തിരുവനന്തപുരം: താൻ യാത്ര ചെയ്ത ചാർട്ടേഡ് വിമാനം ആരാണ് ഏർപ്പെടുത്തിയതെന്ന് വ്യക്തമാക്കേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സ്വകാര്യ വ്യക്തി ഏർപ്പെടുത്തിയ വിമാനത്തിലാണ് താൻ യാത്ര ചെയ്തതെന്നും അത് മലയാളിയായ വ്യക്തിയാണെന്നും സതീശൻ പറഞ്ഞു.
“ആരാണ് പണം മുടക്കിയതെന്ന് നിങ്ങളോട് പറയേണ്ടത് എന്തിനാണ്? സ്വകാര്യ വ്യക്തി അറേഞ്ച് ചെയ്ത വിമാനത്തിലാണ് ഞാൻ പോയത്. മലയാളിയായ വ്യക്തിയാണ് അത് അറേഞ്ച് ചെയ്തത്. ഇനിയും ഞാൻ പോകും. അതിനെന്താണ് തെറ്റ്?” ഇതായിരുന്നു സതീശന്റെ ധാർഷ്ട്യം നിറഞ്ഞ വാക്കുകൾ.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
യുഎഇയിൽ ആയിരത്തോളം മലയാളി സംഘടനകളുണ്ടെന്നും രണ്ട് ദിവസത്തേക്ക് മന്ത്രിമാർ വിദേശത്തേക്ക് പോയി മടങ്ങുന്നത് എന്തിനാണ് വാർത്തയാക്കുന്നതെന്നും സതീശൻ ചോദിച്ചു. പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് പലതവണ ഗൾഫ് രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ടെന്നും അതിനായി സർക്കാരിൽനിന്ന് പണം വാങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറത്തേക്കുള്ള ചാർട്ടേഡ് ഹെലികോപ്ടർ യാത്രയെയും സതീശൻ ന്യായീകരിച്ചു. ‘സർക്കാരിന്റെ ഖജനാവിൽനിന്ന് പണം എടുത്ത് ദുരന്തസ്ഥലത്തേക്ക് യാത്ര നടത്തേണ്ടത് എന്തിനാണ്? അത് മുഖ്യമന്ത്രിക്ക് വിമാനയാത്ര നടത്താനുള്ള പണമല്ല. ഹെലികോപ്റ്റർ വാടക പകുതിയായി കുറയ്‌ക്കാനാണ് സർക്കാർ ശ്രമിക്കുന്നത് ഹെലികോപ്റ്ററിന് 80 ലക്ഷം രൂപ ചെലവാക്കുന്നത് പാഴ് ചെലവാണെന്ന് തോന്നിയെന്നും’ സതീശൻ പറഞ്ഞു.















