ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2026, 09:16 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ദസറ, പൂജ ഉത്സവങ്ങളോടനുബന്ധിച്ചുള്ള യാത്രത്തിരക്ക് കണക്കിലെടുത്ത് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. തിരുവനന്തപുരം നോര്‍ത്ത്-സാന്ത്രാഗച്ചി, ബംഗളൂരു കന്റോണ്‍മെന്റ്-തിരുവനന്തപുരം നോര്‍ത്ത് റൂട്ടുകളിലാണ് സ്‌പെഷ്യല്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ സര്‍വീസ് നടത്തുക. ട്രെയിനുകളിലേക്കുള്ള ടിക്കറ്റ് റിസര്‍വേഷന്‍ നാളെ രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കും. ട്രെയിന്‍ നമ്പര്‍ 06105 തിരുവനന്തപുരം നോര്‍ത്ത്-സാന്ത്രാഗച്ചി എക്‌സ്പ്രസ് സ്‌പെഷ്യല്‍ ഒക്ടോബര്‍ 15 വ്യാഴാഴ്ച ഉച്ചയ്‌ക്ക് 2.15ന് തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് പുറപ്പെടും. മൂന്നാം ദിവസം ഉച്ചയ്‌ക്ക് 1.45ന് സാന്ത്രാഗച്ചിയില്‍ എത്തിച്ചേരും.

മടക്കയാത്രയ്‌ക്കുള്ള 06106 സാന്ത്രാഗച്ചി-തിരുവനന്തപുരം നോര്‍ത്ത് എക്‌സ്പ്രസ് സ്‌പെഷ്യല്‍ ഒക്ടോബര്‍ 18 ഞായറാഴ്ച ഉച്ചയ്‌ക്ക് 2.15ന് സാന്ത്രാഗച്ചിയില്‍ നിന്ന് പുറപ്പെടും. മൂന്നാം ദിവസം രാവിലെ 9.55ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തും. നാല് സ്ലീപ്പര്‍ ക്ലാസ് കോച്ചുകള്‍, 14 ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍, ഭിന്നശേഷിക്കാര്‍ക്ക് സൗകര്യപ്രദമായ രണ്ട് സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍ എന്നിവയാണ് ഈ ട്രെയിനിലുണ്ടാകുക. ഇരുദിശകളിലേക്കും ഓരോ സര്‍വീസ് വീതമാണ് നടത്തുന്നത്.

06575 ബംഗളൂരു കന്റോണ്‍മെന്റ്-തിരുവനന്തപുരം നോര്‍ത്ത് എക്‌സ്പ്രസ് സ്‌പെഷ്യല്‍ ഒക്ടോബര്‍ 16 വെള്ളിയാഴ്ച വൈകിട്ട് 4.40ന് ബംഗളൂരു കന്റോണ്‍മെന്റില്‍ നിന്ന് പുറപ്പെടും. അടുത്ത ദിവസം രാവിലെ 10.30ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തിച്ചേരും. മടക്കയാത്രയ്‌ക്കുള്ള 06576 തിരുവനന്തപുരം നോര്‍ത്ത്ബംഗളൂരു കന്റോണ്‍മെന്റ് എക്‌സ്പ്രസ് സ്‌പെഷ്യല്‍ ഒക്ടോബര്‍ 17 ശനിയാഴ്ച ഉച്ചയ്‌ക്ക് 12.40ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും. അടുത്ത ദിവസം രാവിലെ ആറിന് ബംഗളൂരു കന്റോണ്‍മെന്റില്‍ എത്തും.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

നാല് എസി ത്രീ ടയര്‍ കോച്ചുകള്‍, ആറ് സ്ലീപ്പര്‍ ക്ലാസ് കോച്ചുകള്‍, എട്ട് ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍, രണ്ട് ലഗേജ് കം ബ്രേക്ക് വാനുകള്‍ എന്നിവയാണ് ഈ ട്രെയിനിലുണ്ടാകുക. ഈ റൂട്ടിലും ഇരുദിശകളിലേക്കും ഓരോ സര്‍വീസ് വീതമാണ് ക്രമീകരിച്ചിരിക്കുന്നത്. രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകളിലേക്കുമുള്ള ടിക്കറ്റ് റിസര്‍വേഷന്‍ നാളെ രാവിലെ എട്ട് മണി മുതല്‍ ലഭ്യമാകും.

Tags: DASARApooja festivalspecail trains
Share
Tweet
SendShare

More News from this section

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

കായംകുളത്ത് ഓവര്‍ഹെഡ് വൈദ്യുതിലൈന്‍ തകരാര്‍; നിരവധി ട്രെയിനുകള്‍ വൈകുന്നു

500 കോടിയിലേറെ സ്വത്ത്, ദുരൂഹമായി ഏഴ് മരണങ്ങള്‍; വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കാര്യസ്ഥന്‍ പിടിയില്‍

മണ്ണാര്‍ക്കാട് ദേശീയപാതയില്‍ കണ്ടെയ്‌നര്‍ ലോറി പിന്നിലേക്ക് ഉരുണ്ടു; കാറിലും തുണിക്കടയിലും ഇടിച്ച് അപകടം

കലാച്ചി’യിലെ സാഹിത്യ മോഷണ ആരോപണത്തിൽ ഹരിത സാവിത്രിക്കെതിരെ കെ.ആർ. മീരയുടെ അപകീർത്തി പരാതി കോടതി സ്വീകരിച്ചു; മൊഴി രേഖപ്പെടുത്തൽ നവംബർ 7ന്

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; പ്രതിയെ രക്ഷിക്കാൻ ആരെത്തിയാലും നടക്കില്ല, പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് രമേശ് ചെന്നിത്തല, ബോസ്റ്റൽ സ്കൂളിലേക്ക് അയച്ചത് കോടതി

Latest News

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

പുകയില ഉല്‍പ്പന്നങ്ങള്‍ക്കെതിരെ നടപടി; ഗുട്കയുടെയും നിക്കോട്ടിന്‍ കലര്‍ന്ന പാന്‍മസാലയുടെയും വില്‍പ്പന നിരോധിച്ച് ഉത്തരാഖണ്ഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies