കൊച്ചി: ആലുവ കമ്പനിപ്പടിയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു. മെട്രോയുടെ 106-ാം നമ്പർ പില്ലറിന് സമീപമാണ് സംഭവം.
അങ്കമാലിയിൽ നിന്ന് ബെംഗളൂരുവിലേക്ക് വീട്ടുസാധനങ്ങളുമായി പോയ വാഹനത്തിനാണ് തീപിടിച്ചത്. ആലുവയിൽ പ്രവർത്തിക്കുന്ന അഗർവാൾ ഇൻഡസ്ട്രീസിന്റെ പാർസൽ സർവീസ് വാഹനമാണ് അപകടത്തിൽപ്പെട്ടത്.
വാഹനത്തിന് തീപിടിച്ചതിനെ തുടർന്ന് നാട്ടുകാരും അഗ്നിശമനസേനയും ചേർന്ന് തീയണക്കാനുള്ള ശ്രമം തുടരുകയാണ്. സംഭവത്തെ തുടർന്ന് കുറെ സമയം ദേശീയപാതയിൽ ഗതാഗതം പൂർണമായും സ്തംഭിച്ചു
വാഹനത്തിന് തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.















