നിവേദിത സുബ്രഹ്മണ്യൻ ദേശീയ വനിതാ കമ്മിഷൻ അംഗം
Friday, September 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിവേദിത സുബ്രഹ്മണ്യൻ ദേശീയ വനിതാ കമ്മിഷൻ അംഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2026, 12:17 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്മണ്യനെ ദേശീയ വനിതാ കമ്മിഷൻ അംഗമായി കേന്ദ്ര സർക്കാർ നിയമിച്ചു. മൂന്ന് വർഷത്തേക്കാണ് നിയമനം. കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയം സെപ്റ്റംബർ 24ന് പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിലാണ് നിയമനം വ്യക്തമാക്കുന്നത്. ചുമതലയേൽക്കുന്ന തീയതി മുതൽ മൂന്ന് വർഷം, 65 വയസ് പൂർത്തിയാകുന്നത്, അല്ലെങ്കിൽ കേന്ദ്രത്തിന്റെ അടുത്ത ഉത്തരവ് — ഇവയിൽ ഏതാണ് ആദ്യം സംഭവിക്കുന്നത് അതുവരെയാണ് കാലാവധി.

ഉത്തർപ്രദേശിൽ നിന്നുള്ള അർച്ചന മിശ്രയെയും നിവേദിതയ്‌ക്കൊപ്പം ദേശീയ വനിതാ കമ്മിഷൻ അംഗമായി കേന്ദ്ര സർക്കാർ നാമനിർദേശം ചെയ്തിട്ടുണ്ട്. ദേശീയ വനിതാ കമ്മിഷൻ നിയമം, 1990ലെ സെക്ഷൻ 3 പ്രകാരമാണ് നിയമനം.

ഗുരുവായൂർ സ്വദേശിനിയായ നിവേദിത നിലവിൽ ബിജെപിയുടെ തൃശൂർ നോർത്ത് ജില്ലാ പ്രസിഡന്റാണ്. മഹിളാ മോർച്ചയുടെ സംസ്ഥാന അധ്യക്ഷയായും അവർ പ്രവർത്തിച്ചിട്ടുണ്ട്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുരുവായൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ചാണ് നിവേദിത രാഷ്‌ട്രീയ രംഗത്ത് ശ്രദ്ധേയമായ സാന്നിധ്യമായത്.

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിൽ നിന്ന് എൻഡിഎ സ്ഥാനാർഥിയായും നിവേദിത മത്സരിച്ചു.

ദേശീയ വനിതാ കമ്മിഷൻ സ്ത്രീകളുടെ അവകാശ സംരക്ഷണം, സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട പരാതികൾ, നിയമങ്ങളുടെ നടപ്പാക്കൽ തുടങ്ങിയ വിഷയങ്ങളിൽ ഇടപെടുന്ന ദേശീയതലത്തിലുള്ള നിയമപരമായ സ്ഥാപനമാണ്. പരാതികളിൽ അന്വേഷണം നടത്താനും ബന്ധപ്പെട്ട അധികാരികളോട് നടപടി ആവശ്യപ്പെടാനും കമ്മിഷന് അധികാരങ്ങളുണ്ട്.

Tags: National Commission for WomenNiveditha SubramanianBJP Leader Niveditha SubramanianNiveditha Subramanian Appointment
Share
Tweet
SendShare

More News from this section

വഴിത്തർക്കത്തിനിടെ സഹോദരനെ അടിച്ചു കൊന്നു; കേസിൽ സഹോദരിക്കും മക്കൾക്കും ജീവപര്യന്തം

വന്യമൃഗങ്ങൾക്ക് ശല്യമാകുമെന്ന് വനം വകുപ്പ്; ശബരിമലയിൽ വെടിവഴിപാട് ഇത്തവണ ലേലത്തിൽ നിന്ന് ഒഴിവാക്കി

7,300 കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചു; അട്ടപ്പാടിയിലെ പൊന്നക്കൽ മലയിൽ വൻ കഞ്ചാവ് വേട്ട, പ്രതികൾക്കായി പുതൂർ പൊലീസ് അന്വേഷണം ശക്തമാക്കി

മണ്ണന്തലയിൽ ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതി; 16, 17 വയസ്സുള്ള മൂന്ന് വിദ്യാർഥികൾ പൊലീസ് കസ്റ്റഡിയിൽ, ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും

‘ശബരിമലയിൽ വകുപ്പുതല ഏകോപനമില്ല’; അരവണ പ്ലാന്റ് ഉൾപ്പെടെ ഒരുക്കങ്ങൾ ചൂണ്ടിക്കാട്ടി ഹിന്ദു ഐക്യവേദി, മുഖ്യമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ടു

ഫിസിയോതെറാപ്പിക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി; പയ്യന്നൂരിൽ ആരോഗ്യ വെൽനെസ് ക്ലിനിക്ക് ഉടമ പൊലീസ് കസ്റ്റഡിയിൽ

Latest News

ഓൺലൈനിൽ ആക്ടീവ്, ദാമ്പത്യത്തിൽ പാസീവ്! ഡിജിറ്റൽ ലോകത്ത് സ്നേഹം എങ്ങനെ നിലനിർത്താം?സോഷ്യൽ മീഡിയ നിങ്ങളുടെ ദാമ്പത്യത്തെ തകർക്കുന്നുവോ? ഈ തെറ്റുകൾ വരുത്തരുത്!

‘കടം കേറി മുടിഞ്ഞ സമ്പദ്‌വ്യവസ്ഥയാണ്, ഇനിയെങ്കിലും സ്വന്തം കാര്യം നോക്കി ജീവിക്കണം’; കശ്മീർ പരാമർശത്തിൽ പാകിസ്താനെതിരെ യുഎൻ വേദിയിൽ ഇന്ത്യയുടെ രൂക്ഷ മറുപടി

‘ ന്യൂയോർക്കിലെ ജൂതർ സുരക്ഷിതരല്ല’; മംദാനിക്കെതിരെ യു.എന്നിൽ നെതന്യാഹു, ഇസ്രായേലിനെക്കുറിച്ച് നുണകൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

‘അന്നത്തെ ബീപ്പറുകൾ ഓർമയില്ലേ?’; യുഎൻ വേദിയിൽ പേജർ ഉയർത്തി നെതന്യാഹു, ഹിസ്ബുള്ള ഭീകരർ പൊട്ടിത്തെറിച്ച കാര്യം ഓർമിപ്പിച്ച് ഇസ്രയേൽ പ്രധാനമന്ത്രി

അറഫാ ഗോൾഡിൽ ഇ.ഡി റെയ്ഡ് ; തിരുവനന്തപുരത്തെ ജ്വല്ലറിയിലും സ്ഥാപന ഉടമ അബ്ദുൾ സലാമിന്റെ വീട്ടിലും പരിശോധന; 50 കോടിയുടെ ബാങ്ക് തട്ടിപ്പ് കേസിൽ അന്വേഷണം

‘ഹാഫിസ് സയീദിനെ എപ്പോൾ വിചാരണ ചെയ്യും?’; യുഎന്നിൽ ഷെഹ്ബാസ് ഷരീഫിന് നേരെ മാധ്യമ പ്രവർത്തകരുടെ ചോദ്യശരം, വാതുറക്കാതെ പാക് പ്രധാനമന്ത്രി

താമരശേരി ചുരത്തിൽ ഏഴാം വളവിൽ കണ്ടെയ്നർ ലോറി കുടുങ്ങി; മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്, കുടുങ്ങിയത് രാത്രി 12 മണിയോടെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies