മലപ്പുറം: നിർദ്ധന കൂടുംബത്തിന് ഭൂമി എന്ന സ്വപ്നം യാഥാർത്ഥ്യമാക്കി സേവഭാരതിയുടെ ഭൂദാനം പദ്ധതി. ഇതിന്റെ ഭാഗമായി, മലപ്പുറം വളളിക്കുന്നിൽ ഭൂരഹിതരായ രണ്ട് കൂടുംബങ്ങൾക്ക് ഭൂമി നൽകി. ചടങ്ങിൽ മുൻ ഗോവ ഗവർണർ, അഡ്വ ശ്രീധരൻ
പിളള ഭൂമിയുടെ ആധാരം കുടുംബങ്ങൾക്ക് കൈമാറി. സേവാഭാരതിയുടെ വള്ളിക്കുന്ന് ഘടകമാണ് ഈ മാതൃകാപരമായ പ്രവർത്തനം നടപ്പിലാക്കിയത്.
സേവനമേഖലയിൽ എന്നും മാതൃകയായ സേവാഭാരതി, ‘ഭൂദാനം ശ്രേഷ്ഠദാനം’ എന്ന സന്ദേശം ഉയർത്തിക്കൊണ്ട് ഇതിനുമുമ്പും നിരവധി കുടുംബങ്ങൾക്ക് കൈത്താങ്ങായിട്ടുണ്ട്.
തങ്ങൾക്ക് ലഭിച്ച സഹായത്തിൽ അതീവ സന്തോഷവും നന്ദിയും പ്രകടിപ്പിച്ച കുടുംബങ്ങൾ, പ്രതിസന്ധിഘട്ടങ്ങളിൽ സേവാഭാരതി തങ്ങൾക്ക് വലിയ പിന്തുണയാണ് നൽകിയതെന്ന് വ്യക്തമാക്കി. സാധാരണക്കാരായ രണ്ട് കുടുംബങ്ങളുടെ ദീർഘകാലത്തെ സ്വപ്നമാണ് ഈ പദ്ധതിയിലൂടെ യാഥാർത്ഥ്യമായത്.















