ന്യൂഡല്‍ഹി: ടെല്‍ അവീവിലേക്ക് പോയ ഫ്‌ലൈദുബായ് വിമാനത്തില്‍ ഒമാന്‍ സ്വദേശിയായ കോ-പൈലറ്റ് ആക്രമിച്ചെന്ന സംഭവത്തില്‍ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാര്‍ പ്രകടിപ്പിച്ച ധൈര്യത്തെയും മനസ്സാന്നിധ്യത്തെയും പ്രശംസിച്ച് വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എ.പി. സിംഗ്. ഗുരുതരമായി പരിക്കേറ്റിട്ടും സ്മിത് മച്ചാര്‍ കാട്ടിയ ശാരീരികവും മാനസികവുമായ കരുത്ത് അസാധാരണമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സ്മിത് മച്ചാര്‍ നേരിട്ട സാഹചര്യം വ്യോമയാന മേഖലയിലെ എല്ലാവര്‍ക്കും ഒരു പാഠമാണെന്നും എയര്‍ ചീഫ് മാര്‍ഷല്‍ എ.പി. സിംഗ് വ്യക്തമാക്കി.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
ചൈനയില്‍ നിന്ന് അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ സ്വന്തമാക്കാനും പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കാനുമുള്ള പാകിസ്താന്റെ നീക്കത്തെക്കുറിച്ചും എയര്‍ ചീഫ് മാര്‍ഷല്‍ എ.പി. സിംഗ് പ്രതികരിച്ചു. ഇത് ആശങ്കയുണ്ടാക്കുന്ന വിഷയമാണെങ്കിലും നിലവില്‍ വലിയ ആശങ്കയായി കാണുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ത്യയുടെ അഞ്ചാം തലമുറ യുദ്ധവിമാന പദ്ധതിയായ എഎംഎസിയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും പദ്ധതി വൈകുകയാണെങ്കില്‍ അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ മറ്റിടങ്ങളില്‍ നിന്ന് സ്വന്തമാക്കേണ്ട സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ പ്രതിരോധ ശേഷിയില്‍ ആയുധ സംവിധാനങ്ങളുടെ ഏകീകരണത്തിന് വലിയ പ്രാധാന്യമുണ്ടെന്നും വ്യോമസേനാ മേധാവി പറഞ്ഞു.















