കുട്ടികളുടെ വൈകാരികതയെ ചൂഷണം ചെയ്ത് അക്രമങ്ങൾ സൃഷ്ടിക്കാൻ ശ്രമം; ഭാരതത്തിൻറെ മുന്നേറ്റമാണ് രാഷ്ട്രവിരുദ്ധരെ അസ്വസ്ഥരാക്കുന്നത്: സ്വാമി ചിദാനന്ദപുരി
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുട്ടികളുടെ വൈകാരികതയെ ചൂഷണം ചെയ്ത് അക്രമങ്ങൾ സൃഷ്ടിക്കാൻ ശ്രമം; ഭാരതത്തിന്റെ മുന്നേറ്റമാണ് രാഷ്‌ട്രവിരുദ്ധരെ അസ്വസ്ഥരാക്കുന്നത്: സ്വാമി ചിദാനന്ദപുരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2026, 01:24 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: പാറ്റ പാർട്ടിക്ക് പിന്നിൽ രാഷ്‌ട്രവിരുദ്ധ ശക്തികളാണെന്ന് അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഭാരതം കൈവരിക്കുന്ന മുന്നേറ്റത്തിൽ അസ്വസ്ഥരായ ശക്തികളാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ. കുട്ടികളുടെ വൈകാരികതയെ ചൂഷണം ചെയ്ത് അക്രമങ്ങൾ സൃഷ്ടിക്കാനും ജനാധിപത്യ സ്ഥാപനങ്ങളിലുള്ള വിശ്വാസം തകർക്കാനും ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും സ്വാമി ചിദാനന്ദപുരി ചൂണ്ടിക്കാട്ടി.

ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ അയൽരാജ്യങ്ങളിലെ രാഷ്‌ട്രീയ സംഭവവികാസങ്ങൾ പരാമർശിച്ച സ്വാമി ചിദാനന്ദപുരി, യുവസമൂഹത്തിന്റെ വൈകാരികതയെ ഉപയോഗപ്പെടുത്തി അക്രമങ്ങൾ അഴിച്ചുവിടാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് പറഞ്ഞു. ഇത്തരം പ്രവർത്തനങ്ങളെ ഒരു പാർട്ടിയുടെയോ സംഘടനയുടെയോ പേരിൽ മാത്രം ഒതുക്കിക്കാണാനാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യത്തിന്റെ നന്മ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്കെതിരായ സമരങ്ങളിലും പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളിലും രാഷ്‌ട്രവിരുദ്ധതയുടെ സ്വഭാവം പ്രകടമായിരുന്നു. സമരങ്ങൾക്കൊപ്പം ജനങ്ങളിൽ വിശ്വാസമില്ലായ്മ വളർത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

നിയമനിർമാണസഭ, ഭരണനിർവഹണ സംവിധാനം, നീതിന്യായ വ്യവസ്ഥ എന്നിവയുൾപ്പെടെയുള്ള ജനാധിപത്യ സ്ഥാപനങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെട്ടാൽ ജനാധിപത്യത്തിന്റെ നിലനിൽപ്പ് തന്നെ അപകടത്തിലാകുമെന്ന് സ്വാമി ചിദാനന്ദപുരി മുന്നറിയിപ്പ് നൽകി. വ്യക്തികൾക്കെതിരെ പരാതികളോ ആരോപണങ്ങളോ ഉണ്ടെങ്കിൽ അവ ചോദ്യം ചെയ്യാൻ രാജ്യത്ത് നിയമപരമായ സംവിധാനങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ ആരോപണങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ നിയമവ്യവസ്ഥയ്‌ക്ക് മുന്നിൽ ഉന്നയിക്കുകയാണ് വേണ്ടത്. തെരുവുകളിൽ അക്രമം നടത്തുകയോ പോലീസുകാരെ ആക്രമിക്കുകയോ ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കുട്ടികളെ സംരക്ഷിക്കേണ്ടത് പ്രധാനമാണെങ്കിലും അവർ അക്രമത്തിൽ ഏർപ്പെട്ടാൽ നിയമപ്രകാരം നടപടിയെടുക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് സ്വാമി ചിദാനന്ദപുരി പറഞ്ഞു. അക്രമം നടത്തിയവർക്കെതിരെ കേസെടുക്കരുതെന്ന സമീപനം ക്രമസമാധാനത്തെ ബാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പൊതുക്രമം, പൊതുജനാരോഗ്യം, സദാചാരം എന്നിവയുമായി ബന്ധപ്പെട്ട ഭരണഘടനാപരമായ നിയന്ത്രണങ്ങൾക്കുള്ളിലാണ് വ്യക്തിസ്വാതന്ത്ര്യം നിലനിൽക്കുന്നത്. പൊതുക്രമം തകരുന്ന സാഹചര്യത്തിൽ അത് നിയന്ത്രിക്കാൻ സർക്കാരിന് ഉത്തരവാദിത്വമുണ്ട്. കേരളത്തിലെ ചില മാധ്യമങ്ങൾ അക്രമങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ ഏകപക്ഷീയമായ സമീപനം സ്വീകരിക്കുന്നുവെന്നും സ്വാമി ചിദാനന്ദപുരി വിമർശിച്ചു.

രാഷ്‌ട്രീയ പാർട്ടികൾ മാറിവന്നാലും സർക്കാർ ഭാരതത്തിന്റേതാണെന്നും ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കുന്ന ശ്രമങ്ങൾ രാജ്യത്തിന്റെ നിലനിൽപ്പിനെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ സ്ഥാപനങ്ങളിലുള്ള വിശ്വാസം സംരക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും സ്വാമി ചിദാനന്ദപുരി കൂട്ടിച്ചേർത്തു.

Tags: Swami Chidananda PuriCJP
Share
Tweet
SendShare

More News from this section

അനധികൃത നിയമന വിവാദം; സീമാറ്റിലെ പദവി രാജിവെച്ച് ബിആർഎം ഷഫീറിന്റെ ഭാര്യ

കുടുംബവഴക്ക് കൊലപാതകത്തിൽ കലാശിച്ചു; അച്ഛന്റെ തലയ്‌ക്ക് കാപ്പിക്കമ്പുകൊണ്ട് അടിച്ച് മകൻ, കോട്ടയം മണിമലയിൽ അച്ഛന് ദാരുണാന്ത്യം, മകൻ സച്ചു അറസ്റ്റിൽ

‘കേരളം വേണ്ടത്ര പരിഗണിച്ചില്ല’; സംസ്ഥാനം വിടുന്നതിനെക്കുറിച്ച് ആലോചിച്ച് ഏഷ്യൻ ഗെയിംസ് വെള്ളിമെഡൽ ജേതാവ് ആൻസി സോജൻ

ഒറ്റപ്പാലത്ത് സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസിടിച്ച് അപകടം; 12കാരിക്ക് ദാരുണാന്ത്യം, കുടുംബത്തിലെ നാലുപേർക്ക് ഗുരുതര പരിക്ക്

ശ്രീശങ്കർ മുരളിക്ക് ലണ്ടനിൽ ശസ്ത്രക്രിയ; മുഴുവൻ ചെലവും കേന്ദ്രം വഹിക്കും, സന്തോഷവാർത്ത പങ്കുവച്ച് സുരേഷ് ഗോപി

വിജിലൻസ് കേസിനെതിരെ പിണറായി വിജയൻ ഹൈക്കോടതിയിലേക്ക്;വീണയും മുഹമ്മദ് റിയാസും പ്രതികൾ നാല് റിട്ട് അപ്പീലുകൾ സമർപ്പിക്കും

Latest News

ജന്തർ മന്തറിൽ ഇനി പ്രതിഷേധ വേദിയല്ല; ഡൽഹിയിൽ മൂന്ന് പുതിയ സ്ഥലങ്ങൾ പ്രഖ്യാപിച്ച് പോലീസ്; മാറ്റം സുപ്രീം കോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച കമ്മറ്റിയുടെ ശുപാർശ പ്രകാരം

‘വോട്ട് ചോരി’ ആരോപണത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ യോഗി ആദിത്യനാഥ്; കോണ്‍ഗ്രസ് നേതൃത്വത്തെ മാറ്റണമെന്ന് ആവശ്യം

ഇന്ത്യയിലേക്കുള്ള യാത്രയ്‌ക്കിടെ കാണാതായ കപ്പൽ മരുഭൂമിയിൽ കണ്ടെത്തി; 500 വർഷം മണലിനടിയിൽ, ഒളിഞ്ഞിരുന്നത് സ്വർണവും ചെമ്പും ആനക്കൊമ്പുകളും

കുട്ടികളുടെ വൈകാരികതയെ ചൂഷണം ചെയ്ത് അക്രമങ്ങൾ സൃഷ്ടിക്കാൻ ശ്രമം; ഭാരതത്തിന്റെ മുന്നേറ്റമാണ് രാഷ്‌ട്രവിരുദ്ധരെ അസ്വസ്ഥരാക്കുന്നത്: സ്വാമി ചിദാനന്ദപുരി

ഒമാൻ തീരത്ത് ഇന്ത്യൻ ജീവനക്കാരുള്ള എണ്ണക്കപ്പലിന് നേരെ ഡ്രോൺ ആക്രമണം; രണ്ട് നാവികരെ കാണാതായി, ഒൻപത് പേരെ രക്ഷപ്പെടുത്തി, തിരച്ചിൽ തുടരുന്നു

‘മസ്കിനെ വിശ്വസിക്കാനാവില്ല, രാജ്യസുരക്ഷയ്‌ക്ക് അപകടം’; സ്റ്റാർലിങ്ക് വിവാദത്തിൽ എസ്. ഗുരുമൂർത്തിയുടെ രൂക്ഷ വിമർശനം, ഇന്ത്യയിൽ രാഷ്‌ട്രീയക്കളി നടത്തരുതെന്ന് മുന്നറിയിപ്പ്

കുലസായി ദസറയ്‌ക്ക് കൊടിയേറി; ഓം കാളി, ജയ് കാളി’ മന്ത്രധ്വനികളിൽ കുലശേഖരപട്ടണം

ഐസിഎസ്ഇ സ്‌കൂളിൽ പഠിച്ചിരുന്ന മിടുക്കി, അഫ്സലിനെ വിവാഹം കഴിച്ചതോടെ കൂലിപ്പണിക്കിറങ്ങേണ്ടിവന്നു, ജീവിതം അവസാനിപ്പിച്ചത് കുഞ്ഞിന് മുന്നിൽ; ഭർത്താവിനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies