ഞാൻ ഇപ്പോൾ വൃദ്ധസദനത്തിലാണ്, ഇവിടെ നല്ല പരിചരണം ലഭിക്കുന്നുണ്ട്; ഇടറുന്ന വാക്കുകൾ, കണ്ണുനിറയുന്ന ഓർമ്മകൾ; വൈകാരിക വീഡിയോയുമായി വിനോദ് കാംബ്ലി
Sunday, September 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഞാൻ ഇപ്പോൾ വൃദ്ധസദനത്തിലാണ്, ഇവിടെ നല്ല പരിചരണം ലഭിക്കുന്നുണ്ട്; ഇടറുന്ന വാക്കുകൾ, കണ്ണുനിറയുന്ന ഓർമ്മകൾ; വൈകാരിക വീഡിയോയുമായി വിനോദ് കാംബ്ലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2026, 10:06 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഒരുകാലത്ത് ക്രിക്കറ്റ് മൈതാനത്ത് തകർത്തടിച്ച ബാറ്റിംഗ് പ്രകടനങ്ങളിലൂടെ ആരാധകരുടെ മനസിൽ ഇടം നേടിയ വിനോദ് കാംബ്ലിയുടെ പുതിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ആരോഗ്യപ്രശ്‌നങ്ങളെത്തുടർന്ന് താനിപ്പോൾ വയോജന പരിപാലന കേന്ദ്രത്തിൽ കഴിയുകയാണെന്ന് മുൻ ഇന്ത്യൻ താരം വീഡിയോയിൽ വ്യക്തമാക്കി.

താനെയിലെ നിദാൻ സെന്റർ ഫോർ എൽഡർലി കെയർ എന്ന വയോജന പരിപാലന കേന്ദ്രത്തിലാണ് കാംബ്ലി നിലവിൽ കഴിയുന്നത്. ഇവിടെ ലഭിക്കുന്ന പരിചരണത്തെയും സൗകര്യങ്ങളെയും അദ്ദേഹം വീഡിയോയിൽ പ്രശംസിച്ചു.

ചികിത്സയുടെ ഭാഗമായി ഇവിടെ കഴിയുകയാണെന്നും കേന്ദ്രത്തിലെ അന്തരീക്ഷം തനിക്ക് ആശ്വാസം നൽകുന്നുണ്ടെന്നും കാംബ്ലി പറഞ്ഞു. വീട്ടിൽനിന്ന് അകലെ കഴിയുന്നുവെന്ന തോന്നൽ പോലും ഇവിടെയുണ്ടാകുന്നില്ലെന്നും ജീവനക്കാരിൽനിന്നും മറ്റുള്ളവരിൽനിന്നും സ്നേഹവും ആദരവും ലഭിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ സംസാരിക്കുന്നതിനിടെ കാംബ്ലിയുടെ വാക്കുകൾ പലപ്പോഴും ഇടറുന്നുണ്ട്. ആരോഗ്യപ്രശ്‌നങ്ങൾ അദ്ദേഹത്തിന്റെ സംസാരത്തെയും ശാരീരികാവസ്ഥയെയും ബാധിച്ചിട്ടുണ്ടെന്ന് വീഡിയോയിൽനിന്ന് വ്യക്തമാണ്. വയോജന കേന്ദ്രം സന്ദർശിക്കാനെത്തിയവരാണ് കാംബ്ലിയുമായി സംസാരിക്കുന്ന ദൃശ്യങ്ങൾ പകർത്തിയത്.

ക്രിക്കറ്റ് കരിയറിൽ ഇന്ത്യക്കായി 17 ടെസ്റ്റ് മത്സരങ്ങളും 104 ഏകദിനങ്ങളും കളിച്ച കാംബ്ലി ശ്രദ്ധേയമായ പ്രകടനങ്ങളാണ് പുറത്തെടുത്തത്. ടെസ്റ്റിൽ 1084 റൺസും ഏകദിനത്തിൽ 2477 റൺസുമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ടെസ്റ്റ് ക്രിക്കറ്റിൽ നാല് സെഞ്ചുറികളും ഏകദിനത്തിൽ രണ്ട് സെഞ്ചുറികളും കാംബ്ലിയുടെ പേരിലുണ്ട്.

എന്നാൽ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചതിന് ശേഷമുള്ള വർഷങ്ങൾ കാംബ്ലിക്ക് അത്ര എളുപ്പമായിരുന്നില്ല. ആരോഗ്യപ്രശ്‌നങ്ങൾക്കൊപ്പം സാമ്പത്തിക പ്രതിസന്ധികളും അദ്ദേഹത്തെ വേട്ടയാടി. പല ഘട്ടങ്ങളിലും അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നിരുന്നു.

 

Tags: vinod kambliOld age home
Share
Tweet
SendShare

More News from this section

ഭർത്താവ് മറ്റൊരു സ്ത്രീക്കൊപ്പം നൃത്തം ചെയ്തു; പിന്നാലെ 23കാരി ജീവനൊടുക്കി

ബില്ലും വാങ്ങിയില്ല, പണവും നൽകിയില്ല; നേരെ ചെല്ലുന്നു എടുത്ത് കുടിക്കുന്നു; പിന്നെ അവിടെത്തന്നെ ഉറക്കവും!

യുഎൻ സുരക്ഷാസമിതിയിലെ സ്ഥിരാംഗത്വം; ഇന്ത്യയ്‌ക്ക് റഷ്യയുടെ ശക്തമായ പിന്തുണ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ അനുവദിക്കരുതെന്ന് ലാവ്‌റോവ്

മഹാകുംഭാഭിഷേകത്തിന് പിന്നാലെ ഭക്തജനപ്രവാഹം; മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ ഒറ്റദിവസം 40,000 പേർ ദർശനം നടത്തി

‘ട്രംപ് സ്ട്രെയിറ്റ്’; ഹോർമുസ് കടലിടുക്കിന്റെ പേരുമാറ്റിയ മാപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

കുടുംബപ്രശ്നം; ജയ്പുരിലെ ‘ലേഡി ഡോൺ’ മിന്റു ചൗധരിയെ കൊന്ന് കിണറ്റിലിട്ടു; 15 മാസത്തിന് ശേഷം ഭർത്താവും മകനും അറസ്റ്റിൽ

Latest News

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു, ഓപ്പറേഷൻ സിന്ദൂർ പൂക്കളമൊരുക്കാൻ നേതൃത്വം നൽകിയ സൈനികന്റെ വീടിന് നേരെയും ആക്രമണം

ഞാൻ ഇപ്പോൾ വൃദ്ധസദനത്തിലാണ്, ഇവിടെ നല്ല പരിചരണം ലഭിക്കുന്നുണ്ട്; ഇടറുന്ന വാക്കുകൾ, കണ്ണുനിറയുന്ന ഓർമ്മകൾ; വൈകാരിക വീഡിയോയുമായി വിനോദ് കാംബ്ലി

കീർത്തനയെ ആക്രമിക്കാൻ ഒരാഴ്ച മുമ്പേ കത്തി വാങ്ങി; ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലിയുള്ള വൈരാഗ്യമെന്ന് ലിവിംഗ് പങ്കാളിയുടെ മൊഴി; യുവതി ഗുരുതരാവസ്ഥയിൽ

‘നീ പെണ്ണാണോ എന്നറിയാൻ വസ്ത്രങ്ങൾ ഊരി നോക്കേണ്ടി വരും’; പ്ലസ് ടു വിദ്യാർത്ഥിനിയെ പ്രിയദർശിനി ബസിലെ കണ്ടക്ടർ അപമാനിച്ചെന്ന് പരാതി

അമ്മയ്‌ക്ക് ഇന്ന് 73-ാം പിറന്നാൾ; അമൃതപുരിയിലേക്ക് ഒഴുകിയെത്തി ആയിരങ്ങൾ

ദുഃഖിതർക്കും പീഡിതർക്കും തണലായി അമ്മ; ‘അമ്മയുടെ ജീവിതം നിസ്വാർത്ഥ സേവനം’, സേവനവും കാരുണ്യവും ലോകത്തിന് മാതൃക: ശ്രീ മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനാഘോഷത്തിൽ അമിത് ഷാ

ജീവൻ കയ്യിൽപിടിച്ച് മൂന്നാർ; പെരിയവാരയിൽ കാട്ടാനക്കൂട്ടത്തിന്റെ താണ്ഡവം, വനംവകുപ്പിനെതിരെ ജനരോഷം

ചെന്നൈ എഗ്മോർ എക്സ്പ്രസിൽ യാത്രക്കാരിയുടെ മാല കവർന്നു; ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് മുങ്ങി, 22 വർഷത്തിന് ശേഷം പ്രതി സഫീർ കോഴിക്കോട് പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies