തലസ്ഥാനത്തെ ടൂറിസത്തിന് ഇനി സോളാർ ബോട്ടിന്റെ കുതിപ്പ്; വേളി–കഠിനംകുളം സോളാർ ബോട്ട് സർവീസ് ഉദ്ഘാടനം 30ന്; നാല് മണിക്കൂർ കായൽ യാത്ര, സാധാരണ യാത്രക്കാർക്ക് 80 രൂപ, ടൂറിസ്റ്റ് പാക്കേജിന് 400 രൂപ
Sunday, September 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തലസ്ഥാനത്തെ ടൂറിസത്തിന് ഇനി സോളാർ ബോട്ടിന്റെ കുതിപ്പ്; വേളി–കഠിനംകുളം സോളാർ ബോട്ട് സർവീസ് ഉദ്ഘാടനം 30ന്; നാല് മണിക്കൂർ കായൽ യാത്ര, സാധാരണ യാത്രക്കാർക്ക് 80 രൂപ, ടൂറിസ്റ്റ് പാക്കേജിന് 400 രൂപ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2026, 03:24 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: തലസ്ഥാനത്തെ വിനോദസഞ്ചാര മേഖലയ്‌ക്ക് പുതിയ ഉണർവ് നൽകുന്ന വേളി–കഠിനംകുളം സോളാർ ബോട്ട് സർവീസ് ഈ മാസം 30ന് ആരംഭിക്കും. ഗതാഗത മന്ത്രി സി.പി. ജോൺ സർവീസ് ഉദ്ഘാടനം ചെയ്യും. സാധാരണ യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ഇരുവിഭാഗങ്ങൾക്കും പ്രത്യേകം നിരക്കുകളും ഏർപ്പെടുത്തിയിട്ടുണ്ട്.

വേളി ടൂറിസം വില്ലേജിലെ ബോട്ട് ജെട്ടിയിൽ നിന്നാണ് സർവീസ് ആരംഭിക്കുക. കഠിനംകുളം കായലിലൂടെ സഞ്ചരിച്ച് കഠിനംകുളം ജെട്ടിയിലെത്തിയ ശേഷം തിരികെ വേളിയിൽ എത്തുന്ന തരത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഒരു വശത്തേക്ക് 14 കിലോമീറ്റർ ദൂരമുള്ള യാത്രയ്‌ക്ക് ഏകദേശം രണ്ട് മണിക്കൂർ വേണ്ടിവരും. വേളിയിൽ നിന്ന് പുറപ്പെട്ട് കഠിനംകുളം ചുറ്റി വീണ്ടും വേളിയിലെത്താൻ ഏകദേശം നാല് മണിക്കൂറാണ് യാത്രാസമയം.

ആദ്യഘട്ടത്തിൽ ഒരു സർവീസ്

ദിവസത്തിൽ രണ്ട് സർവീസുകൾ നടത്താനാണ് ലക്ഷ്യമിടുന്നതെങ്കിലും സർവീസ് ആരംഭിക്കുന്ന ഘട്ടത്തിൽ ഒരു സർവീസ് മാത്രമായിരിക്കും നടത്തുക. സിയാലിന്റെ സോളാർ ബോട്ട് വാടകയ്‌ക്കെടുത്താണ് ആദ്യഘട്ട സർവീസ് നടത്തുന്നത്. ഒരേസമയം 24 യാത്രക്കാർക്ക് ബോട്ടിൽ സഞ്ചരിക്കാനാകും.

രാവിലെ 9 മുതൽ ഉച്ചയ്‌ക്ക് 1 വരെയും ഉച്ചയ്‌ക്ക് ശേഷം 2.30 മുതൽ വൈകിട്ട് 6.30 വരെയും രണ്ട് സർവീസുകൾ നടത്താനാണ് ലക്ഷ്യമിടുന്നത്. യാത്രക്കാരുടെ പ്രതികരണവും ആവശ്യകതയും പരിഗണിച്ച് സർവീസുകളുടെ എണ്ണം വർധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

ടൂറിസം സർവീസിന്റെ ഭാഗമായി കഠിനംകുളം ജെട്ടിയിൽ യാത്രക്കാരെ ഇറക്കിയ ശേഷം വിനോദസഞ്ചാരികൾക്ക് കായൽക്കാഴ്ചകൾ ആസ്വദിക്കുന്നതിനായി അര മണിക്കൂർ അധികമായി ബോട്ട് സഞ്ചരിക്കും. തുടർന്ന് ബോട്ട് കഠിനംകുളം ജെട്ടിയിൽ എത്തുമ്പോൾ ടൂറിസ്റ്റ് പാക്കേജിൽ ഉൾപ്പെടുന്ന യാത്രക്കാർക്ക് കുടുംബശ്രീയുമായി സഹകരിച്ച് ലഘുഭക്ഷണം നൽകുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരികയാണ്.

സാധാരണ യാത്രക്കാർക്ക് 80 രൂപ

വേളിയിൽ നിന്ന് ചാന്നാങ്കരയിലേക്ക് 50 രൂപയും, ചാന്നാങ്കരയിൽ നിന്ന് കഠിനംകുളത്തേക്ക് 30 രൂപയും ആണ് സാധാരണ യാത്രക്കാരുടെ നിരക്ക്. വേളിയിൽ നിന്ന് നേരിട്ട് കഠിനംകുളത്തേക്ക് യാത്ര ചെയ്യുന്നതിന് 80 രൂപ നൽകണം.

അതേസമയം, വേളിയിൽ നിന്ന് കഠിനംകുളത്ത് പോയി തിരികെ വേളിയിലെത്തുന്ന വിനോദസഞ്ചാരികൾക്കായുള്ള പാക്കേജ് നിരക്ക് 400 രൂപയാണ്. കായൽ യാത്രയും ടൂറിസം അനുഭവവും ഉൾപ്പെടുന്നതാണ് ഈ പാക്കേജ്.

11 വയസിന് മുകളിലുള്ളവർക്ക് മുഴുവൻ നിരക്കും ബാധകമാണ്. അഞ്ച് മുതൽ 11 വയസുവരെയുള്ള കുട്ടികൾക്ക് 50 ശതമാനം നിരക്ക് നൽകിയാൽ മതിയാകും. അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് യാത്ര സൗജന്യമാണ്.

വേളി ടൂറിസം വില്ലേജിനെയും കഠിനംകുളം കായൽ മേഖലയെയും ബന്ധിപ്പിക്കുന്ന പുതിയ ജലഗതാഗത സംവിധാനം യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കായൽ സൗന്ദര്യം ആസ്വദിച്ചുള്ള യാത്രയ്‌ക്കൊപ്പം വേളി–കഠിനംകുളം മേഖലയുടെ ടൂറിസം സാധ്യതകൾ കൂടുതൽ സജീവമാക്കാനും പുതിയ സർവീസ് സഹായിക്കുമെന്നാണ് വിലയിരുത്തൽ.

Tags: Veli Kadinamkulam Solar BoatThiruvananthapuram TourismKerala Solar Boat Service
Share
Tweet
SendShare

More News from this section

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; 38 വാർഡുകൾ തിങ്കളാഴ്ച പോളിങ് ബൂത്തിലേക്ക്, 126 സ്ഥാനാർഥികൾ ജനവിധി തേടും, വോട്ടെണ്ണൽ ചൊവ്വാഴ്ച

എംഎൽഎ ഫണ്ടുപ്രയോഗിച്ച് കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങാൻ സർക്കാർ നീക്കം, പ്രത്യേകാനുമതി നൽകി

മല്ലേശ്വരത്തിന്റെ പൊന്നോമന; ദേശീയ കബഡി ടീമിലേക്ക് അട്ടപ്പാടിയിൽ നിന്നും വീണ്ടുമൊരു താരം

അമ്മയുടെ സ്നേഹവും നിസ്വാർത്ഥ സേവനവും ലോകത്തിന് മാതൃക: ഉപരാഷ്‌ട്രപതി

സ്വന്തമായി ഒരു തുണ്ട് മണ്ണ്…; വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമം, രണ്ട് കുടുംബങ്ങൾക്ക് ഭൂമി നൽകി സേവാഭാരതി

ജി.എസ്.ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിലും ഓഫീസിലും വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

Latest News

തലസ്ഥാനത്തെ ടൂറിസത്തിന് ഇനി സോളാർ ബോട്ടിന്റെ കുതിപ്പ്; വേളി–കഠിനംകുളം സോളാർ ബോട്ട് സർവീസ് ഉദ്ഘാടനം 30ന്; നാല് മണിക്കൂർ കായൽ യാത്ര, സാധാരണ യാത്രക്കാർക്ക് 80 രൂപ, ടൂറിസ്റ്റ് പാക്കേജിന് 400 രൂപ

സ്നേഹം മാത്രമല്ല, സമ്പാദ്യവും വളരട്ടെ: നവദമ്പതികൾക്കായുള്ള സ്മാർട്ട് മണി മാനേജ്‌മെന്റ് ഗൈഡ്

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ; തലയിലും നെഞ്ചിലും മൂർച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള പാടുകൾ

ഇന്ത്യൻ എക്സ്പ്രസ് പടച്ചുവിട്ടത് പച്ചക്കള്ളം; ഗ്യാനേഷ് കുമാറിനെതിരെ പരാതിയെന്നത് വ്യാജം; ക്യാബിനറ്റ് സെക്രട്ടറിയെ സമീപിച്ചത് ഡെപ്യൂട്ടേഷനിലെത്തിയ ഉദ്യോഗസ്ഥനെതിരെ; രേഖകൾ ജനം ടിവിക്ക്

അയാൾ ഫ്രോഡ് തന്നെ; രാഹുലിന്റെ രാഷ്‌ട്രീയം വഞ്ചനയിലും അഴിമതിയിലും കെട്ടിപ്പടുത്തതാണ്; വി. ഡി സതീശന് മറുപടിയുമായി രാജീവ് ചന്ദ്രശേഖർ എം.എൽ.എ

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു, ഓപ്പറേഷൻ സിന്ദൂർ പൂക്കളമൊരുക്കാൻ നേതൃത്വം നൽകിയ സൈനികന്റെ വീടിന് നേരെയും ആക്രമണം

ഞാൻ ഇപ്പോൾ വൃദ്ധസദനത്തിലാണ്, ഇവിടെ നല്ല പരിചരണം ലഭിക്കുന്നുണ്ട്; ഇടറുന്ന വാക്കുകൾ, കണ്ണുനിറയുന്ന ഓർമ്മകൾ; വൈകാരിക വീഡിയോയുമായി വിനോദ് കാംബ്ലി

കീർത്തനയെ ആക്രമിക്കാൻ ഒരാഴ്ച മുമ്പേ കത്തി വാങ്ങി; ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലിയുള്ള വൈരാഗ്യമെന്ന് ലിവിംഗ് പങ്കാളിയുടെ മൊഴി; യുവതി ഗുരുതരാവസ്ഥയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies