർട്ടിഫിക്കേഷനായി അപേക്ഷിക്കുന്നതിന് മുമ്പ് സംവിധായകരും നിർമാതാക്കളും പുതുക്കിയ ചട്ടക്കൂട് വിശദമായി മനസിലാക്കണമെന്ന് CBFC ചെയർമാൻ ശശി ശേഖർ വെമ്പട്ടി ആവശ്യപ്പെട്ടു.

35 വർഷത്തോളം പഴക്കമുള്ള മുൻ മാർഗനിർദേശങ്ങൾക്ക് പകരമാണ് പുതിയ ചട്ടക്കൂട്. നിലവിലുണ്ടായിരുന്ന നിരവധി വ്യവസ്ഥകൾ നിലനിർത്തിക്കൊണ്ടാണ് ലഹരി രംഗങ്ങൾക്ക് പ്രത്യേക സ്റ്റാറ്റ്യൂട്ടറി മുന്നറിയിപ്പ് ഉൾപ്പെടെയുള്ള മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.

Tags: BFC new guidelines 2026CBFC film certification rulesdrug warning in filmsUA 7+UA 13+UA 16+film certification India
Share
Tweet
SendShare

More News from this section

51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലി; നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി

70 കോടി രൂപയുടെ കള്ളനാണയ നിർമ്മാണം; യന്ത്രങ്ങളും ഡൈകളും നൽകിയവരെ തേടി യുപി പൊലീസ്

ഗർഭിണിയായ സഹോദരിയുടെ മരണത്തിന് പ്രതികാരം; യൂട്യൂബറുടെ ഭർത്താവിനെ വെട്ടിക്കൊന്ന് 19കാരനായ സഹോദരൻ; പിന്നാലെ സെൽഫി വീഡിയോ

തിരുപ്പതി ലഡ്ഡുവിൽ നെയ്യ്‌ക്ക് പകരം കെമിക്കൽ ചേർത്ത പാം പാം ഓയിൽ; സുകൃതി ഫുഡ്സ് പ്രമോട്ടർ കൈലാഷ് ചന്ദ് മംഗ്ലയെ ഇഡി അറസ്റ്റ് ചെയ്തു

കുനോയിൽ നിന്ന് വീണ്ടും സന്തോഷവാർത്ത! ഇന്ത്യയിൽ ജനിച്ച ചീറ്റ അമ്മയായി; ‘കെജിപി12’ന് പിറന്നത് നാല് കുഞ്ഞുങ്ങൾ; രാജ്യത്ത് ജനിച്ച ചീറ്റകൾ 36 ആയി

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; സ്ഥാനാര്‍ഥിത്വം പിന്‍വലിച്ച് സഞ്ചിത പ്രധാന്‍ ദെ; നന്ദിഗ്രാമില്‍ നിര്‍ണായക നീക്കം

Latest News

പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസ്; ഇഡിയുടെ ശുപാർശയിൽ നിയമോപദേശം ലഭിച്ചു, മുഖ്യമന്ത്രിയുമായി ആലോചിച്ച് തുടർനടപടി തീരുമാനിക്കുമെന്ന് രമേശ് ചെന്നിത്തല

35 വർഷത്തിന് ശേഷം സിനിമാ സർട്ടിഫിക്കേഷൻ ചട്ടങ്ങളിൽ മാറ്റം; ലഹരി രംഗങ്ങൾക്ക് മുന്നറിയിപ്പ്; പുതിയ മാർഗനിർദേശങ്ങൾ അറിയാം

ഹോട്ടൽ ഭക്ഷണം വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് പണം വാങ്ങുന്നതിലല്ലേ തെറ്റ്; ആരുടെ കൈയിൽ നിന്നും സ്പോൺസർ പണം വാങ്ങിയിട്ടില്ല; ആന്റോയെ പിന്തുണച്ച് എ.കെ. ബാലൻ

അടിമുടി ദുരൂഹത; ബാങ്ക് ജപ്തി ചെയ്ത ആന്റോ അഗസ്റ്റിന്റെ വീട് ലേലത്തിൽ നേടിയത് ഭാര്യാമാതാവ്; ലേലത്തിൽ പങ്കെടുത്തത് കുടുംബം മാത്രം; ഉടമസ്ഥാവകാശ രേഖകളിലും വൈരുധ്യം

അയ്യോ പാവം!!! ആന്റോയുടെ വീഡിയോ നിരന്തരം ടിവിയിൽ കാണിക്കുന്നു വെന്ന് അഭിഭാഷകൻ; 67 ലിറ്റർ മദ്യശേഖരം; പ്രതിയെ കസ്റ്റഡിയിൽ വിട്ടു, ചോദ്യം ചെയ്യുമെന്ന് എക്സൈസ്

അൽ അസദ് ഭരണകൂടത്തെ പേടിച്ച് 15 വർഷം മതിലിനുള്ളിൽ ഒളിപ്പിച്ച ലൈബ്രറി; യുദ്ധം തകർത്ത സിറിയൻ വീട്ടിൽ നിന്ന് പുസ്തകങ്ങൾ തിരിച്ചുപിടിച്ച് അബു ബിലാൽ

കൊല്ലത്ത് നിന്ന് കാണാതായ 15 കാരിയെയും ബന്ധുവായ യുവാവിനെയും അങ്കമാലിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഹൂതി ആക്രമണത്തിൽ സൗദിയുടെ എണ്ണ പൈപ്പ്‌ലൈന് തകരാർ; അടുത്തമാസം യൂറോപ്പിലേക്കുള്ള ക്രൂഡ് ഓയിൽ വിതരണം തടസപ്പെടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies