ഡല്‍ഹിയില്‍ ദസറ ആഘോഷത്തിന് മോദിയെത്തും? 2,500 സുരക്ഷാ ഉദ്യോഗസ്ഥര്‍, കനത്ത നിയന്ത്രണം; ഗതാഗതം വഴിതിരിച്ചുവിടും
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡല്‍ഹിയില്‍ ദസറ ആഘോഷത്തിന് മോദിയെത്തും? 2,500 സുരക്ഷാ ഉദ്യോഗസ്ഥര്‍, കനത്ത നിയന്ത്രണം; ഗതാഗതം വഴിതിരിച്ചുവിടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2026, 03:05 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ദസറ ആഘോഷങ്ങളുടെ ഭാഗമായി രാവണദഹന ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് എത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി. കിഴക്കന്‍ ഡല്‍ഹിയിലെ ഐപി എക്സ്റ്റന്‍ഷനിലുള്ള ഉത്സവ് ഗ്രൗണ്ടിലാണ് മൂന്ന് തലങ്ങളിലുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ചടങ്ങിനോടനുബന്ധിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗതാഗത നിയന്ത്രണങ്ങളും വഴിതിരിച്ചുവിടലും ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. കേന്ദ്ര സായുധ പൊലീസ് സേനകളില്‍നിന്നും ഡല്‍ഹി പൊലീസില്‍നിന്നുമായി ഏകദേശം 2,500 ഉദ്യോഗസ്ഥരെ സുരക്ഷയ്‌ക്കും ഗതാഗത നിയന്ത്രണത്തിനുമായി വിന്യസിക്കും. പ്രത്യേക ആയുധ പരിശീലനമുള്ള സ്വാറ്റ് കമാന്‍ഡോകളും സംഘത്തിലുണ്ടാകും. സുരക്ഷാ ഭീഷണികളും ചടങ്ങിനിടെയോ പ്രധാനമന്ത്രിയുടെ യാത്രാമാര്‍ഗത്തിലോ പ്രതിഷേധങ്ങളോ തടസങ്ങളോ ഉണ്ടാകാനുള്ള സാധ്യതയും കണക്കിലെടുത്താണ് ക്രമീകരണങ്ങള്‍.

പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിനാണ് (എസ്പിജി) ഏറ്റവും അകത്തെ സുരക്ഷാ വലയത്തിന്റെ ചുമതല. ഡല്‍ഹി പൊലീസിന്റെ പ്രധാനമന്ത്രി സുരക്ഷാ വിഭാഗത്തിലെ ഉദ്യോഗസ്ഥരും കമാന്‍ഡോകളും രണ്ടാമത്തെ വലയം നിയന്ത്രിക്കും. പ്രാദേശിക പൊലീസിനായിരിക്കും ഏറ്റവും പുറത്തുള്ള സുരക്ഷാ വലയത്തിന്റെ ചുമതല. രാവണദഹന ചടങ്ങില്‍ ഏകദേശം 10,000 പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈകിട്ട് 6.30ഓടെ പ്രധാനമന്ത്രി വേദിയിലെത്തുന്ന സാഹചര്യത്തില്‍ സംഘാടകര്‍ അനുവദിച്ച സാധുവായ പാസുകളുള്ളവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. വേദിയിലേക്ക് പ്രവേശിക്കുന്ന എല്ലാവരെയും പരിശോധിക്കും.

വേദിയുടെ നിയന്ത്രണം എസ്പിജി ഏറ്റെടുത്തുകഴിഞ്ഞതായും സംശയാസ്പദമായ വസ്തുക്കള്‍ കണ്ടെത്തുന്നതിനായി പലതവണ പരിശോധന നടത്തിയതായും ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഐപി എക്സ്റ്റന്‍ഷന്‍ ഉത്സവ് ഗ്രൗണ്ടിലും പരിസരത്തും മതിയായ സുരക്ഷാ ഉദ്യോഗസ്ഥരെയും സിസിടിവി ക്യാമറകളെയും വിന്യസിച്ചിട്ടുണ്ടെന്ന് ഈസ്റ്റ് ഡല്‍ഹി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു. നിരീക്ഷണത്തിനായി ഡ്രോണുകളും ഉപയോഗിക്കും. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്ന വഴികളിലെയും വേദിക്ക് സമീപത്തെയും ഉയരമുള്ള കെട്ടിടങ്ങളില്‍ വിശദമായ പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. തന്ത്രപ്രധാനമായ സ്ഥലങ്ങളിലെ കെട്ടിടങ്ങളുടെ മുകള്‍നിലകളില്‍ പ്രത്യേക സംഘങ്ങളെയും നിയോഗിക്കും.

പ്രവേശന കവാടങ്ങളില്‍ ഡോര്‍ ഫ്രെയിം മെറ്റല്‍ ഡിറ്റക്ടറുകള്‍, ഹാന്‍ഡ് ഹെല്‍ഡ് മെറ്റല്‍ ഡിറ്റക്ടറുകള്‍, ബാഗേജ് സ്‌കാനറുകള്‍ എന്നിവ ഒരുക്കും. സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്താന്‍ പരിശീലനം ലഭിച്ച നായ്‌ക്കളെയും ദ്രുതപ്രതികരണ സംഘങ്ങളെയും വിന്യസിക്കും. ആംബുലന്‍സുകളും പട്രോളിങ് വാഹനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ യാത്രാമാര്‍ഗങ്ങളിലും വേദിക്ക് സമീപവും ഡല്‍ഹി ട്രാഫിക് പൊലീസിന്റെ 300ഓളം ഉദ്യോഗസ്ഥരെ വിന്യസിക്കും. തിരക്ക് ഒഴിവാക്കാന്‍ ബദല്‍ യാത്രാമാര്‍ഗങ്ങളും തയ്യാറാക്കിയിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് ഡെപ്യൂട്ടി കമ്മീഷണര്‍, അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥരും നേതൃത്വം നല്‍കും. ഒന്‍പത് അസിസ്റ്റന്റ് കമ്മീഷണര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥരും സഹായത്തിനുണ്ടാകും.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

വൈകിട്ട് 5 മുതല്‍ രാത്രി 8 വരെ മധ്യ, തെക്കന്‍, കിഴക്കന്‍ ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. കിഴക്കന്‍ ഡല്‍ഹിയില്‍ പട്പര്‍ഗഞ്ച്, ഗാസിപുര്‍ മേഖലകളിലെ ദേശീയപാത 24, റോഡ് നമ്പര്‍ 57, 57എ, റോഡ് നമ്പര്‍ 55, വികാസ് മാര്‍ഗ് എന്നിവിടങ്ങളില്‍ നിയന്ത്രണങ്ങളുണ്ടാകും. ഗതാഗത നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ഡല്‍ഹി ട്രാഫിക് പൊലീസ് പ്രത്യേക നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. എന്നാല്‍, പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ് നിയന്ത്രണങ്ങളെന്ന് നിര്‍ദേശത്തില്‍ പ്രത്യേകം വ്യക്തമാക്കിയിട്ടില്ല. നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന റോഡുകള്‍ ഒഴിവാക്കി ബദല്‍ മാര്‍ഗങ്ങള്‍ ഉപയോഗിക്കണമെന്ന് യാത്രക്കാരോട് പൊലീസ് നിര്‍ദേശിച്ചു. യാത്ര നേരത്തെ ആസൂത്രണം ചെയ്യണം, അധിക സമയം കണക്കാക്കണം, നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളില്‍ മാത്രം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം എന്നിവയും നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നു. ഗതാഗത ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങളും വഴിതിരിച്ചുവിടല്‍ ബോര്‍ഡുകളും പാലിക്കണമെന്നും പൊലീസ് അറിയിച്ചു.

Tags: 2500 securityattend Dussehra eventDelhi's IP ExtensionNarendra Modi
Share
Tweet
SendShare

More News from this section

കുടുംബങ്ങളിൽനിന്ന് കുട്ടികൾക്ക് ശരിതെറ്റുകൾ തിരിച്ചറിയാനുള്ള വിവേകം ലഭിക്കണം; ലഹരിവിരുദ്ധ പോരാട്ടത്തിന് രാഷ്‌ട്രത്തെ ആഹ്വാനം ചെയ്ത് സർസംഘചാലക്, എ ഐയുടെ ദുരുപയോഗത്തിനെതിരെയും മുന്നറിയിപ്പ്

ഭീകരവാദത്തിന് ഇരട്ടത്താപ്പ് പാടില്ല, ഭീകരരെ സഹായിക്കുന്നവര്‍ക്കും സ്ഥാനമില്ല; പാകിസ്താന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

മുംബൈയില്‍ 13 നില കെട്ടിടത്തില്‍ തീപിടിത്തം; മൂന്ന് കുട്ടികളടക്കം ഒമ്പത് പേര്‍ക്ക് പരുക്ക്, പുക ശ്വസിച്ച് എട്ടുപേര്‍ക്ക് ശ്വാസതടസം

ടൈഗര്‍ ഷ്‌റോഫിനെ ആക്രമിക്കാന്‍ 34,000 രൂപയുടെ കരാര്‍? വിദേശത്തുനിന്ന് നിയന്ത്രിച്ചതായി സംശയം

ഇന്ത്യ വൈവിധ്യങ്ങളുടെ നാട്; അതിനെ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് പാരമ്പര്യം: സർസംഘചാലക്

ഇന്ത്യ-ന്യൂസിലന്‍ഡ് എഫ്ടിഎ പ്രാബല്യത്തില്‍; 100% കയറ്റുമതിക്കും തീരുവയില്ല

Latest News

രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥ സിബിഐയിലേക്ക്; ജി. പൂങ്കുഴലിക്ക് കേന്ദ്ര ഡെപ്യൂട്ടേഷൻ

മകന്‍റെ ലഹരി ഉപയോഗത്തെച്ചൊല്ലി തർക്കം; കോഴിക്കോട് പിതാവിന്‍റെ അടിയേറ്റ് മകന്‍ മരിച്ചു

ഡല്‍ഹിയില്‍ ദസറ ആഘോഷത്തിന് മോദിയെത്തും? 2,500 സുരക്ഷാ ഉദ്യോഗസ്ഥര്‍, കനത്ത നിയന്ത്രണം; ഗതാഗതം വഴിതിരിച്ചുവിടും

വീണാ ജോര്‍ജിനെ വെട്ടിലാക്കി ഗണ്‍മാന്റെ മൊഴി; ആയുധം കൊണ്ടുള്ള ആക്രമണം കണ്ടിട്ടില്ല, ആരോപണം മന്ത്രിയുടെ നിര്‍ദേശപ്രകാരം

വീടുകള്‍ ലക്ഷ്യമിട്ട് അജ്ഞാത നീക്കം? ഗേറ്റുകളിലും ബൈക്കുകളിലും കറുത്ത പ്ലാസ്റ്റിക് ടൈകള്‍; മൂവാറ്റുപുഴയില്‍ ആശങ്ക

കേരള സർവകലാശാലയിൽ സംഗീത സെമിനാർ ഒക്ടോബർ 25ന്

191 പേരുടെ മരണം: കെനിയയിലെ കൂട്ടമരണക്കേസില്‍ പോള്‍ മക്കെന്‍സിക്കെതിരെ കോടതി

ശബരിമല തീര്‍ഥാടനത്തിന് കൂടുതല്‍ സ്‌പെഷല്‍ ട്രെയിനുകള്‍; ധന്‍ബാദ് എക്‌സ്പ്രസ് തിരുവനന്തപുരത്തേക്ക് നീട്ടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies