ന്യൂഡല്‍ഹി: പട്നയില്‍ നിന്ന് ലക്നൗവിലേക്ക് പോയ ഇന്‍ഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തില്‍ വച്ച് മിന്നലേറ്റു. ഇടിമിന്നലിനെ തുടര്‍ന്ന് വിമാനത്തിന്റെ മുന്‍ഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചു. തുടര്‍ന്ന് വിമാനം ലക്നൗവില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തു. ഇന്‍ഡിഗോയുടെ 6E925 വിമാനം ഉച്ചയ്‌ക്ക് 3.10നാണ് പട്നയില്‍ നിന്ന് പുറപ്പെട്ടത്. ലക്നൗവില്‍ എത്തുന്നതിനിടെയാണ് വിമാനത്തിന് മിന്നലേറ്റത്. തുടര്‍ന്ന് പൈലറ്റ് സാഹചര്യം വിദഗ്ധമായി കൈകാര്യം ചെയ്ത് വൈകുന്നേരം 4.05ഓടെ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. നിശ്ചയിച്ച സമയത്തേക്കാള്‍ എട്ട് മിനിറ്റ് നേരത്തെയായിരുന്നു ലാന്‍ഡിങ്.
വിമാനത്തില്‍ 104 യാത്രക്കാരും ആറ് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. ലക്നൗവില്‍ നിന്ന് അഹമ്മദാബാദിലേക്ക് പോകേണ്ടിയിരുന്നത് ഇതേ വിമാനമായിരുന്നു. എന്നാല്‍ മിന്നലേറ്റതിനെ തുടര്‍ന്ന് സര്‍വീസ് തുടരാതെ യാത്രക്കാര്‍ക്കായി കമ്പനി മറ്റൊരു വിമാനം സജ്ജീകരിച്ചു. സംഭവത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അന്വേഷണം ആരംഭിച്ചു. റെഗുലേറ്ററി പരിശോധനയും അനുമതിയും ലഭിച്ചതിന് ശേഷമേ മിന്നലേറ്റ വിമാനം വീണ്ടും സര്‍വീസിന് ഉപയോഗിക്കുകയുള്ളൂ.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
കഴിഞ്ഞ ജൂണ്‍ 19നും കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന ഇന്‍ഡിഗോ വിമാനത്തിന് മിന്നലേറ്റിരുന്നു. അഗര്‍ത്തലയിലേക്ക് പോകേണ്ടിയിരുന്ന വിമാനത്തിന്റെ വൈദ്യുതി സംവിധാനത്തെ അന്ന് ഇടിമിന്നല്‍ ബാധിച്ചിരുന്നു.