ഇഡിയുടെ കത്തിൽ നടപടി; മാസപ്പടി കേസിൽ പിണറായി, വീണ, റിയാസ് എന്നിവർക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം
Wednesday, September 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇഡിയുടെ കത്തിൽ നടപടി; മാസപ്പടി കേസിൽ പിണറായി, വീണ, റിയാസ് എന്നിവർക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2026, 01:43 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ പുതിയ അന്വേഷണത്തിന് വഴിയൊരുങ്ങുന്നു. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അന്വേഷണം നടത്തണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ശുപാർശ സർക്കാർ അംഗീകരിച്ചു.

കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സംസ്ഥാന പൊലീസ് മേധാവി റാവഡ ചന്ദ്രശേഖറിന് നിർദേശം നൽകി. ക്രൈംബ്രാഞ്ച് എഡിജിപിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തിനും രൂപം നൽകും.

സിഎംആർഎല്ലിൽ നിന്ന് വീണ വിജയന്റെ കമ്പനിയായ എക്സാലോജിക്കിലേക്ക് നടന്ന സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് ഇ.ഡി നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംസ്ഥാന പൊലീസ് മേധാവിക്ക് വിശദമായ റിപ്പോർട്ട് കൈമാറിയത്. അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ഇ.ഡി ആവശ്യപ്പെട്ടത്.

ഇ.ഡിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ പരിശോധിച്ച ശേഷമാണ് സർക്കാർ തുടർനടപടിയിലേക്ക് കടന്നത്. നേരത്തെ നിയമോപദേശം ലഭിച്ച ശേഷമേ തീരുമാനമെടുക്കൂ എന്നായിരുന്നു ആഭ്യന്തരമന്ത്രിയുടെ നിലപാട്. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അന്വേഷണത്തിന് അനുമതി നൽകിയതെന്നാണ് വിവരം.

ഇ.ഡി ശുപാർശയിൽ വിജിലൻസാണോ ക്രൈംബ്രാഞ്ചാണോ അന്വേഷണം നടത്തേണ്ടതെന്നതിൽ നേരത്തെ ആശയക്കുഴപ്പം നിലനിന്നിരുന്നു. രണ്ട് ഏജൻസികളും ഒരേസമയം അന്വേഷണം നടത്തേണ്ടതില്ലെന്ന നിലപാടാണ് ആഭ്യന്തരവകുപ്പ് സ്വീകരിച്ചത്. അതേസമയം, മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ പങ്ക് പരിശോധിക്കാൻ വിജിലൻസ് അന്വേഷണം ആവശ്യമായി വരുമെന്ന അഭിപ്രായവും ഉയർന്നിരുന്നു.

ഇ.ഡിയുടെ കത്ത് പരിശോധിച്ച അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശവും സർക്കാരിന്റെ തീരുമാനത്തിൽ നിർണായകമായി. പ്രാഥമിക അന്വേഷണം നടത്തുന്നതിന് വിജിലൻസിനെയോ ക്രൈംബ്രാഞ്ചിനെയോ ചുമതലപ്പെടുത്താമെന്നായിരുന്നു നിയമോപദേശമെന്നാണ് വിവരം.

സിഎംആർഎല്ലിൽ നിന്നുള്ള പണമിടപാടുമായി ബന്ധപ്പെട്ട് പിണറായി വിജയനും വീണ വിജയനും എതിരെ അഴിമതി നിരോധന നിയമപ്രകാരം നടപടി സ്വീകരിക്കാമെന്ന നിയമോപദേശവും നേരത്തെ ലഭിച്ചിരുന്നു. 3.28 കോടി രൂപയുടെ ഇടപാടാണ് ഇതുമായി ബന്ധപ്പെട്ട് ഇ.ഡി റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ളത്.

ഇ.ഡി അന്വേഷണത്തിൽ ലഭിച്ച രേഖകളും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങളും പുതിയ അന്വേഷണ സംഘം പരിശോധിക്കും. കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുകയും ബന്ധപ്പെട്ടവരുടെ മൊഴിയെടുക്കുകയും ചെയ്ത ശേഷമായിരിക്കും തുടർനടപടികൾ തീരുമാനിക്കുക.

Tags: Chief Minister Pinaryi Vijyan
Share
Tweet
SendShare

More News from this section

പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി; പ്രതിഷേധിച്ച് മേയര്‍ വി.വി. രാജേഷ്, സംഘാടകരെ അതൃപ്തി അറിയിച്ചു

അമൃതാനന്ദമയിയുടെ 73-ാം ജന്മദിനം; അമൃതപുരിയില്‍ വന്‍ ആഘോഷം; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉപരാഷ്‌ട്രപതിയും പങ്കെടുക്കും

കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ 45കാരി മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം

‘വിമാനം ആരുടേത്, എന്താണ് പ്രത്യേക താൽപര്യം, പുണ്യം ലഭിക്കാനല്ല സൗജന്യമായി നൽകിയത്’; മുഖ്യമന്ത്രിക്കെതിരെ വി. മുരളീധരൻ എം.എൽഎ

‘ആരാണ് പണം മുടക്കിയതെന്ന് നിങ്ങളോട് പറയേണ്ടതില്ല’; സ്വകാര്യമായി അറേഞ്ച് ചെയ്ത വിമാനത്തിൽ ഇനിയും യാത്ര ചെയ്യുമെന്ന് സതീശൻ

ശബരിമലയുടെ പേരിൽ വോട്ട് വാങ്ങി ജയിച്ചവർ അയ്യപ്പ ഭക്തരെ മറക്കുന്നു; സർക്കാരിനും ദേവസ്വം ബോർഡിനുമെതിരെ കുമ്മനം രാജശേഖരൻ

Latest News

ഏഷ്യന്‍ ഗെയിംസ് പുരുഷ ബാഡ്മിന്റണ്‍ ഇന്ത്യന്‍ ടീമിന് വെങ്കലം

ബിജെപി സംഘടനയില്‍ ചുമതലാ മാറ്റങ്ങള്‍; കേരളത്തിന്റെ ചുമതല എം. നാഗരാജയ്‌ക്ക്, സഹപ്രഭാരിയായി എം. വെങ്കടേശന്‍

ടേക്ക് ഓഫിന് പിന്നാലെ സാങ്കേതിക തകരാര്‍; ലണ്ടനില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി

വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മാണം; അന്തര്‍സംസ്ഥാന സംഘത്തിലെ പ്രധാന പ്രതി സ്വപ്‌നമോയ് അധികാരി അറസ്റ്റില്‍

ബാങ്ക് പണിമുടക്ക്; ഞായറാഴ്ച ബാങ്കുകൾ തുറക്കും, കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിർണായക ഇടപെടൽ

യുഡിപിയിലെ 8 എംഎല്‍എമാര്‍ ബിജെപിയില്‍; നിയമസഭയില്‍ ബിജെപി അംഗബലം 10 ആയി

POCSO കേസിൽ അറസ്റ്റിലായ അധ്യാപകൻ എസ്പി ഓഫീസ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

കുരങ്ങ് ദേഹത്തേക്ക് ചാടി; വീട്ടുമുറ്റത്ത് തലയിടിച്ച് വീണ 91കാരിക്ക് ദാരുണാന്ത്യം, നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies