കൈയിൽ പച്ചകുത്തിയത് തുമ്പായി; കാണാതാകുമ്പോൾ കുഞ്ഞിന് ഒരു വയസ്സ്, 39 വർഷത്തിന് ശേഷം അപൂർവ കൂടിച്ചേരൽ
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൈയിൽ പച്ചകുത്തിയത് തുമ്പായി; കാണാതാകുമ്പോൾ കുഞ്ഞിന് ഒരു വയസ്സ്, 39 വർഷത്തിന് ശേഷം അപൂർവ കൂടിച്ചേരൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2026, 11:06 am IST
Facebook
Twitter
WhatsAppTelegram

39 വർഷത്തിന് ശേഷം അമ്മ തിരിച്ചെത്തി; കാണാതാകുമ്പോൾ ഒരു വയസ്സ്, ഇന്ന് മകനെ കെട്ടിപ്പിടിച്ച് പ്രമീള — കണ്ണീരോടെ അപൂർവ കൂടിച്ചേരൽ
ഭുവനേശ്വർ: 39 വർഷമായി കുടുംബത്തിന്റെ കാത്തിരിപ്പിന് ശുഭപര്യവസാനം, ഒഡീഷ സ്വദേശിനി ഒടുവിൽ വീട്ടിൽ തിരിച്ചെത്തി. കേന്ദ്രപാരയിലെ നന്ദലാൽപട്ടണ സ്വദേശിനി പ്രമീള മാലിക്കാണ്  വർഷങ്ങൾക്ക് ശേഷം മകനെയും കുടുംബത്തെയും വീണ്ടും കണ്ടത്. 65കാരിയായ പ്രമീളയെ ഹിമാചൽ പ്രദേശിൽ നിന്നാണ് അധികൃതർ കണ്ടെത്തി നാട്ടിലെത്തിച്ചത്.

പ്രമീളയ്‌ക്ക് 26 വയസ്സുള്ളപ്പോഴാണ്  കാണാതായത്. 1986ൽ നന്ദലാൽപട്ടണ സ്വദേശി ദീനബന്ധു മാലിക്കിനെ വിവാഹം കഴിച്ച പ്രമീളയ്‌ക്ക് 1987ൽ ഒരു ആൺകുഞ്ഞ് പിറന്നു. ധ്രുവചരണെന്നാണ് മകന് പേരിട്ടത്. മകന് ഒരു വയസ്സ് തികയും മുമ്പാണ് പ്രമീള ഭർതൃവീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് പോയത്.

1987 സെപ്റ്റംബറിൽ മാതാപിതാക്കളുടെ വീട്ടിലെത്തിയ പ്രമീള, പിതാവിന്റെ മരണത്തിന് പിന്നാലെ കുടുംബത്തെ അറിയിക്കാതെ അവിടെനിന്ന് ഇറങ്ങി പോയി. പിന്നീട് പ്രമീളയെക്കുറിച്ച് കുടുംബത്തിന് യാതൊരു വിവരവും ലഭിച്ചില്ല. ഇതിനിടെ ഭർത്താവ് ദീനബന്ധു പ്രമീളയുടെ ഇളയ സഹോദരി ഉർമിളയെ വിവാഹം കഴിച്ചു.

ഒഡീഷയിലെ പേരാണ് വഴിത്തിരിവായത്
വർഷങ്ങളോളം പ്രമീള എവിടെയാണെന്നത് സംബന്ധിച്ച് കുടുംബത്തിന് യാതൊരു വിവരവുമുണ്ടായിരുന്നില്ല. 2011 മുതൽ 2018 വരെ ഷിംലയിലെ മെന്റൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു പ്രമീള കഴിഞ്ഞിരുന്നതെന്നാണ് സ്ഥാപന രേഖകൾ വ്യക്തമാക്കുന്നത്.

2018 ജനുവരി 30ന് അവരെ ഷിംലയിലെ നാരി നികേതനിലേക്ക് മാറ്റി. പിന്നീട് 2023 ഫെബ്രുവരി 16ന് ഭംഗ്രോട്ടുവിലെ വൃദ്ധസദനത്തിലെത്തിച്ചു. അതിന് ശേഷം അവിടെയായിരുന്നു താമസം. ഡൽഹിയിൽ നിന്നാണ് പ്രമീള ഹിമാചൽ പ്രദേശിലെത്തിയതെന്നാണ് ലഭിച്ച വിവരം.

രണ്ടാഴ്ച മുമ്പ് മാണ്ഡി ജില്ലയിലെ ബാൽഹ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിലുള്ള സംഘം വൃദ്ധസദനത്തിലെത്തി പ്രമീളയുമായി സംസാരിച്ചു. തിരിച്ചറിയൽ രേഖകൾ പരിശോധിക്കുന്നതിനിടെയാണ് കൈയിലെ ഒഡിയ ലിപിയിൽ പച്ചകുത്തിയ പേര് നിർണായക സൂചനയായത്.

‘മിഷൻ അപ്നോ തക്’ 
തുടർന്ന് ഹിമാചൽ സർക്കാരിന്റെ മിഷൻ അപ്നോ തക് പദ്ധതിയുടെ ഭാഗമായി ഉദ്യോഗസ്ഥരും സാമൂഹിക പ്രവർത്തകരും പ്രമീളയുമായി നിരവധി തവണ കൗൺസിലിങ് നടത്തി. ഒഡീഷ പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കേന്ദ്രപാരയിലെ കുടുംബത്തെ കണ്ടെത്തിയത്.

തിരികെ ഒഡീഷയിലേക്ക് പോകാൻ പ്രമീളയും താൽപര്യം പ്രകടിപ്പിച്ചു. തുടർന്ന് കേന്ദ്രപാര പൊലീസ് സൂപ്രണ്ടിന്റെ നിർദേശപ്രകാരം സെപ്റ്റംബർ 26ന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. സംഘം പ്രമീളയെ നന്ദലാൽപട്ടണത്തിലെ വീട്ടിലെത്തിച്ചു.

39 വർഷത്തിന് ശേഷം അമ്മയെ നേരിൽ കണ്ട ധ്രുവചരണിന് വികാരങ്ങൾ നിയന്ത്രിക്കാനായില്ല. പ്രമീള മകനെ കെട്ടിപ്പിടിച്ചപ്പോൾ വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമായി. കുടുംബത്തിലെ മറ്റ് അംഗങ്ങളെയും പ്രമീള കണ്ടുമുട്ടി.

“എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമായിരുന്നു അമ്മയെ കെട്ടിപ്പിടിച്ചപ്പോൾ. അമ്മ സുരക്ഷിതമായി തിരിച്ചെത്തണമെന്ന് ഞാൻ എപ്പോഴും പ്രാർഥിച്ചിരുന്നു. ആ പ്രാർഥന ഒടുവിൽ സഫലമായി,” ധ്രുവചരണം പറഞ്ഞു. ഇനി മകനും കുടുംബാംഗങ്ങൾക്കുമൊപ്പം ഗ്രാമത്തിൽ തന്നെ കഴിയാനാണ് പ്രമീളയുടെ തീരുമാനം.

എന്നാൽ സന്തോഷത്തിനിടയിലും പ്രമീളയെ കാത്തിരുന്നത് വേദനിപ്പിക്കുന്ന വാർത്തകളായിരുന്നു. ഭർത്താവ് ദീനബന്ധു ഉൾപ്പെടെ നിരവധി അടുത്ത ബന്ധുക്കൾ ഇതിനോടകം മരിച്ചുവെന്ന വിവരം വീട്ടിലെത്തിയ ശേഷമാണ് പ്രമീള അറിയുന്നത്.

 

Tags: Odisha Woman Missing for 39 YearsMother Son ReunionKendrapara NewsHimachal Pradesh Old Age HomeMission Apno Tak
Share
Tweet
SendShare

More News from this section

മസാജിനിടെ മാല മോഷ്ടിച്ചു; യൂട്യൂബർ മധുമിതക്കെതിരെ കേസ്, പരാതിക്കാരൻ 89കാരനായ കരാറുകാരൻ

വളകാപ്പ് ഉദ്ഘാടനത്തിനിടെ വിളക്ക് തെളിക്കാൻ ബലപ്രയോഗം; മെഴുകുതിരി പിടിച്ചുവാങ്ങി താഴെയിട്ടു; കോൺഗ്രസ് എംപിയുമായി തർക്കിച്ച് ടിവികെ എംഎൽഎ; സർക്കാർ വേദിയിൽ നാടകീയ രംഗങ്ങൾ

‘തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം’; ‘ഫോം 6 മാറ്റിയെന്ന’ രാഹുലിന്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

ക്രിക്കറ്റ് കളിയുടെ മറവിൽ പൊലീസ് ഗ്രൗണ്ടിൽ PFI പരിശീലനമെന്ന് ആരോപണം; രാമനാഥപുരത്ത് അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദുമുന്നണി

‘ബീസ്റ്റ്’ മോഡിൽ ഡൽഹി പോലീസ്; എസിപി വിവേക് ഭഗതിനെതിരായ വ്യാജ പ്രചരണം; സിജെപി കണ്ടന്റ് ക്രിയേറ്റർ അറസ്റ്റിൽ

കലാപകാരികളോട് വിട്ടുവീഴ്ചയില്ല; ഡൽഹി പോലീസിന്റെ ശക്തമായ നടപടി പാർലമെന്റ് സ്ട്രീറ്റ് സംഘർഷത്തിൽ 4 എഫ്‌ഐആർ;  18 പേർ അറസ്റ്റിൽ

Latest News

ഇടത്-ജിഹാദി കൂട്ടങ്ങളുടെ തിട്ടൂരം ഏറ്റില്ല; കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം മുഴങ്ങി

സമരം റിപ്പോർട്ട് ചെയ്യുമ്പോൾ ഐഡി കാർഡ് നിർബന്ധം; ഔദ്യോഗിക നടപടികൾക്കും നീക്കങ്ങൾക്കും തടസ്സമുണ്ടാക്കരുത്; മാധ്യമപ്രവർത്തകർക്ക് ഡൽഹി പോലീസിന്റെ മാർഗനിർദേശം

കളിയാക്കിയത് തർക്കമായി; 14കാരനായ വിദ്യാർത്ഥിയെ സഹപാഠിയുടെ ബന്ധു കയ്യേറ്റം ചെയ്തതായി പരാതി

കൈയിൽ പച്ചകുത്തിയത് തുമ്പായി; കാണാതാകുമ്പോൾ കുഞ്ഞിന് ഒരു വയസ്സ്, 39 വർഷത്തിന് ശേഷം അപൂർവ കൂടിച്ചേരൽ

ഇന്റർവ്യൂവിന്റെ പേരിൽ വിളിച്ചു; ഐസ്ക്രീമിൽ മയക്കുമരുന്ന് നൽകി; റൂമിലിട്ട് ക്രൂരപീഡനം — കളമശ്ശേരി കേസിൽ യുവതിയുടെ ഭർത്താവിന്റെ വെളിപ്പെടുത്തൽ

കളമശ്ശേരി കൂട്ടബലാത്സംഗം; കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ, സ്പായിലേക്ക് വിളിപ്പിച്ചത് പങ്കാളി ടാക്സി ഓടിക്കാൻ പോയെന്ന് ഉറപ്പാക്കിയ ശേഷം

കുംഭമേളയെ വിവാദങ്ങൾ ബാധിക്കില്ല; ഇത്തവണ ഇരട്ടിയിലേറെ ഭക്തരെ പ്രതീക്ഷിക്കുന്നു; ഉത്തരേന്ത്യയിൽ നിന്നടക്കം വൻ പങ്കാളിത്തമുണ്ടാകും

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies