കീർത്തനയെ ആക്രമിക്കാൻ ഒരാഴ്ച മുമ്പേ കത്തി വാങ്ങി; ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലിയുള്ള വൈരാഗ്യമെന്ന് ലിവിംഗ് പങ്കാളിയുടെ മൊഴി; യുവതി ഗുരുതരാവസ്ഥയിൽ
Sunday, September 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കീർത്തനയെ ആക്രമിക്കാൻ ഒരാഴ്ച മുമ്പേ കത്തി വാങ്ങി; ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലിയുള്ള വൈരാഗ്യമെന്ന് ലിവിംഗ് പങ്കാളിയുടെ മൊഴി; യുവതി ഗുരുതരാവസ്ഥയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2026, 09:49 am IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതിയും മുൻ അധ്യാപികയുമായ കീർത്തനയ്‌ക്ക് നേരെയുണ്ടായ ആക്രമണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കീർത്തനയോടും സുഹൃത്തുക്കളോടുമുണ്ടായിരുന്ന വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ലിവിംഗ് പങ്കാളിയായിരുന്ന ജിനീഷിന്റെ മൊഴി.

ഇൻസ്റ്റഗ്രാമിൽ കീർത്തനയും സുഹൃത്തുക്കളും അപകീർത്തികരമായ പോസ്റ്റുകൾ പങ്കുവെച്ചതിൽ ജീനീഷിന് കടുത്ത വൈരാഗ്യമുണ്ടായിരുന്നു. കീർത്തനയെ ആക്രമിക്കാനായി ഒരാഴ്ച മുമ്പ് തന്നെ കത്തി വാങ്ങിയിരുന്നുവെന്നാണ് പ്രതിയുടെ മൊഴി. വടകരയിൽ നിന്നുതന്നെയാണ് കത്തി സംഘടിപ്പിച്ചതെന്നും, ആക്രമണത്തിന് അനുയോജ്യമായ സാഹചര്യം ലഭിക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ ജാമ്യവ്യവസ്ഥയുടെ ഭാഗമായി കീർത്തന വടകര പൊലീസ് സ്റ്റേഷനിൽ ഹാജരാകേണ്ടതുണ്ടായിരുന്നു. എന്നാൽ നിശ്ചിത സമയത്ത് കീർത്തന പുറത്തേക്ക് വരാത്തതിനെ തുടർന്ന് പ്രതി പൊലീസ് സ്റ്റേഷനിലെത്തി. തുടർന്ന് സ്റ്റേഷൻ പരിസരത്തുവച്ച് കീർത്തനയെ ആക്രമിക്കുകയായിരുന്നു.

വടകര എംഡിഎംഎ കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്നു കീർത്തന. മൂന്ന് അധ്യാപികമാർ ഉൾപ്പെട്ട കേസിൽ രണ്ടാം പ്രതിയായ കീർത്തനയ്‌ക്ക് എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി ഒപ്പിടണമെന്നായിരുന്നു ജാമ്യവ്യവസ്ഥ. ഈ വ്യവസ്ഥ പാലിക്കാനാണ് ശനിയാഴ്ച രാവിലെ പൊലീസ് സ്റ്റേഷനിലെത്തിയത്.

രാവിലെ പത്തുമണിയോടെയാണ് സ്റ്റേഷൻ പരിസരത്ത് ആക്രമണമുണ്ടായത്. കഴുത്തിന് ഉൾപ്പെടെ നിരവധി കുത്തേറ്റ കീർത്തനയെ ആദ്യം വടകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രതിയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

കീർത്തനയുടെ രണ്ടാമത്തെ ജീവിതപങ്കാളിയാണ് ബസ് ഡ്രൈവറായ ജനീഷ്.  എംഡിഎംഎം കേസിൽ കീർത്തന പിടിയിലാകുന്നതുവരെ ഇരുവരും ഒരുവീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. പിന്നീട് കീർത്തന ജയിൽനിന്ന് ഇറങ്ങിയശേഷം രണ്ടുപേരും അകന്നു.

അതേസമയം, വടകര എംഡിഎംഎ കേസിന്റെ പശ്ചാത്തലവും അന്വേഷണത്തിൽ നിർണായകമാണ്. ജൂൺ 28ന് രണ്ട് ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് കീർത്തനയിലേക്കും പിന്നീട് മറ്റ് അധ്യാപികമാരിലേക്കും അന്വേഷണം എത്തിയത്.

 

 

Tags: MDMA IN KERALAVadakara MDMA CaseVadakara mdma
Share
Tweet
SendShare

More News from this section

‘നീ പെണ്ണാണോ എന്നറിയാൻ വസ്ത്രങ്ങൾ ഊരി നോക്കേണ്ടി വരും’; പ്ലസ് ടു വിദ്യാർത്ഥിനിയെ പ്രിയദർശിനി ബസിലെ കണ്ടക്ടർ അപമാനിച്ചെന്ന് പരാതി

അമ്മയ്‌ക്ക് ഇന്ന് 73-ാം പിറന്നാൾ; അമൃതപുരിയിലേക്ക് ഒഴുകിയെത്തി ആയിരങ്ങൾ

ദുഃഖിതർക്കും പീഡിതർക്കും തണലായി അമ്മ; ‘അമ്മയുടെ ജീവിതം നിസ്വാർത്ഥ സേവനം’, സേവനവും കാരുണ്യവും ലോകത്തിന് മാതൃക: ശ്രീ മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനാഘോഷത്തിൽ അമിത് ഷാ

ജീവൻ കയ്യിൽപിടിച്ച് മൂന്നാർ; പെരിയവാരയിൽ കാട്ടാനക്കൂട്ടത്തിന്റെ താണ്ഡവം, വനംവകുപ്പിനെതിരെ ജനരോഷം

ചെന്നൈ എഗ്മോർ എക്സ്പ്രസിൽ യാത്രക്കാരിയുടെ മാല കവർന്നു; ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് മുങ്ങി, 22 വർഷത്തിന് ശേഷം പ്രതി സഫീർ കോഴിക്കോട് പിടിയിൽ

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ഏകദിനം ഞായറാഴ്ച ; കാര്യവട്ടത്ത് മത്സരം, തിരുവനന്തപുരം നഗരത്തിൽ രാവിലെ 10 മുതൽ രാത്രി 12 വരെ ഗതാഗത നിയന്ത്രണം

Latest News

കീർത്തനയെ ആക്രമിക്കാൻ ഒരാഴ്ച മുമ്പേ കത്തി വാങ്ങി; ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലിയുള്ള വൈരാഗ്യമെന്ന് ലിവിംഗ് പങ്കാളിയുടെ മൊഴി; യുവതി ഗുരുതരാവസ്ഥയിൽ

ഭർത്താവ് മറ്റൊരു സ്ത്രീക്കൊപ്പം നൃത്തം ചെയ്തു; പിന്നാലെ 23കാരി ജീവനൊടുക്കി

ബില്ലും വാങ്ങിയില്ല, പണവും നൽകിയില്ല; നേരെ ചെല്ലുന്നു എടുത്ത് കുടിക്കുന്നു; പിന്നെ അവിടെത്തന്നെ ഉറക്കവും!

യുഎൻ സുരക്ഷാസമിതിയിലെ സ്ഥിരാംഗത്വം; ഇന്ത്യയ്‌ക്ക് റഷ്യയുടെ ശക്തമായ പിന്തുണ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ അനുവദിക്കരുതെന്ന് ലാവ്‌റോവ്

മഹാകുംഭാഭിഷേകത്തിന് പിന്നാലെ ഭക്തജനപ്രവാഹം; മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ ഒറ്റദിവസം 40,000 പേർ ദർശനം നടത്തി

കൽപ്പറ്റ നാരായണൻ കേരള സാഹിത്യ അക്കാദമി ചെയർമാൻ; എം.പി. സുരേന്ദ്രൻ സെക്രട്ടറി

വിമാനയാത്രയ്‌ക്ക് ലക്ഷങ്ങൾ ചെലവഴിച്ചത് ആര്? മുഖ്യമന്ത്രിയുടെ മൗനം സംശയത്തിന്റെ നിഴലിൽ!

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത്; Z+ സുരക്ഷയുള്ള ആളാണ്, മാറിനിൽക്കണം- മാധ്യമപ്രവർത്തകരോട് ധിക്കാരത്തോടെ അസിസ്റ്റന്റ് കമ്മിഷണര്‍ പീറ്റര്‍ കെ.ജെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies