വിജിലൻസ് കേസിനെതിരെ പിണറായി വിജയൻ ഹൈക്കോടതിയിലേക്ക്;വീണയും മുഹമ്മദ് റിയാസും പ്രതികൾ നാല് റിട്ട് അപ്പീലുകൾ സമർപ്പിക്കും
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിജിലൻസ് കേസിനെതിരെ പിണറായി വിജയൻ ഹൈക്കോടതിയിലേക്ക്;വീണയും മുഹമ്മദ് റിയാസും പ്രതികൾ നാല് റിട്ട് അപ്പീലുകൾ സമർപ്പിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2026, 11:48 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തതിനെതിരെ പിണറായി വിജയൻ ഹൈക്കോടതിയെ സമീപിക്കും. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ചോദ്യം ചെയ്ത് നാല് റിട്ട് അപ്പീലുകൾ സമർപ്പിക്കാനാണ് പ്രതിഭാഗത്തിന്റെ നീക്കം. പിണറായി വിജയന് പുറമെ മകൾ വീണ ടി., മുൻ മന്ത്രിയും വീണയുടെ ഭർത്താവുമായ മുഹമ്മദ് റിയാസ്, കോഴിക്കോട് സിപിഎം നേതാവ് നിഖിൽ എന്നിവരും വ്യത്യസ്ത അപ്പീലുകൾ നൽകും.

കേസിലെ മറ്റ് പ്രതികളായ റിയാസിന്റെ സുഹൃത്തുക്കൾ വാരിസ്, നന്ദുലാൽ, ഷൈജൽ എന്നിവരും ചേർന്ന് മറ്റൊരു റിട്ട് അപ്പീൽ സമർപ്പിക്കും. തിങ്കളാഴ്ച ഉച്ചയ്‌ക്കുമുമ്പ് തന്നെ അപ്പീലുകൾ ഹൈക്കോടതിയുടെ പരിഗണനയ്‌ക്ക് എത്തിക്കാനാണ് പ്രതികളുടെ ശ്രമം. ഹൈക്കോടതി അപ്പീൽ അനുവദിച്ചാൽ പിണറായി വിജയനുവേണ്ടി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ഹാജരാകുമെന്നും റിപ്പോർട്ടുകളുണ്ട്.

സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നിയമപോരാട്ടം

ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് നിയമപരമല്ലെന്നും അത് റദ്ദാക്കണമെന്നുമാണ് പ്രതിഭാഗത്തിന്റെ നിലപാട്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സംസ്ഥാന ഡിജിപിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ നേരിട്ട് കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്.

ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്തിയശേഷം തുടർനടപടി സ്വീകരിക്കണമെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ നിലപാട്. എന്നാൽ, പ്രാഥമിക അന്വേഷണം ആവശ്യമില്ലെന്നും നേരിട്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താമെന്നും ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് വിജിലൻസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തത്.

രണ്ട് കേസുകൾ; പ്രതിപ്പട്ടികയിൽ പിണറായി വിജയനും വീണയും റിയാസും

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് വിജിലൻസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലും വ്യത്യസ്ത പ്രതിപ്പട്ടികകളാണുള്ളത്. ആദ്യ കേസിൽ പിണറായി വിജയനും വീണ ടി.യുമാണ് പ്രതികൾ. മുഹമ്മദ് റിയാസിന്റെ മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട കാലയളവിൽ പണം വിദേശത്തേക്ക് കടത്തിയെന്ന ആരോപണമാണ് രണ്ടാമത്തെ കേസിന്റെ അടിസ്ഥാനം. ഈ കേസിൽ മുഹമ്മദ് റിയാസ് ഒന്നാം പ്രതിയും വീണ ടി. രണ്ടാം പ്രതിയുമാണ്.

എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രതിഭാഗം ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത് കേസിൽ നിർണായകമായ നിയമനടപടികൾക്ക് വഴിയൊരുക്കും. അപ്പീലുകൾ പരിഗണിക്കുന്നതോടെ വിജിലൻസ് അന്വേഷണവുമായി ബന്ധപ്പെട്ട തുടർനടപടികളിലും കോടതിയുടെ നിലപാട് നിർണായകമാകും.

അതേസമയം, വിജിലൻസ് കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് രാജിവെക്കണമെന്ന് ബിജെപി നേതാവ് ഷോൺ ജോർജ് ആവശ്യപ്പെട്ടു.

Tags: Kerala Political NewsPinarayi Vijayan High Court AppealCMRL Exalogic Vigilance CaseVeena T Muhammad Riyas
Share
Tweet
SendShare

More News from this section

ശ്രീശങ്കർ മുരളിക്ക് ലണ്ടനിൽ ശസ്ത്രക്രിയ; മുഴുവൻ ചെലവും കേന്ദ്രം വഹിക്കും, സന്തോഷവാർത്ത പങ്കുവച്ച് സുരേഷ് ഗോപി

സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട്: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് എഫ്‌ഐആർ, രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു, വീണ ടി രണ്ട് കേസുകളിലും പ്രതി

ഐസിഎസ്ഇ സ്‌കൂളിൽ പഠിച്ചിരുന്ന മിടുക്കി, അഫ്സലിനെ വിവാഹം കഴിച്ചതോടെ കൂലിപ്പണിക്കിറങ്ങേണ്ടിവന്നു, ജീവിതം അവസാനിപ്പിച്ചത് കുഞ്ഞിന് മുന്നിൽ; ഭർത്താവിനെതിരെ കേസ്

ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി മരിച്ചത് തിരുവങ്ങൂർ സ്കൂൾ വിദ്യാർഥികൾ; ഒമ്പതാം ക്ലാസുകാരി അവനികയും പ്ലസ് ടു വിദ്യാർഥി പാർഥിബും, തിരിച്ചറിഞ്ഞത് ബന്ധുക്കൾ

ചാലക്കുടിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

പെട്ടി പോലും തുറന്നില്ല, കോടികള്‍ പാഴായി! സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്ററുകളും ഡയാലിസിസ് മെഷീനുകളും ഉപയോഗശൂന്യം

Latest News

കുലസായി ദസറയ്‌ക്ക് കൊടിയേറി; ഓം കാളി, ജയ് കാളി’ മന്ത്രധ്വനികളിൽ കുലശേഖരപട്ടണം

വിജിലൻസ് കേസിനെതിരെ പിണറായി വിജയൻ ഹൈക്കോടതിയിലേക്ക്;വീണയും മുഹമ്മദ് റിയാസും പ്രതികൾ നാല് റിട്ട് അപ്പീലുകൾ സമർപ്പിക്കും

വധശിക്ഷയ്‌ക്ക് മണിക്കൂറുകൾ മുമ്പ് ജയിലിൽ വിവാഹം; സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തെന്ന കേസിൽ 25 കാരനെ തൂക്കിലേറ്റി

കൊച്ചിൻ ഷിപ്പിയാർഡിൽ പിറവി; ഇന്ത്യൻ നാവികസേനയുടെ കരുത്തായി ഐഎൻഎസ് മംഗ്രോൾ; അന്തർവാഹിനി ഭീഷണികളെ നേരിടാൻ പുതിയ യുദ്ധക്കപ്പൽ എത്തുന്നു

വേദമന്ത്രങ്ങളും പരമ്പരാഗത ആചാരങ്ങളും സാക്ഷി; മൈസൂർ ദസറയ്‌ക്ക് ഗംഭീര തുടക്കം, ചാമുണ്ഡേശ്വരി ദേവിക്ക് പുഷ്പവൃഷ്ടി, ഒക്ടോബർ 21ന് ജംബുസവാരി

ജെ.എൻ.യു ലൈംഗിക പീഡന കേസ്: കോൺഗ്രസ് എം.പി ബിമോൽ അകോയ്ജമിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു; അന്വേഷണം ഊർജ്ജിതമാക്കി ഡൽഹി പൊലീസ്

റോഡിൽ  നിസ്കരിച്ച പാകിസ്ഥാനി യുവതി കാറിടിച്ച് മരിച്ചു; ഡ്രൈവറുടെ ശിക്ഷ മരവിപ്പിച്ച് ഓസ്‌ട്രേലിയൻ കോടതി

മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കം; രാജരാജേശ്വരി അലങ്കാരത്തിൽ ദേവിയുടെ ദർശനം, 11 മണ്ഡപങ്ങളിൽ വിഗ്രഹപ്രദർശനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies