നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ആഡംബര ഹോട്ടല്‍ കെട്ടിടത്തിന്റെ 43ാം നിലയില്‍ നിന്ന് ചാടി യുവാവ് മരിച്ചു. മനേസര്‍ സ്വദേശിയായ സംഭവ് ജെയ്ന്‍ (35) ആണ് മരിച്ചത്. നോയിഡ സെക്ടര്‍ 94ലെ സൂപ്പര്‍നോവ സൊസൈറ്റിയിലെ സ്പൈറ കെട്ടിടത്തില്‍നിന്നാണ് ഇയാള്‍ ചാടിയത്. വെള്ളിയാഴ്ച ഉച്ചയ്‌ക്ക് മൂന്ന് മണിയോടെയാണ് സംഭവ് കെട്ടിടത്തിലെത്തിയത്. ഓണ്‍ലൈനായി ഒരു ദിവസത്തേക്ക് മുറി ബുക്ക് ചെയ്തിരുന്നു. ശനിയാഴ്ച രാവിലെ 11 മണിയോടെ 43ാം നിലയിലെ ബാല്‍ക്കണിയിലെത്തിയ ഇയാള്‍ കൈവരിയില്‍ കയറി.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
സമീപത്തെ ഫ്ളാറ്റില്‍ എസി അറ്റകുറ്റപ്പണിക്കെത്തിയ തൊഴിലാളികള്‍ യുവാവിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ കെട്ടിടത്തില്‍നിന്ന് താഴേക്ക് ചാടുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. സംഭവസ്ഥലത്തുതന്നെ മരണം സംഭവിച്ചതായി പൊലീസ് അറിയിച്ചു. വീഴ്ചയുടെ ആഘാതത്തില്‍ ശരീരം ഗുരുതരമായി തകര്‍ന്ന നിലയിലായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സാമ്പത്തിക പ്രശ്നങ്ങളെ തുടര്‍ന്നാണ് സംഭവ് ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ ആത്മഹത്യയുടെ കൃത്യമായ കാരണം വ്യക്തമല്ല. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.