51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലി; നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി
Saturday, September 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലി; നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2026, 02:17 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. 20-ാമത് റോസ്ഗാർ മേളയുടെ ഭാഗമായി വിവിധ കേന്ദ്ര സർക്കാർ വകുപ്പുകളിലേക്കും സ്ഥാപനങ്ങളിലേക്കും പുതുതായി നിയമിതരായവർക്കാണ് ഉത്തരവുകൾ കൈമാറിയത്.

രാജ്യത്തെ 45 കേന്ദ്രങ്ങളിലായി ഒരേസമയം സംഘടിപ്പിച്ച റോസ്ഗാർ മേളയിൽ വീഡിയോ കോൺഫറൻസിലൂടെയാണ് പ്രധാനമന്ത്രി നിയമന ഉത്തരവുകൾ വിതരണം ചെയ്തത്. പുതുതായി നിയമനം ലഭിച്ച ഉദ്യോഗാർഥികളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തുകയും ചെയ്തു.

2047ലെ വികസിത ഭാരതത്തിൽ യുവതയ്‌ക്ക് നിർണായക പങ്ക്
2047ഓടെ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിൽ യുവതലമുറയ്‌ക്ക് നിർണായക പങ്കുണ്ടാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യൻ യുവതയുടെ കഴിവിലും പ്രതിഭയിലും ലോകത്തിന് വലിയ പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയതായി സർക്കാർ സർവീസിൽ പ്രവേശിക്കുന്നവർക്ക് വലിയ ഉത്തരവാദിത്തമാണ് ഏറ്റെടുക്കാനുള്ളതെന്നും രാജ്യത്തിന്റെ വികസനത്തിലും പൊതുസേവനത്തിലും ഇവരുടെ സംഭാവന നിർണായകമാകുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

റെയിൽവേ മുതൽ പ്രതിരോധ മേഖല വരെ
റെയിൽവേ, ആഭ്യന്തര മന്ത്രാലയം, ആരോഗ്യം-കുടുംബക്ഷേമ മന്ത്രാലയം, റവന്യൂ വകുപ്പ്, ധനകാര്യ സേവന വിഭാഗം, പ്രതിരോധ മന്ത്രാലയം തുടങ്ങിയ വിവിധ കേന്ദ്ര സർക്കാർ വകുപ്പുകളിലേക്കാണ് നിയമനം ലഭിച്ചിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ മേഖലകളിൽ കേന്ദ്ര സർക്കാർ സംവിധാനത്തിന്റെ പ്രവർത്തനങ്ങൾക്ക് കരുത്തേകുന്നതാണ് പുതിയ നിയമനങ്ങൾ.

പദ്ധതിയുടെ ഭാഗമായി ഇതുവരെ ഏകദേശം 12.75 ലക്ഷം യുവാക്കൾക്ക് നിയമന ഉത്തരവുകൾ നൽകിയതായി കേന്ദ്ര സർക്കാർ അറിയിച്ചു. യുവാക്കൾക്ക് തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിനൊപ്പം വിവിധ സർക്കാർ വകുപ്പുകളിലേക്ക് ആവശ്യമായ മനുഷ്യവിഭവശേഷി ലഭ്യമാക്കുന്നതിലും റോസ്ഗാർ മേള പ്രധാന പങ്കുവഹിക്കുന്നതായി സർക്കാർ വ്യക്തമാക്കുന്നു.

ആത്മനിർഭർ ഭാരതെന്ന ലക്ഷ്യം ശക്തിപ്പെടുത്തുന്നതിൽ പുതിയ നിയമനങ്ങൾക്കും വലിയ പങ്കുണ്ടാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സർക്കാർ സർവീസിലെത്തുന്ന ഓരോ യുവാവിന്റെയും പ്രവർത്തനം രാജ്യത്തിന്റെ വികസന യാത്രയുടെ ഭാഗമാകണമെന്നും അദ്ദേഹം വ്യക്തമാക്കി

പുതിയതായി നിയമനം ലഭിച്ച ഉദ്യോഗാർഥികൾക്ക് പ്രധാനമന്ത്രി ആശംസകൾ നേർന്നു. ഈ നേട്ടത്തിലേക്ക് എത്തുന്നതിൽ കുടുംബങ്ങൾ നൽകിയ പിന്തുണയും അദ്ദേഹം അനുസ്മരിച്ചു.

Tags: central government jobsgovernment recruitmentNarendra Modiatmanirbhar bharatpm modiROZGAR MELAViksit Bharat @2047Rozgar Mela 202651000 appointment letters
Share
Tweet
SendShare

More News from this section

70 കോടി രൂപയുടെ കള്ളനാണയ നിർമ്മാണം; യന്ത്രങ്ങളും ഡൈകളും നൽകിയവരെ തേടി യുപി പൊലീസ്

ഗർഭിണിയായ സഹോദരിയുടെ മരണത്തിന് പ്രതികാരം; യൂട്യൂബറുടെ ഭർത്താവിനെ വെട്ടിക്കൊന്ന് 19കാരനായ സഹോദരൻ; പിന്നാലെ സെൽഫി വീഡിയോ

തിരുപ്പതി ലഡ്ഡുവിൽ നെയ്യ്‌ക്ക് പകരം കെമിക്കൽ ചേർത്ത പാം പാം ഓയിൽ; സുകൃതി ഫുഡ്സ് പ്രമോട്ടർ കൈലാഷ് ചന്ദ് മംഗ്ലയെ ഇഡി അറസ്റ്റ് ചെയ്തു

കുനോയിൽ നിന്ന് വീണ്ടും സന്തോഷവാർത്ത! ഇന്ത്യയിൽ ജനിച്ച ചീറ്റ അമ്മയായി; ‘കെജിപി12’ന് പിറന്നത് നാല് കുഞ്ഞുങ്ങൾ; രാജ്യത്ത് ജനിച്ച ചീറ്റകൾ 36 ആയി

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; സ്ഥാനാര്‍ഥിത്വം പിന്‍വലിച്ച് സഞ്ചിത പ്രധാന്‍ ദെ; നന്ദിഗ്രാമില്‍ നിര്‍ണായക നീക്കം

ചിപ്പ് ഡിസൈന്‍ മുതല്‍ ഫാബ് വരെ; സെമികോണ്‍ 2.0യിലൂടെ ഇന്ത്യയുടെ സെമികണ്ടക്ടര്‍ കുതിപ്പ്, ഒരു ലക്ഷം കോടി നിക്ഷേപ പ്രതിബദ്ധത: അശ്വിനി വൈഷ്ണവ്

Latest News

51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലി; നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി

ഹോട്ടൽ ഭക്ഷണം വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് പണം വാങ്ങുന്നതിലല്ലേ തെറ്റ്; ആരുടെ കൈയിൽ നിന്നും സ്പോൺസർ പണം വാങ്ങിയിട്ടില്ല; ആന്റോയെ പിന്തുണച്ച് എ.കെ. ബാലൻ

അടിമുടി ദുരൂഹത; ബാങ്ക് ജപ്തി ചെയ്ത ആന്റോ അഗസ്റ്റിന്റെ വീട് ലേലത്തിൽ നേടിയത് ഭാര്യാമാതാവ്; ലേലത്തിൽ പങ്കെടുത്തത് കുടുംബം മാത്രം; ഉടമസ്ഥാവകാശ രേഖകളിലും വൈരുധ്യം

അയ്യോ പാവം!!! ആന്റോയുടെ വീഡിയോ നിരന്തരം ടിവിയിൽ കാണിക്കുന്നു വെന്ന് അഭിഭാഷകൻ; 67 ലിറ്റർ മദ്യശേഖരം; പ്രതിയെ കസ്റ്റഡിയിൽ വിട്ടു, ചോദ്യം ചെയ്യുമെന്ന് എക്സൈസ്

അൽ അസദ് ഭരണകൂടത്തെ പേടിച്ച് 15 വർഷം മതിലിനുള്ളിൽ ഒളിപ്പിച്ച ലൈബ്രറി; യുദ്ധം തകർത്ത സിറിയൻ വീട്ടിൽ നിന്ന് പുസ്തകങ്ങൾ തിരിച്ചുപിടിച്ച് അബു ബിലാൽ

കൊല്ലത്ത് നിന്ന് കാണാതായ 15 കാരിയെയും ബന്ധുവായ യുവാവിനെയും അങ്കമാലിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഹൂതി ആക്രമണത്തിൽ സൗദിയുടെ എണ്ണ പൈപ്പ്‌ലൈന് തകരാർ; അടുത്തമാസം യൂറോപ്പിലേക്കുള്ള ക്രൂഡ് ഓയിൽ വിതരണം തടസപ്പെടും

വിദ്യാർഥികൾക്കും എംഡിഎംഎ? മമ്പാട് എംഇഎസ് കോളേജ് അധ്യാപകനെ കേന്ദ്രീകരിച്ച് അന്വേഷണം; കൂടുതൽ അധ്യാപകർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് സംശയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies