ഗോൾഡി ബ്രാർ സംഘത്തിലെ പ്രധാനി അഹമ്മദബാദിൽ പിടിയിൽ; ആരിഫ് 11 ലേറെ ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതി; പണം തട്ടിയെടുക്കൽ ശൃംഖലയിലെ നിർണായക കണ്ണി
Thursday, September 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

 ഗോൾഡി ബ്രാർ സംഘത്തിലെ പ്രധാനി അഹമ്മദബാദിൽ പിടിയിൽ; ആരിഫ് 11 ലേറെ ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതി; പണം തട്ടിയെടുക്കൽ ശൃംഖലയിലെ നിർണായക കണ്ണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2026, 05:00 pm IST
Facebook
Twitter
WhatsAppTelegram

അഹമ്മദാബാദ്: ഗുണ്ടാത്തലവൻ ഗോൾഡി ബ്രാറിന്റെ സംഘത്തിലെ പ്രധാനിയെ അഹമ്മദാബാദിൽ അറസ്റ്റ് ചെയ്തു. കൊലപാതകശ്രമം, വെടിവയ്പ്, പണം തട്ടിയെടുക്കൽ തുടങ്ങിയ 11ലേറെ ഗുരുതര കേസുകളിൽ പൊലീസ് അന്വേഷിച്ചിരുന്ന ആരിഫ് എന്ന ‘പിസ്റ്റൾ’ ആണ് പിടിയിലായത്.

അഹമ്മദാബാദ് ക്രൈം ബ്രാഞ്ച്, അഹമ്മദാബാദ് റൂറൽ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (SOG), ഡൽഹി പൊലീസ് എന്നിവ സംയുക്തമായി നടത്തിയ നീക്കത്തിലാണ് അറസ്റ്റ്. വ്യാഴാഴ്ച പുലർച്ചെ വെജൽപൂർ മേഖലയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.

 ഗോൾഡി ബ്രാർ സംഘത്തിന്റെ പ്രവർത്തനങ്ങളിൽ പ്രധാന കണ്ണിയായിരുന്നു ആരിഫ്.  .   പൊലീസ് നിരീക്ഷണത്തിൽ നിന്ന് രക്ഷപ്പെടാൻ ഇയാൾ വിവിധ സ്ഥലങ്ങളിൽ മാറിമാറി താമസിക്കുകയായിരുന്നു. വിവിധ സംസ്ഥാനങ്ങളിലായി ഏജൻസികൾ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്തിയത്.

സാമ്പത്തിക ശൃംഖലയും അന്വേഷിക്കുന്നു
ഗോൾഡി ബ്രാർ സംഘത്തിന്റെ സംഘടിത പണം തട്ടിയെടുക്കൽ ശൃംഖലയുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി സ്പെഷ്യൽ സെല്ലും ആരിഫിനെ തേടുകയായിരുന്നു. ഇയാളുടെ അറസ്റ്റോടെ സംഘത്തിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

ആരാണ് ഗോൾഡി ബ്രാർ?
കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗുണ്ടാത്തലവനാണ് സതീന്ദർജീത് സിംഗ് എന്ന ഗോൾഡി ബ്രാർ. പഞ്ചാബിലെ മുക്ത്സർ സാഹിബ് സ്വദേശിയാണ്. ഗായകൻ സിദ്ധു മൂസെവാലയുടെ 2022ലെ കൊലപാതകവുമായി ബന്ധപ്പെട്ട് ഗോൾഡി ബ്രാറിനെതിരെ ഗുരുതര ആരോപണങ്ങളുണ്ട്.

2024ൽ യുഎപിഎ പ്രകാരം ഇന്ത്യ ഗോൾഡി ബ്രാറിനെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. നിലവിൽ ഇയാൾ അമേരിക്കയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഗോൾഡി ബ്രാറിനെക്കുറിച്ച്   വിവരം നൽകുന്നവർക്ക് പഞ്ചാബ് സർക്കാർ അഞ്ച് ലക്ഷം മുതൽ പത്ത് ലക്ഷം രൂപ വരെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

ഗോൾഡി ബ്രാറിനെ പിടികൂടാൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 50,000 യുഎസ് ഡോളർ വരെ പാരിതോഷികം നൽകുമെന്ന് അമേരിക്കൻ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (FBI) നേരത്തേ പ്രഖ്യാപിച്ചിരുന്നു.

Tags: goldy brar
Share
Tweet
SendShare

More News from this section

മുസ്ലിം വിവാഹ രജിസ്ട്രേഷന് പുതിയ ചട്ടം; അംഗീകാരം നൽകി അസം മന്ത്രിസഭ, പഞ്ചായത്ത് തലത്തിലേക്കും സേവനം വ്യാപിപ്പിക്കും

നിർത്തിയിട്ട ട്രക്കിലേക്ക് കാർ ഇടിച്ചുകയറി; മന്ത്രിയുടെ മകൾ ഉൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം

‘പെൺകുട്ടികളോട് മോശമായി പെരുമാറുന്നു’; വളർത്തുമകനെ ഇനി സംരക്ഷിക്കാൻ കഴിയില്ലെന്ന് അമ്മ; 14കാരനെ സർക്കാർ സംരക്ഷണത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

അച്ഛനും സഹോദരങ്ങളും കൊല്ലപ്പെട്ടു, കേസ് ഏറ്റെടുക്കാൻ വക്കീലൻമാർ തയ്യാറായില്ല; ഒടുവിൽ അതീഖ് അഹമ്മദിന്റെ മകന് സർക്കാർ ചെലവിൽ അഭിഭാഷകൻ

ഡല്‍ഹിയില്‍ ‘ദുര്‍ഗ’ പദ്ധതിക്ക് അംഗീകാരം; 1,300 പിങ്ക് ഇ-ഓട്ടോകള്‍ നല്‍കും

സെപ്റ്റംബർ മാസം ശമ്പളം നേരത്തെ; കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 25ന് തുക അക്കൗണ്ടിലെത്തും — കാരണം ഇതാണ്

Latest News

ഇനി പോലീസ് സ്റ്റേഷനിൽ ക്യൂ നിൽക്കേണ്ട; NIOC സർട്ടിഫിക്കറ്റിന് വീട്ടിലിരുന്ന് അപേക്ഷിക്കാം, പോലീസിന്റെ പോൽ-ആപ്പിലൂടെ

മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് മൂന്ന് പേർക്ക് പരിക്ക്; അപകടത്തിന് പിന്നാലെ നിർത്താതെ പോയ എഎസ്ഐക്ക് സസ്പെൻഷൻ

സ്‌കൂളിലെ പ്യൂൺ എച്ചിൽ കൈകൊണ്ട് ഒമ്പതാം ക്ലാസുകാരന്റെ മുഖത്തടിച്ചെന്ന് പരാതി; വിദ്യാർത്ഥികളുടെ പ്രതിഷേധം

 ഗോൾഡി ബ്രാർ സംഘത്തിലെ പ്രധാനി അഹമ്മദബാദിൽ പിടിയിൽ; ആരിഫ് 11 ലേറെ ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതി; പണം തട്ടിയെടുക്കൽ ശൃംഖലയിലെ നിർണായക കണ്ണി

പത്തനാപുരത്ത് കേരള കോൺഗ്രസ് (ബി) പ്രവർത്തകന് മർദനം; ജ്യോതികുമാർ ചാമക്കാല പ്രതികളെ സംരക്ഷിക്കുന്നുവെന്ന് കെ.ബി. ഗണേഷ് കുമാർ, പ്രതിഷേധ മുന്നറിയിപ്പ്

ഗ്രീൻലാൻഡിൽ അമേരിക്കൻ സൈനിക സാന്നിധ്യം ശക്തമാകും; അമേരിക്ക–ഡെൻമാർക്ക്–ഗ്രീൻലാൻഡ് ത്രികക്ഷി സുരക്ഷാ കരാറിൽ ട്രംപ് ഒപ്പുവച്ചു

പ്ലസ് വൺ–പ്ലസ് ടു കാലത്തെ പ്രണയവും കുസൃതികളും; ടീനേജ് റോം-കോം ചിത്രവുമായി ‘നരിവേട്ട’

ചൈനീസ് തായ്പേയിയെ തകര്‍ത്ത് ഇന്ത്യ സെമിയില്‍; കബഡിയില്‍ തുടര്‍ച്ചയായ നാലാം ജയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies