‘പെണ്ണാണെന്ന് തോന്നുന്നില്ല’; പ്ലസ് ടു വിദ്യാർഥിനിയെ അധിക്ഷേപിച്ച പ്രിയദർശിനി ബസ് കണ്ടക്ടർക്ക് സസ്പെൻഷൻ, മൂന്ന് യാത്രക്കാർക്കെതിരെയും കേസ്
Sunday, September 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘പെണ്ണാണെന്ന് തോന്നുന്നില്ല’; പ്ലസ് ടു വിദ്യാർഥിനിയെ അധിക്ഷേപിച്ച പ്രിയദർശിനി ബസ് കണ്ടക്ടർക്ക് സസ്പെൻഷൻ, മൂന്ന് യാത്രക്കാർക്കെതിരെയും കേസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2026, 07:41 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസിൽ പ്ലസ് ടു വിദ്യാർഥിനിയെ അസഭ്യം പറയുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തെന്ന പരാതിയിൽ കണ്ടക്ടർക്ക് സസ്പെൻഷൻ. കണ്ടക്ടറുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ആർടിസി സിഎംഡി ഡോ. പി.എസ്. പ്രമോജ് ശങ്കർ നടപടി സ്വീകരിച്ചത്. സംഭവത്തിൽ ഉൾപ്പെട്ട മൂന്ന് യാത്രക്കാർക്കെതിരെയും നോർത്ത് പറവൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഗുരുവായൂർ–എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് പ്രിയദർശിനി ബസിൽ വച്ചാണ് പ്ലസ് ടു വിദ്യാർഥിനിക്ക് ദുരനുഭവമുണ്ടായതെന്നാണ് പരാതി. വിദ്യാർഥിനിയെ കണ്ടക്ടർ പരസ്യമായി അധിക്ഷേപിക്കുകയും അർഹമായ കൺസെഷൻ സീറോ ടിക്കറ്റ് നൽകാൻ വിസമ്മതിക്കുകയും ചെയ്തെന്നാണ് ആരോപണം.

തുടർന്ന് പണം വാങ്ങി ടിക്കറ്റ് നൽകിയെങ്കിലും മറ്റ് യാത്രക്കാരുടെ മുന്നിൽവച്ച് ഉച്ചത്തിൽ സംസാരിച്ച് അപമാനിച്ചെന്നും വിദ്യാർഥിനി പരാതിയിൽ പറയുന്നു.

‘നിന്നെ കണ്ടാൽ ഞങ്ങൾക്ക് പെണ്ണായി തോന്നുന്നില്ല’ എന്ന് കണ്ടക്ടർ പറഞ്ഞതായും പരാതിയിലുണ്ട്. കൂടാതെ, ‘നീ പെണ്ണാണോ എന്ന് അറിയാൻ ഡ്രസ്സ് ഊരി നോക്കേണ്ടി വരും, അല്ലെങ്കിൽ നെറ്റിയിൽ എഴുതിയൊട്ടിക്കണം’ എന്ന തരത്തിൽ അസഭ്യമായി സംസാരിച്ചെന്നും വിദ്യാർഥിനി പറവൂർ പൊലീസിന് നൽകിയ പരാതിയിൽ ആരോപിക്കുന്നു.

മറ്റ് യാത്രക്കാരോട് വിദ്യാർഥിനിയെ ചൂണ്ടിക്കാട്ടി ‘ഇതിനെ കണ്ടാൽ പെണ്ണാണെന്ന് തോന്നുമോ’ എന്ന് ചോദിച്ച് അവരെക്കൊണ്ടും അധിക്ഷേപിക്കാൻ അവസരമുണ്ടാക്കിയെന്നും പരാതിയിൽ പറയുന്നു.

മൂന്ന് യാത്രക്കാർക്കെതിരെയും കേസ്

സംഭവത്തിൽ കണ്ടക്ടർക്ക് പുറമെ മൂന്ന് യാത്രക്കാർക്കെതിരെയും നോർത്ത് പറവൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തെ തുടർന്ന് വിദ്യാർഥിനിക്ക് കടുത്ത മാനസിക ബുദ്ധിമുട്ടും നാണക്കേടും ഉണ്ടായതായാണ് പരാതി.

കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർഥിനി പൊലീസിനെയും കെഎസ്ആർടിസി അധികൃതരെയും സമീപിച്ചത്. പരാതിയെ തുടർന്ന് നടത്തിയ വിജിലൻസ് പരിശോധനയിലാണ് കണ്ടക്ടറുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച കണ്ടെത്തിയതെന്നാണ് കെഎസ്ആർടിസി വ്യക്തമാക്കുന്നത്.

പൊലീസ് കേസിൽ തുടർ അന്വേഷണം നടത്തുന്നതിനൊപ്പം കെഎസ്ആർടിസിയുടെ ആഭ്യന്തര നടപടികളും തുടരും.

Tags: KSRTC Conductor SuspendedPriyadarshini Bus HarassmentPlus Two Student HarassmentNorth Paravur Police Case
Share
Tweet
SendShare

More News from this section

വിശ്വാസികളിൽ ബഹുഭൂരിപക്ഷവും കമ്മ്യൂണിസ്റ്റുകൾ; വിശ്വാസമുള്ള സഖാക്കൾ ക്ഷേത്ര ഭരണസമിതികളിൽ കയറട്ടെ; ക്ഷേത്രങ്ങളിലേക്ക് കടന്നുകയറി ഹിന്ദുക്കളെ പറ്റിക്കാൻ വീണ്ടും അടവ് നയവുമായി സിപിഎം

കേരളാ സർക്കാർ വെബ്സൈറ്റിൽ പാക് പതാക; പൊതുഭരണ വകുപ്പിന്റെ സൈറ്റ് ഹാക്ക് ചെയ്തു, ‘പാകിസ്താൻ സിന്ദാബാദ്’ സന്ദേശം

പാലക്കാട് മുണ്ടൂരിൽ ബിജെപി പ്രവർത്തകരെ സിപിഎം പ്രവർത്തകർ സംഘം ചേർന്ന് ആക്രമിച്ചു ; എട്ട് പേർക്ക് പരിക്ക്,

വടക്കാഞ്ചേരി കൊളത്താശ്ശേരിയിൽ മദ്യപിക്കുന്നതിനിടെ വാക്കുതർക്കം; യുവാവ് കുത്തേറ്റു മരിച്ചു

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; 38 വാർഡുകൾ തിങ്കളാഴ്ച പോളിങ് ബൂത്തിലേക്ക്, 126 സ്ഥാനാർഥികൾ ജനവിധി തേടും, വോട്ടെണ്ണൽ ചൊവ്വാഴ്ച

എംഎൽഎ ഫണ്ടുപ്രയോഗിച്ച് കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങാൻ സർക്കാർ നീക്കം, പ്രത്യേകാനുമതി നൽകി

Latest News

‘പെണ്ണാണെന്ന് തോന്നുന്നില്ല’; പ്ലസ് ടു വിദ്യാർഥിനിയെ അധിക്ഷേപിച്ച പ്രിയദർശിനി ബസ് കണ്ടക്ടർക്ക് സസ്പെൻഷൻ, മൂന്ന് യാത്രക്കാർക്കെതിരെയും കേസ്

തലസ്ഥാനത്തെ ടൂറിസത്തിന് ഇനി സോളാർ ബോട്ടിന്റെ കുതിപ്പ്; വേളി–കഠിനംകുളം സോളാർ ബോട്ട് സർവീസ് ഉദ്ഘാടനം 30ന്; നാല് മണിക്കൂർ കായൽ യാത്ര, സാധാരണ യാത്രക്കാർക്ക് 80 രൂപ, ടൂറിസ്റ്റ് പാക്കേജിന് 400 രൂപ

സ്നേഹം മാത്രമല്ല, സമ്പാദ്യവും വളരട്ടെ: നവദമ്പതികൾക്കായുള്ള സ്മാർട്ട് മണി മാനേജ്‌മെന്റ് ഗൈഡ്

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ; തലയിലും നെഞ്ചിലും മൂർച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള പാടുകൾ

മല്ലേശ്വരത്തിന്റെ പൊന്നോമന; ദേശീയ കബഡി ടീമിലേക്ക് അട്ടപ്പാടിയിൽ നിന്നും വീണ്ടുമൊരു താരം

അമ്മയുടെ സ്നേഹവും നിസ്വാർത്ഥ സേവനവും ലോകത്തിന് മാതൃക: ഉപരാഷ്‌ട്രപതി

ഇന്ത്യൻ എക്സ്പ്രസ് പടച്ചുവിട്ടത് പച്ചക്കള്ളം; ഗ്യാനേഷ് കുമാറിനെതിരെ പരാതിയെന്നത് വ്യാജം; ക്യാബിനറ്റ് സെക്രട്ടറിയെ സമീപിച്ചത് ഡെപ്യൂട്ടേഷനിലെത്തിയ ഉദ്യോഗസ്ഥനെതിരെ; രേഖകൾ ജനം ടിവിക്ക്

സ്വന്തമായി ഒരു തുണ്ട് മണ്ണ്…; വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമം, രണ്ട് കുടുംബങ്ങൾക്ക് ഭൂമി നൽകി സേവാഭാരതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies