കൊല്ലം: സ്കൂൾ ജീവനക്കാരൻ ഒമ്പതാം ക്ലാസുകാരന്റെ മുഖത്ത് എച്ചിൽ കൈകൊണ്ട് അടിച്ചെന്ന് പരാതി. കൊല്ലം കുറ്റിക്കാട് സി.പി.എച്ച്.എസ്.എസിലെ പ്യൂൺ രജീഷിനെതിരെയാണ് പരാതി.
കാറ്റടിച്ച് ജനൽ അടഞ്ഞതിനെ തുടർന്ന് ജനലിനടുത്തുണ്ടായിരുന്ന വിദ്യാർഥിയെ രജീഷ് മർദിച്ചെന്നാണ് ആരോപണം. സെപ്റ്റംബർ 13നാണ് സംഭവം നടന്നത്.
സംഭവത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസിന് പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്. ജീവനക്കാരനെതിരെ നടപടി ആവശ്യപ്പെട്ട് സ്കൂളിലെ വിദ്യാർഥികൾ പ്രതിഷേധം തുടരുകയാണ്.
രജീഷിനെ ജോലിയിൽ നിന്ന് പുറത്താക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.















