നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്; ചിത്രം ഒക്ടോബർ 1ന് ആഗോള റിലീസ്, കേരളത്തിലെത്തിക്കുന്നത് വേഫെറർ ഫിലിംസ്
Thursday, September 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്; ചിത്രം ഒക്ടോബർ 1ന് ആഗോള റിലീസ്, കേരളത്തിലെത്തിക്കുന്നത് വേഫെറർ ഫിലിംസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2026, 06:07 pm IST
Facebook
Twitter
WhatsAppTelegram

തമിഴിലെ പ്രശസ്ത സംവിധായകൻ റാം രചനയും സംവിധാനവും നിർവഹിച്ച് നിവിൻ പോളി, അഞ്ജലി, സൂരി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘യേഴു കടൽ യേഴു മലൈ’യുടെ ട്രെയ്‌ലർ പുറത്ത്. ഒക്ടോബർ 1ന് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്. വി ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേഷ് കാമാച്ചി നിർമ്മിക്കുന്ന ചിത്രം ‘റിച്ചി’ക്ക് ശേഷം എത്തുന്ന നിവിൻ പോളിയുടെ തമിഴ് ചിത്രം കൂടിയാണ്. പുതിയതായി പുറത്തു വന്ന റിലീസ് ട്രെയ്‌ലർ ചിത്രത്തിന്റെ വ്യത്യസ്തമായ പ്രമേയത്തിലേക്കും കഥാപാത്രങ്ങളിലേക്കുമുള്ള കൂടുതൽ സൂചനകൾ നൽകുന്നു.

ത്രില്ലും മിസ്റ്ററിയും നിറച്ചാണ് ട്രെയ്‌ലർ മുന്നോട്ട് പോകുന്നത്. അതേസമയം ചിത്രത്തിൽ ഫാന്റസിയും പ്രണയവും നർമ്മവും ആക്ഷനും വൈകാരികതയും ഒരുപോലെ ഇടംപിടിച്ചിട്ടുണ്ടെന്ന സൂചനയും ട്രെയ്‌ലർ നൽകുന്നു. പ്രേക്ഷകരിൽ ആകാംക്ഷയുണർത്തുന്ന നിരവധി ദുരൂഹതകൾ ഒളിപ്പിച്ചുവെച്ചിരിക്കുന്ന ചിത്രത്തിന്റെ ലോകവും കഥാപാത്രങ്ങളുടെ യാത്രയും കൂടുതൽ കൗതുകമുണർത്തുന്നതാണ്. വ്യത്യസ്തമായ കഥപറച്ചിൽ രീതിയും റാമിന്റെ സിഗ്നേച്ചർ ട്രീറ്റ്‌മെന്റും ട്രെയ്‌ലറിൽ പ്രകടമാണ്.

8000-ത്തിലധികം വർഷങ്ങളായി മരണമില്ലാതെ ജീവിക്കുന്ന അമരനായ കഥാപാത്രത്തെയാണ് നിവിൻ പോളി അവതരിപ്പിക്കുന്നതെന്നാണ് ട്രെയ്‌ലർ, ടീസർ എന്നിവ നൽകുന്ന സൂചന. ഒരു ട്രെയിൻ യാത്രയ്‌ക്കിടെ കണ്ടുമുട്ടുന്ന സാധാരണക്കാരനായ ഒരാളും നൂറ്റാണ്ടുകളായി തന്റെ പ്രണയം തേടി അലയുന്ന അമരനായ വ്യക്തിയും തമ്മിലുള്ള ബന്ധത്തിലൂടെയാണ് കഥ സഞ്ചരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ട്രെയ്‌ലറിൽ നിവിൻ പോളിയുടെ കഥാപാത്രത്തിന്റെ വ്യത്യസ്ത ഭാവങ്ങളും പ്രകടനത്തിലെ വൈവിധ്യവും ശ്രദ്ധ നേടുന്നുണ്ട്. നിവിൻ, സൂരി എന്നിവരുടെ പ്രകടനമാണ് ട്രെയ്‌ലറിലെ പ്രധാന ആകർഷണം. ഇരുവരുടെയും കഥാപാത്രങ്ങൾ തമ്മിലുള്ള രസകരമായ നിമിഷങ്ങൾക്കൊപ്പം സംഘർഷങ്ങളും വൈകാരിക മുഹൂർത്തങ്ങളും ട്രെയ്‌ലറിൽ കാണാം. അഞ്ജലിയും ചിത്രത്തിലെ നിർണായക കഥാപാത്രമായി എത്തുന്നു.

തിയേറ്റർ റിലീസിന് മുൻപ് തന്നെ അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളിൽ ശ്രദ്ധ നേടിയ ചിത്രമാണ് ‘യേഴു കടൽ യേഴു മലൈ’. 53-ാമത് റോട്ടർഡാം അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ പ്രീമിയർ ചെയ്ത ചിത്രം വി പ്രൊ ബിഗ് സ്ക്രീൻ അവാർഡ് മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 12 ചിത്രങ്ങളിൽ ഒന്നായിരുന്നു. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ചിത്രത്തിലെ നേരത്തെ പുറത്തിറങ്ങിയ ഗാനങ്ങളും ശ്രദ്ധ നേടിയിരുന്നു. രവി മരിയ, എൻ. അഴക പെരുമാൾ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

രചന, സംവിധാനം:റാം, നിർമ്മാതാവ്:സുരേഷ് കാമാച്ചി, ബാനർ: വി ഹൗസ് പ്രൊഡക്ഷൻസ്, സംഗീതം:യുവൻ ശങ്കർ രാജ, അഡീഷണൽ മ്യൂസിക്: സന്തോഷ് ധയാനിധി, ഛായാഗ്രഹണം:എൻ. കെ. ഏകാംബരം, എഡിറ്റിംഗ്:മതി വി. എസ്, പ്രൊഡക്ഷൻ ഡിസൈൻ: ഉമേഷ് ജെ. കുമാർ, വരികൾ:മദൻ കാർക്കി, മതി പുകഴേന്തി, ആക്ഷൻ:സ്റ്റണ്ട് സിൽവ, നൃത്തസംവിധാനം:സാൻഡി മാസ്റ്റർ, വസ്ത്രാലങ്കാരം:ചന്ദ്രകാന്ത് സോനവാനെ, മേക്കപ്പ്:പട്ടണം റഷീദ്, സൗണ്ട് ഡിസൈൻ & മിക്സ്: ടി. ഉദയകുമാർ, സൗണ്ട് ഡിസൈൻ: രഞ്ജിത്ത് വെങ്കിട്ടഗോപാൽ, ശരവണ കുമാർ, സൗണ്ട് എഫക്റ്റ്സ്: രാജശേഖർ, വിഎഫ്എക്സ്:ബീ സ്റ്റുഡിയോ, വിഎഫ്എക്സ് ഹെഡ്:സി. ഗജേന്ദ്രൻ, വിഎഫ്എക്സ് സൂപ്പർവൈസർ:കാർത്തിക് കംബെട്ടൻ, നിശ്ചല ഛായാഗ്രഹണം:ജയകുമാർ വൈരവൻ, കളറിസ്റ്റ്: രാജശേഖർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:ജഗദീഷ് കെ. എച്ച്, അമീർരാജ്, പ്രവീൺ കുമാർ ജി, മാലിക് ഐ, പിആർഒ: ശബരി

Tags: YEZHU KADAL YEZHU MALAI
Share
Tweet
SendShare

More News from this section

തലയിൽ തൊപ്പി, കൈയിൽ പിസ്റ്റൾ; കാഞ്ചി പരിശോധിച്ച് ഷൈൻ ടോം ചാക്കോ; ലഹരിവിരുദ്ധ ഡാൻസാഫ് സംഘത്തിന്റെ ടീം ക്യാപ്റ്റനായി താരം, ഹരിദാസ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

മനോജ് കെ. ജയന്റെയും ഉർവശിയുടെയും മകൾ തേജാലഷ്മി നായികയായി അരങ്ങേറ്റം കുറിക്കുന്നു; ശ്രീനാഥ് ഭാസി നായകൻ, ‘പ്രിയതമൻ’ സെപ്റ്റംബർ 23ന് ചിത്രീകരണം തുടങ്ങും

നാനിയുടെ കരിയറിലെ ഏറ്റവും വലിയ മാസ്സ് അവതാരം; ‘ദ പാരഡൈസ്’ സെപ്റ്റംബർ 24ന്, രാഘവ് ജൂയൽ വില്ലനായി എത്തുന്ന ആക്ഷൻ ചിത്രം എട്ട് ഭാഷകളിൽ റിലീസ്

ഓസ്‌കാര്‍ 2027: ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി മറാത്തി ചിത്രം ‘ഗോന്ധല്‍’

ശ്രീദേവിയുടെ സ്വത്ത് തർക്കത്തിൽ പുതിയ വഴിത്തിരിവ്; ബോണി കപൂറിനും ജാൻവിക്കും ഖുഷിക്കും സുപ്രീംകോടതി നോട്ടീസ്

2 കോടിയിൽ നിർമ്മാണം, 32 ദിവസം കൊണ്ട് 132 കോടി! ബോക്സ് ഓഫീസ് കീഴടക്കി ‘ഹനുമാൻ അംശ്’; ആരാണ് സക്കർ ബർഗറിന്റെയും സ്റ്റീവ് ജോബ്സിന്റെയും ആത്മീയ ഗുരുവായ നീം കരോളി ബാബ?

Latest News

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്; ചിത്രം ഒക്ടോബർ 1ന് ആഗോള റിലീസ്, കേരളത്തിലെത്തിക്കുന്നത് വേഫെറർ ഫിലിംസ്

രാജ്യം ഒന്നാകെ ഒരേ സ്വരത്തിൽ; ഒരു കോടിയിലധികം ആളുകൾ, 25,000 കേന്ദ്രങ്ങൾ; സെപ്റ്റംബർ 25ന് രാജ്യത്തിന്റെ മണ്ണിൽ മുഴങ്ങും ‘വന്ദേ മാതരം’

കറ്റാനം സെൻ്റ് സ്റ്റീഫൻസ് എൽ പി സ്ക്കൂളിന്റെ അംഗീകാരം റദ്ദാക്കിയതിന്മേലുളള ജനം ടി വി വാർത്തയിൽ ഇടപെട്ട് മന്ത്രി എം ലിജുവും ബാലാവകാശ കമ്മീഷനും; വിദ്യാഭ്യാസ വകുപ്പിനോട് അടിയന്തര നടപടി ആവശ്യപ്പെട്ടു

ഇനി പോലീസ് സ്റ്റേഷനിൽ ക്യൂ നിൽക്കേണ്ട; NIOC സർട്ടിഫിക്കറ്റിന് വീട്ടിലിരുന്ന് അപേക്ഷിക്കാം, പോലീസിന്റെ പോൽ-ആപ്പിലൂടെ

മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് മൂന്ന് പേർക്ക് പരിക്ക്; അപകടത്തിന് പിന്നാലെ നിർത്താതെ പോയ എഎസ്ഐക്ക് സസ്പെൻഷൻ

മുസ്ലിം വിവാഹ രജിസ്ട്രേഷന് പുതിയ ചട്ടം; അംഗീകാരം നൽകി അസം മന്ത്രിസഭ, പഞ്ചായത്ത് തലത്തിലേക്കും സേവനം വ്യാപിപ്പിക്കും

സ്‌കൂളിലെ പ്യൂൺ എച്ചിൽ കൈകൊണ്ട് ഒമ്പതാം ക്ലാസുകാരന്റെ മുഖത്തടിച്ചെന്ന് പരാതി; വിദ്യാർത്ഥികളുടെ പ്രതിഷേധം

നിർത്തിയിട്ട ട്രക്കിലേക്ക് കാർ ഇടിച്ചുകയറി; മന്ത്രിയുടെ മകൾ ഉൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies