നഗോയ: ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ആദ്യമായി വനിതാ റീകര്‍വ് അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം. ഫൈനലില്‍ ദക്ഷിണ കൊറിയയെ 5-3ന് തോല്‍പ്പിച്ചാണ് അങ്കിത ഭകത്, കീര്‍ത്തി, കുങ്കും മോഹോദ് എന്നിവരടങ്ങിയ ഇന്ത്യന്‍ ടീം ചരിത്രനേട്ടം സ്വന്തമാക്കിയത്. കാങ് ചേ-യങ്, ലീ യുന്‍ജി, ഓ യെജിന്‍ എന്നിവരടങ്ങിയ കൊറിയന്‍ ടീമിനെയാണ് ഇന്ത്യ ഫൈനലില്‍ കീഴടക്കിയത്. ശക്തമായ കാറ്റ് വീശിയടിച്ച പ്രതികൂല കാലാവസ്ഥയിലായിരുന്നു മത്സരം.
ആദ്യ രണ്ട് സെറ്റുകളും സമനിലയില്‍ അവസാനിച്ചു. ഇരു ടീമുകളും യഥാക്രമം 54, 56 പോയിന്റുകള്‍ വീതം നേടി പോയിന്റുകള്‍ പങ്കിട്ടു. നാലാം സെറ്റില്‍ കൊറിയ 54 പോയിന്റ് നേടിയപ്പോള്‍, ഇന്ത്യയും 54 പോയിന്റിലെത്തി മത്സരം സ്വന്തമാക്കി. നിര്‍ണായക ഘട്ടത്തില്‍ കീര്‍ത്തിയുടെ ആദ്യ ഷോട്ട് എട്ട് പോയിന്റിലായിരുന്നു. എന്നാല്‍ പിന്നീട് അത് ഒമ്പത് പോയിന്റായി തിരുത്തിയതോടെ ഇന്ത്യയുടെ സ്‌കോര്‍ 54ലെത്തി. ഇതോടെ ഇന്ത്യ സ്വര്‍ണം ഉറപ്പിക്കുകയായിരുന്നു.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
സെമിഫൈനലില്‍ ചൈനയെ 5-1ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിലെത്തിയത്. വനിതാ റീകര്‍വ് ടീം ഇനത്തിലെ ഈ സ്വര്‍ണത്തോടെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 67 ആയി ഉയര്‍ന്നു. 11 സ്വര്‍ണവും 23 വെള്ളിയും 33 വെങ്കലവുമാണ് ഇന്ത്യയുടെ മെഡല്‍ പട്ടികയിലുള്ളത്.