വൈദ്യുതി നിരക്ക് കൂട്ടാന്‍ സാധ്യത? സൂചന നല്‍കി കെഎസ്ഇബി ചെയര്‍മാന്‍; മൂന്ന് മാസത്തില്‍ വാങ്ങിയത് 1500 കോടിയിലേറെ രൂപയുടെ വൈദ്യുതി
Tuesday, September 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വൈദ്യുതി നിരക്ക് കൂട്ടാന്‍ സാധ്യത? സൂചന നല്‍കി കെഎസ്ഇബി ചെയര്‍മാന്‍; മൂന്ന് മാസത്തില്‍ വാങ്ങിയത് 1500 കോടിയിലേറെ രൂപയുടെ വൈദ്യുതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2026, 01:57 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിച്ചേക്കുമെന്ന സൂചന നല്‍കി കെഎസ്ഇബി ചെയര്‍മാന്‍ എം.ജി. രാജമാണിക്യം. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 1500 കോടിയിലേറെ രൂപയുടെ വൈദ്യുതി പുറത്തുനിന്ന് വാങ്ങിയതായി അദ്ദേഹം വ്യക്തമാക്കി. വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുമോ എന്ന ചോദ്യത്തിന്, വലിയ തോതില്‍ വൈദ്യുതി വാങ്ങിയതിന്റെ കണക്ക് റെഗുലേറ്ററി കമ്മിറ്റിക്ക് കൈമാറുമെന്നും നിരക്ക് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് കമ്മിറ്റിയാണെന്നും രാജമാണിക്യം പറഞ്ഞു. വൈദ്യുതി പ്രതിസന്ധി ഒക്ടോബര്‍ മാസത്തോടെ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കെഎസ്ഇബി ചെയര്‍മാന്‍ പറഞ്ഞു.

സംസ്ഥാനത്തെ വൈദ്യുതി ആവശ്യകത ഇപ്പോഴും ഉയര്‍ന്ന നിലയിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ വടക്കേ ഇന്ത്യയിലടക്കം മഴ ലഭിച്ചതോടെ റിയല്‍ ടൈം മാര്‍ക്കറ്റില്‍ വൈദ്യുതി ലഭ്യത വര്‍ധിച്ചിരുന്നു. കുറഞ്ഞ നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ കഴിഞ്ഞതും കെഎസ്ഇബിക്ക് ആശ്വാസമായി. ഒക്ടോബറിലേക്കുള്ള ടെന്‍ഡര്‍ നടപടികളും കൈമാറ്റ കരാര്‍ അവസാനിച്ചതും വൈദ്യുതി ലഭ്യത ഉറപ്പാക്കാന്‍ സഹായിച്ചിട്ടുണ്ടെന്നും രാജമാണിക്യം പറഞ്ഞു. 500 മെഗാവാട്ടിന്റെ കുറവുണ്ടായാലും റിയല്‍ ടൈം മാര്‍ക്കറ്റില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.

പീക്ക് സമയത്ത് ആവശ്യത്തിന് മാത്രം വൈദ്യുതി ഉപയോഗിച്ചാല്‍ പുറത്തുനിന്നുള്ള വൈദ്യുതി വാങ്ങല്‍ കുറയ്‌ക്കാനാകുമെന്നും കെഎസ്ഇബി ചെയര്‍മാന്‍ പറഞ്ഞു. 2000ല്‍ കേരളം ഉത്പാദിപ്പിച്ച് ഉപയോഗിച്ചിരുന്ന വൈദ്യുതിയുടെ അളവില്‍ കാര്യമായ വര്‍ധനയില്ലെന്നും 2026ലും ഉത്പാദനം ഏതാണ്ട് അതേ നിലയില്‍ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, വൈദ്യുതി നിയന്ത്രണം ശക്തമാക്കാന്‍ കഴിഞ്ഞ വ്യാഴാഴ്ചയും കെഎസ്ഇബിക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. വൈദ്യുതി ആവശ്യകത കൂടുതലുള്ള രാത്രി ഏഴ് മുതല്‍ 12 വരെയുള്ള പീക്ക് സമയത്തെ നിയന്ത്രണം തുടരും.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

പീക്ക് സമയത്തെ വൈദ്യുതി ഉപയോഗം പരമാവധി കുറയ്‌ക്കുകയും ഉയര്‍ന്ന ലോഡ് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് നാല് വരെയുള്ള സമയത്തേക്ക് മാറ്റുകയും ചെയ്യണമെന്നാണ് ഊര്‍ജവകുപ്പിന്റെ നിര്‍ദേശം. വാട്ടര്‍ അതോറിറ്റിയുടെ പമ്പിങ് പകല്‍ സമയത്തേക്ക് മാറ്റാനും നിര്‍ദേശിച്ചിട്ടുണ്ട്. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഓഫ്-പീക്ക്, സോളാര്‍ സമയങ്ങളിലേക്ക് പുനഃക്രമീകരിക്കാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags: KSEBPOWER CUTincrease electricty rate
Share
Tweet
SendShare

More News from this section

മുതി‍ർന്ന സംഘ പ്രചാരകനും ബാല​ഗോകുലം മാ‍​ർ​ഗ​ദ‍‍‍ർശിയുമായ എം.എ സാ‍‍‍ർ അന്തരിച്ചു

തിരഞ്ഞെടുപ്പ് കമ്മീഷനെയും കോടതികളെയും സംശയനിഴലിലാക്കുന്നത് ദുരൂഹമായ ഗൂഢനീക്കം: ഡോ. എൻ.ആർ. മധു

പാലക്കാട് പ്രൊവിഡൻസ് ഹോമിൽ നിന്ന് പോക്‌സോ കേസ് അതിജീവിതകളായ രണ്ട് പെൺകുട്ടികളെ കാണാതായി; കസബ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

ഗോൾഡി ബ്രാറിനെ FBIയുടെ ടെൻ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഉൾപ്പെടുത്തി; വിവരം നൽകുന്നവർക്ക് 9.59 കോടി രൂപ വരെ ഇനാം, അതീവ അപകടകാരിയെന്ന് മുന്നറിയിപ്പ്

ചക്രവാതച്ചുഴിയുടെ സ്വാധീനം; കേരളത്തിൽ അഞ്ച് ദിവസം മഴയ്‌ക്ക് സാധ്യത, ബുധനാഴ്ച രണ്ട് ജില്ലകളിൽ മഞ്ഞ അലർട്ട്

മൂവാറ്റുപുഴയിൽ മൂന്നുനില കെട്ടിടത്തിലെ തുറന്ന ലിഫ്റ്റ് തകർന്നു; ഗോഡൗണിൽ ജോലി ചെയ്യുകയായിരുന്ന 19കാരന് ദാരുണാന്ത്യം

Latest News

വൈദ്യുതി നിരക്ക് കൂട്ടാന്‍ സാധ്യത? സൂചന നല്‍കി കെഎസ്ഇബി ചെയര്‍മാന്‍; മൂന്ന് മാസത്തില്‍ വാങ്ങിയത് 1500 കോടിയിലേറെ രൂപയുടെ വൈദ്യുതി

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം വേണം; 18 വയസ്സിന് താഴെയുള്ളവരുടെ അക്കൗണ്ടുകളിൽ സുരക്ഷാ ചട്ടങ്ങൾ ഏർപ്പെടുത്തുന്നത് പരിഗണിക്കാൻ കേന്ദ്രത്തോട് സുപ്രീംകോടതി

മൂന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർ സുപ്രീം കോടതിയിലേക്ക്; സുനിത അഗർവാൾ, ഡി.കെ. ഉപാധ്യായ, അപരേഷ് കുമാർ സിംഗ് എന്നിവരെ ശിപാർശ ചെയ്ത് കൊളീജിയം

എൽ നിനോ വെല്ലുവിളിയാകും; ഭക്ഷ്യധാന്യ ഉൽപാദനത്തെ ബാധിച്ചേക്കാം, മഴയെ ആശ്രയിക്കുന്ന കർഷകർ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കൃഷിവകുപ്പ്

കുടുംബവഴക്കിനിടെ കോതമംഗലത്ത് ഭാര്യയെ കുത്തിക്കൊന്നു; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

ജീവൻരക്ഷാ മരുന്നുകൾക്ക് അമിതവില; പേറ്റന്റ് മരുന്നുകൾ സർക്കാർ തന്നെ നിർമിച്ച് കുറഞ്ഞ നിരക്കിൽ നൽകാം, കേന്ദ്രത്തിന് ഹൈക്കോടതിയുടെ നിർണായക നിർദേശം

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കാണാതായി; കിണറ്റില്‍ വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം

മദ്യപിച്ച് വാഹനമോടിച്ചെന്ന് സംശയം; യൂട്യൂബര്‍ അശ്വന്ത് കോക്കിനെ പോലീസ് കസ്റ്റഡിയിലെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies