എം.കെ. മുനീറിന് ക്യാബിനറ്റ് പദവി; ലീഗിന് ആറാം മന്ത്രിയെ സമ്മാനിച്ചു വി. മുരളീധരൻ, സതീശനെതിരെ രൂക്ഷ വിമർശനം
Thursday, October 1 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എം.കെ. മുനീറിന് ക്യാബിനറ്റ് പദവി; ലീഗിന് ആറാം മന്ത്രിയെ സമ്മാനിച്ചു വി. മുരളീധരൻ, സതീശനെതിരെ രൂക്ഷ വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2026, 08:01 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മുൻ മന്ത്രി എം.കെ. മുനീറിന് ക്യാബിനറ്റ് പദവി നൽകിയതിലൂടെ മുസ്‌ലിം ലീഗിന് ആറാം മന്ത്രിയെ സമ്മാനിച്ചിരിക്കുകയാണ് മുഖ്യമന്ത്രി വി.ഡി. സതീശനെന്ന് വി. മുരളീധരൻ എംഎൽഎ . യു.ഡി.എഫ് സർക്കാരിന്റെ നടപടികളെ വിമർശിച്ചാണ് വി. മുരളീധരന്റെ പ്രതികരണം.

ഭരണത്തിൽ വന്നതുമുതൽ വി.ഡി. സതീശന്റെ ലീഗ് വിധേയത്വം കേരളം കാണുന്നതാണെന്ന് വി. മുരളീധരൻ ആരോപിച്ചു. മന്ത്രിസഭയിൽ രമേശ് ചെന്നിത്തലയെ മാറ്റിനിർത്തി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് രണ്ടാമന്റെ സ്ഥാനം നൽകിയെന്നും അദ്ദേഹം പറഞ്ഞു.

‘കോൺഗ്രസിൽ ചോദിക്കുന്നതിന് മുമ്പ് ലീഗിൽ ചോദിക്കുക’ എന്നതാണ് സതീശന്റെ രീതിയെന്നും വി. മുരളീധരൻ പരിഹസിച്ചു. എം.കെ. മുനീറിനെ സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായി ക്യാബിനറ്റ് പദവിയോടെ നിയമിച്ച തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് വിമർശനം.

പുതിയ പദവികൾ അനാവശ്യ ചെലവ്

പുതിയ ക്യാബിനറ്റ് പദവികൾ സംസ്ഥാനത്തിന് അനാവശ്യ സാമ്പത്തിക ബാധ്യതയാണെന്നും വി. മുരളീധരൻ പറഞ്ഞു. മന്ത്രിമാർക്ക് ചെയ്യാൻ കഴിയുന്നതിനപ്പുറം ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിക്കോ ഭരണപരിഷ്‌കാര കമ്മീഷനോ ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം വിമർശിച്ചു.

മുൻ സർക്കാരിന്റെ അതേ നയങ്ങളും നിലപാടുകളും യു.ഡി.എഫ് സർക്കാരും ആവർത്തിക്കുകയാണെന്നും വി. മുരളീധരൻ ആരോപിച്ചു. നേരത്തെ കെ.വി. തോമസിന് നൽകിയതുപോലെയുള്ള സംവിധാനമാണ് പുതിയ നിയമനങ്ങളിലുമുള്ളതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി. ദേവരാജനെ ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി ക്യാബിനറ്റ് പദവിയോടെ നിയമിച്ച തീരുമാനത്തെയും വി. മുരളീധരൻ വിമർശിച്ചു. എം.കെ. മുനീറിന്റെ നിയമനവും ജി. ദേവരാജന്റെ നിയമനവും ഒരേ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനിച്ചതെന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

തദ്ദേശമന്ത്രി കെ.എം. ഷാജിയേയും വി. മുരളീധരൻ വിമർശിച്ചു. തദ്ദേശമന്ത്രി എപ്പോഴും ആഡംബര കാറിൽ മാത്രം യാത്ര ചെയ്യാതെ വല്ലപ്പോഴും സാധാരണക്കാരന്റെ വാഹനമായ ഓട്ടോറിക്ഷയിലും യാത്ര ചെയ്യട്ടെയെന്നാണ് അദ്ദേഹം പറഞ്ഞത്.

യുവമോർച്ച പ്രവർത്തകർ മന്ത്രിമാരുടെ വാഹനങ്ങൾ തടഞ്ഞ സംഭവത്തെക്കുറിച്ചുള്ള ചോദ്യത്തിനും അദ്ദേഹം പ്രതികരിച്ചു.കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സന്ദർശനത്തിനിടെ ഉണ്ടായ സുരക്ഷാ വീഴ്ചയിൽ സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചില്ല. ബി.ജെ.പി. പ്രവർത്തകർക്ക് അമർഷമുണ്ടാകുന്നത് സ്വാഭാവികമാണെന്നും കരിങ്കൊടി പ്രതിഷേധം ജനാധിപത്യത്തിന്റെ ഭാഗമാണെന്നും വി. മുരളീധരൻ പറഞ്ഞു.

Tags: MK Muneer Cabinet RankV Muraleedharan CriticismKerala UDF Government
Share
Tweet
SendShare

More News from this section

കോട്ടയത്ത് വാടകവീടിന് തീപിടിച്ച് തമിഴ്‌നാട് സ്വദേശിയായ മരിച്ചു; ബൈക്കും സ്‌കോർപ്പിയോയും സ്റ്റാർട്ടാക്കിയ നിലയിൽ, തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ച് പോലീസ്

കോന്നി പോത്തുപ്പാറയിൽ ദമ്പതികളെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി; ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

കനത്ത മഴയിൽ കൊട്ടാരക്കരയിൽ KSRTC ബസിന് മുന്നിലേക്ക് മരം കടപുഴകി വീണു; നിറയെ യാത്രക്കാരുമായി വാളകത്തേക്ക് പോയ ബസ് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു

തോൽക്കാൻ മനസ്സില്ലാത്ത ‘വിദർശനം’: പ്രതിസന്ധികളെ തോൽപ്പിച്ച് ഏഷ്യൻ ഗെയിംസിൽ മുത്തമിട്ട മലയാളി തിളക്കം!

യൂണിവേഴ്സിറ്റി ഹോസ്റ്റൽ സംഘർഷത്തിൽ അന്വേഷണം; മദ്യക്കുപ്പികളും കല്ലുകളും എങ്ങനെ എത്തിയെന്ന് പരിശോധിക്കും, പ്രത്യേക സമിതിയെ നിയോഗിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്

എം.കെ. മുനീറിന് കാബിനറ്റ് പദവി നൽകിയതിന് പിന്നാലെ യുഡിഎഫിൽ ഭിന്നത; പറഞ്ഞില്ലെങ്കിൽ ജനം ചോദിക്കും, ചെവിയിൽ ഓതേണ്ട കാര്യമല്ല, പല തീരുമാനങ്ങളും ചർച്ചയില്ലാതെ, തുറന്നടിച്ച് അടൂർ പ്രകാശ്

Latest News

എം.കെ. മുനീറിന് ക്യാബിനറ്റ് പദവി; ലീഗിന് ആറാം മന്ത്രിയെ സമ്മാനിച്ചു വി. മുരളീധരൻ, സതീശനെതിരെ രൂക്ഷ വിമർശനം

കല്യാണാലോചനയാണോ? ആദ്യമായി സംസാരിക്കുമ്പോൾ നിർബന്ധമായും ചോദിക്കേണ്ട 5 കാര്യങ്ങൾ!

കോളജിന് പുറത്തേക്ക് വിളിച്ചുവരുത്തി ആക്രമണം; ഒന്നാം വർഷ ബികോം വിദ്യാർത്ഥി കൊല്ലപ്പെട്ടു, അഞ്ച് പേരടങ്ങുന്ന സംഘമെന്ന് പോലീസ്

പൊന്മുടിയിൽ പാർക്കിംഗ് സ്ഥലത്ത് ഇടിമിന്നലേറ്റ് 67കാരന് പരിക്ക്; തിരുവനന്തപുരത്ത് കനത്ത മഴ, അടുത്ത മൂന്ന് മണിക്കൂറിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

‘സ്വച്ഛതാ ഹി സേവ’യുടെ ഭാഗമായി കോട്ടയത്ത് വിപുലമായ ശുചീകരണം; റബർ ബോർഡ് ആസ്ഥാനത്തുനിന്ന് സബ് ജയിൽ വരെ ശുചീകരണ പ്രവർത്തനങ്ങൾ, പൂന്തോട്ടവും ഒരുക്കി

സ്വന്തം നേതാവിനെ തിരിച്ചറിയാതെ നാണംകെട്ട് SFI ; കോടിയേരിയുടെ ഓർമദിന ഫ്ലക്സ് വലിച്ചുകീറി കുട്ടിസഖാക്കൾ

അരീക്കോട് കേന്ദ്രീകരിച്ച് ലഹരി വിൽപ്പന; അന്തർസംസ്ഥാന സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ

പൂജ, ദീപാവലി അവധിക്കാലത്ത് യാത്രക്കാർക്ക് ആശ്വാസം; കോട്ടയം വഴി മുംബൈയിലേക്ക് പ്രത്യേക ട്രെയിൻ, ബെംഗളൂരു–മൈസൂരു റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി. സ്പെഷ്യൽ സർവീസുകൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies