ന്യൂഡല്‍ഹി: ഇന്ത്യയും കാനഡയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കാനും തന്ത്രപ്രധാന പങ്കാളിത്തത്തിലെ വിവിധ മേഖലകളില്‍ വ്യക്തമായ പുരോഗതി കൈവരിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും ധാരണയിലെത്തി. വ്യാപാരം, ഊര്‍ജം, സാങ്കേതികവിദ്യ, സുരക്ഷ, ജനങ്ങള്‍ തമ്മിലുള്ള ബന്ധം തുടങ്ങിയ മേഖലകളിലെ സഹകരണം മുന്നോട്ടുകൊണ്ടുപോകാനാണ് ഇരുനേതാക്കളുടെയും തീരുമാനം. ഇരുനേതാക്കളും ഇന്ന് ഊഷ്മളവും ഫലപ്രദവുമായ സംഭാഷണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഇന്ത്യയും കാനഡയും കൂടുതല്‍ സുസ്ഥിരവും സമൃദ്ധവുമായ ലോകം കെട്ടിപ്പടുക്കുന്നതില്‍ ഒരുമിച്ച് സംഭാവന നല്‍കുകയാണെന്ന് മോദി സമൂഹമാധ്യമ പോസ്റ്റിലൂടെ പറഞ്ഞു. തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ പ്രധാന മേഖലകളില്‍ വ്യക്തമായ ഫലങ്ങള്‍ കൈവരിക്കുന്നതിനായി നിലവിലുള്ള അനുകൂല സാഹചര്യം പ്രയോജനപ്പെടുത്താനും സഹകരണം കൂടുതല്‍ വിപുലീകരിക്കാനുമാണ് ഇരുരാജ്യങ്ങളുടെയും ശ്രമം.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
വ്യാപാരബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം ഊര്‍ജം, സാങ്കേതികവിദ്യ, സുരക്ഷ തുടങ്ങിയ മേഖലകളിലും സഹകരണം മെച്ചപ്പെടുത്തുന്നത് ഇന്ത്യകാനഡ ബന്ധത്തിന് കൂടുതല്‍ കരുത്തേകുമെന്നാണ് വിലയിരുത്തല്‍. ജനങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനും ഇരുനേതാക്കളും പ്രാധാന്യം നല്‍കുന്നുണ്ട്.















