'പെൺകുട്ടികളോട് മോശമായി പെരുമാറുന്നു'; വളർത്തുമകനെ ഇനി സംരക്ഷിക്കാൻ കഴിയില്ലെന്ന് അമ്മ; 14കാരനെ സർക്കാർ സംരക്ഷണത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി
Thursday, September 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘പെൺകുട്ടികളോട് മോശമായി പെരുമാറുന്നു’; വളർത്തുമകനെ ഇനി സംരക്ഷിക്കാൻ കഴിയില്ലെന്ന് അമ്മ; 14കാരനെ സർക്കാർ സംരക്ഷണത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2026, 03:10 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വളർത്തുമകനെ ഇനി സംരക്ഷിക്കാൻ കഴിയില്ലെന്നും  സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയെ സമീപിച്ച് നോയിഡ സ്വദേശിനിയായ വിധവ. 14കാരനായ മകനെ എട്ട് വർഷം മുൻപ് അസമിലെ അനാഥാലയത്തിൽ നിന്നാണ് യുവതിയും ഭർത്താവും ചേർന്ന് ദത്തെടുത്തത്. ദത്ത് നിലനിർത്തി കൊണ്ട് തന്നെ   സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റണമെന്നാണ് യുവതിയുടെ ആവശ്യം.

2021ൽ ഭർത്താവ് മരിച്ചതോടെ താൻ ഏക മാതാവായി. ഇതിനിടെ മകന്റെ പെരുമാറ്റത്തിലെ മാറ്റങ്ങളും വിവിധ പ്രശ്നങ്ങളും കൈകാര്യം ചെയ്യുന്നത് ബുദ്ധിമുട്ടായതോടെയാണ് കോടതിയെ സമീപിച്ചതെന്നും ഹർജിയിൽ പറയുന്നു.  കുട്ടിക്ക് ‘ ബൗദ്ധിക വൈകല്യം’ (mild intellectual disability) കണ്ടെത്തിയിട്ടുണ്ടെന്നും  ടെ പെരുമാറ്റ പ്രശ്നങ്ങൾ മൂലം ഒന്നിലധികം സ്കൂളുകളിൽ നിന്ന് പുറത്താക്കിയതായും അമ്മ കോടതിയെ അറിയിച്ചു.

ദത്തെടുത്തതിന് പിന്നാലെ തന്നെ കുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റം ശ്രദ്ധയിൽപ്പെട്ടതായി ഹർജിയിൽ പറയുന്നു. അസമിൽ നിന്ന് നോയിഡയിലേക്കുള്ള താമസം മാറിയതിന്റെ പ്രതികരണമായിരിക്കാമെന്ന് ആദ്യം കരുതി. എന്നാൽ 2018ൽ സ്കൂളിൽ ചേർത്തതിന് പിന്നാലെ സഹപാഠിയോടുള്ള അനുചിതമായ പെരുമാറ്റത്തെ തുടർന്ന് കുട്ടിയെ പുറത്താക്കി.

2021ൽ ഭർത്താവിന്റെ മരണത്തിന് ശേഷം  അലിഗഢിലെ സ്വന്തം അമ്മയ്‌ക്കൊപ്പം യുവതി താമസം മാറിയിരുന്നു. അവിടെയും മകനെ സ്കൂളിൽ ചേർത്തെങ്കിലും പെൺകുട്ടികളോടുള്ള മോശം പെരുമാറ്റം ചൂണ്ടിക്കാട്ടി സ്കൂളിൽ നിന്ന് പുറത്താക്കി.

മറ്റൊരു സംഭവത്തിൽ കുട്ടിയുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിരുന്നെങ്കിലും താൻ കാലുപിടിച്ച് അപേക്ഷിച്ചതിനാൽ പരാതിക്കാരൻ തുടർനടപടികളുമായി മുന്നോട്ട് പോയില്ലെന്നും യുവതി പറയുന്നു. വീട്ടിൽ നിന്ന് പണവും വിലപിടിപ്പുള്ള സാധനങ്ങളും മോഷ്ടിച്ച് കുട്ടി പുറത്തേക്ക് പോകുന്നു എന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.

വീട്ടിൽ പുരുഷൻമാരില്ലെന്നും താനും പ്രായമായ അമ്മയും മാത്രമാണ് കുട്ടിക്കൊപ്പം താമസിക്കുന്നതെന്നും അമ്മ കോടതിയെ അറിയിച്ചു. ഇരുവർക്കും ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉണ്ടെന്നും കുട്ടിയുടെ പെരുമാറ്റം നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് കോടതിയുടെ സഹായം തേടിയതെന്നും ഹർജിയിൽ പറയുന്നു.

കോടതിയുടെ ഇടപെടൽ
കേസിൽ കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയം, സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റി (CARA), ചൈൽഡ് വെൽഫെയർ കമ്മിറ്റി എന്നിവരോട് ഒരാഴ്ചയ്‌ക്കകം മറുപടി നൽകാൻ ഡൽഹി ഹൈക്കോടതി നിർദേശിച്ചു. കേസ് സെപ്റ്റംബർ 30ന് വീണ്ടും പരിഗണിക്കും.

ദത്തെടുത്ത കുട്ടിയെ തിരികെ നൽകാനാകുമോ?
ജുവനൈൽ ജസ്റ്റിസ് (കെയർ ആൻഡ് പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ) നിയമപ്രകാരമുള്ള ദത്തെടുക്കൽ ചട്ടങ്ങളിൽ, ചില പ്രത്യേക സാഹചര്യങ്ങളിൽ ദത്തെടുത്ത കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് തിരികെ മാറ്റുന്നതിനുള്ള വ്യവസ്ഥകളുണ്ട്.

ദത്തെടുക്കൽ നടപടികൾ പൂർണമാകുന്നതിന് മുമ്പ് കുട്ടിക്ക് ദത്തെടുക്കുന്ന മാതാപിതാക്കളുമായി പൊരുത്തപ്പെടാൻ കഴിയാത്ത സാഹചര്യം ‘disruption’ എന്ന വിഭാഗത്തിൽ വരും. ദത്തെടുക്കൽ പൂർത്തിയായതിന് ശേഷം ദത്തെടുക്കൽ രേഖ റദ്ദാക്കുന്നതിനുള്ള നടപടിയാണ് ‘dissolution’. ഇതിന് കോടതി ഉത്തരവ് ആവശ്യമാണ്.

മുൻപ് സമാനമായ കേസുകളിൽ കോടതികൾ ദത്തെടുക്കൽ റദ്ദാക്കാൻ അനുമതി നൽകിയിട്ടുമുണ്ട്. 2020ൽ CARA നൽകിയ വിവരങ്ങൾ പ്രകാരം, 2017നും 2019നും ഇടയിൽ ദത്തെടുത്ത കുട്ടികളിൽ ഏകദേശം നാല് മുതൽ അഞ്ച് ശതമാനം വരെ പിന്നീട് അഡോപ്ഷൻ ഏജൻസികളിലേക്ക് തിരിച്ചെത്തിയിരുന്നു.

Tags: adoptionNoida Couple
Share
Tweet
SendShare

More News from this section

അച്ഛനും സഹോദരങ്ങളും കൊല്ലപ്പെട്ടു, കേസ് ഏറ്റെടുക്കാൻ വക്കീലൻമാർ തയ്യാറായില്ല; ഒടുവിൽ അതീഖ് അഹമ്മദിന്റെ മകന് സർക്കാർ ചെലവിൽ അഭിഭാഷകൻ

ഡല്‍ഹിയില്‍ ‘ദുര്‍ഗ’ പദ്ധതിക്ക് അംഗീകാരം; 1,300 പിങ്ക് ഇ-ഓട്ടോകള്‍ നല്‍കും

സെപ്റ്റംബർ മാസം ശമ്പളം നേരത്തെ; കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 25ന് തുക അക്കൗണ്ടിലെത്തും — കാരണം ഇതാണ്

യമുന എക്‌സ്പ്രസ് വേയില്‍ ഓടിക്കൊണ്ടിരുന്ന സ്ലീപ്പര്‍ ബസിന് തീപിടിച്ചു; ഒന്‍പത് പേര്‍ മരിച്ചു; ബസില്‍ നിന്ന് ചാടി രക്ഷപ്പെട്ട് യാത്രക്കാര്‍; നിരവധി പേര്‍ക്ക് പരിക്ക്

ബംഗ്ലാദേശ് വഴി സ്വര്‍ണക്കടത്ത്; 17 കോടിയുടെ വിദേശ സ്വര്‍ണം പിടികൂടി, ഒരാള്‍ അറസ്റ്റില്‍

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കള്‍ക്ക് ‘രാജ്യവിരുദ്ധ’ ബന്ധം? ഫോണ്‍ രേഖകളും ഇമെയിലുകളും കണ്ടെത്തിയെന്ന് ഡല്‍ഹി പൊലീസ്

Latest News

ഗ്രീൻലാൻഡിൽ അമേരിക്കൻ സൈനിക സാന്നിധ്യം ശക്തമാകും; അമേരിക്ക–ഡെൻമാർക്ക്–ഗ്രീൻലാൻഡ് ത്രികക്ഷി സുരക്ഷാ കരാറിൽ ട്രംപ് ഒപ്പുവച്ചു

‘പെൺകുട്ടികളോട് മോശമായി പെരുമാറുന്നു’; വളർത്തുമകനെ ഇനി സംരക്ഷിക്കാൻ കഴിയില്ലെന്ന് അമ്മ; 14കാരനെ സർക്കാർ സംരക്ഷണത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

പ്ലസ് വൺ–പ്ലസ് ടു കാലത്തെ പ്രണയവും കുസൃതികളും; ടീനേജ് റോം-കോം ചിത്രവുമായി ‘നരിവേട്ട’

ചൈനീസ് തായ്പേയിയെ തകര്‍ത്ത് ഇന്ത്യ സെമിയില്‍; കബഡിയില്‍ തുടര്‍ച്ചയായ നാലാം ജയം

സിദ്ദിഖ് വീണ്ടും ആക്ഷൻ ഹീറോ; ദുരൂഹതകളും ആക്ഷൻ രംഗങ്ങളുമായി ‘രാക്ഷസവേട്ട’യ്‌ക്ക് തുടക്കം, വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യും

സൂര്യ കൃഷ്ണമൂർത്തി അനശ്വര സംഘാടകൻ : തപസ്യ

ശബരിമല സ്വര്‍ണക്കിരീടം സുരക്ഷിതം; കാണാതായെന്ന റിപ്പോര്‍ട്ടുകളില്‍ വിശദീകരണവുമായി തിരുവാഭരണം കമ്മീഷണര്‍

ഏഷ്യന്‍ ഗെയിംസില്‍ വിചിത്ര നിയമങ്ങളില്‍ ഇന്ത്യയ്‌ക്ക് തിരിച്ചടി; എതിരാളികള്‍ വൈകി എത്തി; ഇ-ഫുട്‌ബോളില്‍ ഇന്ത്യന്‍ താരങ്ങള്‍ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies