കാസർഗോഡ്: വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് കേന്ദ്ര സർവകലാശാലയിൽ ദ്വിദിന ദേശീയ സെമിനാറിന് തുടക്കമായി. ഇടത്-ജിഹാദി കൂട്ടങ്ങളുടെ എതിർപ്പിനെ മറികടന്ന് വന്ദേമാതരം പൂർണ്ണമായും ആലപിച്ച് കൊണ്ടാണ് ചടങ്ങിന് തുടക്കമായത്. സെമിനാർ ഹാളിലേക്ക് തള്ളിക്കയറാൻ എസ്എഫ്ഐ, കെഎസ്‍യു, എംഎസ്എഫ്, എഐഎസ്എഫ് പ്രവർത്തകർ ശ്രമിച്ചതോടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി.
സാഹിത്യ അക്കാദമി, അഖില ഭാരതീയ സാഹിത്യ പരിഷത്ത്, കേരള കേന്ദ്ര സർവകലാശാല എന്നിവ സംയുക്തമായാണ് സെമിനാർ സംഘടിപ്പിക്കുന്നത്. പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജക് ജെ. നന്ദകുമാർ ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യപ്രഭാഷകനായിരുന്നു. വന്ദേമാതരത്തിന്റെ സാഹിത്യ, ചരിത്ര, സാംസ്കാരിക പ്രാധാന്യമാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന ചർച്ചകളുടെ പ്രധാന വിഷയം.
പരിപാടിയുടെ ഭാഗമായി കേരള കേന്ദ്ര സർവകലാശാലയിലെ വിവിധ അക്കാദമിക് വിഭാഗങ്ങളിലെ പ്രതിനിധികളും സാഹിത്യ അക്കാദമി ഭാരവാഹികളും പ്രമുഖ എഴുത്തുകാരും അധ്യാപകരും ഗവേഷകരും വിദ്യാർഥികളും പങ്കെടുത്തു.














