തൊടുപുഴയിൽ തട്ടുകടയുടെ മറവിൽ കഞ്ചാവ് കച്ചവടം; സിപിഎം നേതാവ് ഉൾപ്പെടെ മൂന്നുപേർ പിടിയിൽ
Thursday, October 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • India
  • Kerala
  • Sports
  • Entertainment
Home News Kerala

തൊടുപുഴയിൽ തട്ടുകടയുടെ മറവിൽ കഞ്ചാവ് കച്ചവടം; സിപിഎം നേതാവ് ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2026, 09:43 am IST
Facebook
Twitter
WhatsAppTelegram

ഇടുക്കി: തൊടുപുഴയിൽ തട്ടുകടയുടെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിയ സിപിഎം നേതാവ് ഉൾപ്പെടെ മൂന്നുപേർ പിടിയിൽ. സിപിഎം മുതലക്കോടം ലോക്കൽ കമ്മിറ്റിയംഗവും സിഐടിയു തൊടുപുഴ ഏരിയാ കമ്മിറ്റിയംഗവുമായ സിജോ വർഗീസും കൂട്ടാളികളുമാണ് അറസ്റ്റിലായത്. കോളജ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചായിരുന്നു കഞ്ചാവ് വിൽപ്പന.

തൊടുപുഴ നഗരത്തിൽ ഇടുക്കി പ്രസ് ക്ലബ്ബിന് സമീപം തട്ടുകട നടത്തുന്ന പെരുമ്പള്ളിച്ചിറ മടത്തിക്കണ്ടം കണ്ണാത്തുകുഴിയിൽ സിജോ ജോർജിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഒന്നര കിലോയിലധികം കഞ്ചാവ് പിടികൂടിയിട്ടുണ്ട്. കഞ്ചാവ് വിൽപനയ്‌ക്കെതിരായ ‘ഓപ്പറേഷൻ തൂഫാൻ’ പരിശോധനയുടെ ഭാഗമായാണ് നടപടി.

പിടിയിലായ എറണാകുളം കാക്കനാട് സ്വദേശി യാസിൻ അഷ്റഫ്, എരുമേലി കനകപ്പാലം സ്വദേശി ആഷിഖ് അൻസാരി എന്നിവർ  സിജോ ജോർജിന്റെ തട്ടുകടയിലെ ജീവനക്കാരാണ്. പെരുമ്പാവൂരിൽനിന്ന് സിജോയ്‌ക്ക് കഞ്ചാവ് എത്തിച്ചിരുന്നത് ആഷിഖ് അൻസാരിയാണെന്നും വിൽപനയ്‌ക്ക് സഹായിച്ചിരുന്നത് യാസിൻ അഷ്റഫാണെന്നുമാണ് പൊലീസിന്റെ കണ്ടെത്തൽ.

നഗരമധ്യത്തിലെ ഇവരുടെ തട്ടുകടയുടെ മറവിലായിരുന്നു ലഹരിക്കച്ചവടം. കോളേജ് വിദ്യാർഥികൾക്കും സ്ഥിരം ഇടപാടുകാർക്കുമാണ് സിജോ കഞ്ചാവ് നൽകിയിരുന്നതെന്നാണ് വിവരം. തൊടുപുഴയിലെയും സമീപപ്രദേശങ്ങളിലെയും കോളേജുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് കഴിഞ്ഞ ഒരു മാസമായി സിജോ പൊലീസ് നിരീക്ഷണത്തിലായിരുന്നു. നേരത്തെയും ഇയാൾക്കെതിരെ പരാതികൾ ലഭിച്ചിരുന്നെങ്കിലും തെളിവുകൾ കണ്ടെത്താനായിരുന്നില്ല. തട്ടുകടകൾ കേന്ദ്രീകരിച്ചും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളിലും ലഹരിവിൽപന നടക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ പരിശോധന ശക്തമാക്കാനാണ് പൊലീസിന്റെ തീരുമാനം.

Tags: MDMA IN KERALA
Share
Tweet
SendShare

More News from this section

ബ്രിട്ടാസും റഹീമും വെറും ചെണ്ടകൾ; വിരിയില്ല എന്ന് ഉറപ്പുള്ള ചീമുട്ടകൾക്ക് മുകളിൽ അടയിരിക്കുന്നവരാണ് കമ്യൂണിസ്റ്റുകൾ; ഇടത് അനുഭാവിയായിരുന്ന ഞാൻ ഇന്ന് മോദിയുടെ ആരാധകൻ: ഫ്രാൻസിസ് ടി. മാവേലിക്കര

കൊല്ലത്ത് കഞ്ചാവുമായി യുവ ഡോക്ടർമാർ പിടിയിൽ; യുവതി ജില്ലാ ആശുപത്രിയിലെ ഹൗസ് സർജൻ; അജാസ് ഖാൻ പൊലീസിനെ ആക്രമിച്ച കേസിൽ റിമാൻഡിൽ

പാറശാലയിൽ റെയിൽവേ ട്രാക്കിൽ മണ്ണിടിച്ചിൽ; ബിലാസ്പൂർ–തിരുനെൽവേലി എക്സ്പ്രസ് പാളം തെറ്റി, ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

പിണറായി വിജയന് സുപ്രീംകോടതി പ്രത്യേക ആനുകൂല്യം നല്‍കിയിട്ടില്ല; ആഘോഷിക്കാന്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും വകയില്ലെന്ന് കെ. സുരേന്ദ്രന്‍

ഒന്നര മാസം കൊണ്ട് 2.28 ലക്ഷം രൂപ കൈക്കൂലി? വൈക്കം സിഐ ഷമീര്‍ഖാന് സസ്‌പെന്‍ഷന്‍; നടപടി വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍

പിണറായി വിജയനെ രക്ഷിക്കാന്‍ കോണ്‍ഗ്രസ്-സിപിഎം ധാരണയോ? സുപ്രീംകോടതി ഉത്തരവിന് പിന്നാലെ ചോദ്യങ്ങളുമായി രാജീവ് ചന്ദ്രശേഖര്‍

Latest News

രാഹുലിന്റെ ‘റെജിം ചെയ്ഞ്ച്’ നീക്കത്തിന് പിന്നിൽ അന്താരാഷ്‌ട്ര ശൃംഖലയോ? ചൈനീസ് വംശജനായ അമേരിക്കൻ വ്യവസായി നെവിൽ റോയ് സിംഗമിന്റെ പങ്ക്? നിർണായക വെളിപ്പെടുത്തലുമായി നിഷികാന്ത് ദുബെ

പാക് ഭീകരതയുടെ യാഥാർഥ്യം; 26/11 ദുരന്തം നേരിട്ടറിഞ്ഞ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി; താജ് പാലസിലെ സുരക്ഷ ജീവനക്കാരനുമായി സംസാരിച്ച് മാർക്കോ റൂബിയോ

ദേശീയ രാഷ്‌ട്രീയത്തിലെ ചാണക്യൻ; അമിത് ഷായ്‌ക്ക് 62-ാം പിറന്നാൾ; അടുത്ത ലക്ഷ്യം ലഹരിമുക്ത ഭാരതം

തൊടുപുഴയിൽ തട്ടുകടയുടെ മറവിൽ കഞ്ചാവ് കച്ചവടം; സിപിഎം നേതാവ് ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

4 ഭാര്യമാർ, 70 മക്കൾ; വരുമാനം വെറും 15 ഡോളർ! മക്കളുടെ പേര് പോലും അറിയില്ലെന്ന് മുഹമ്മദ് സാദിഖ്

ലഡാക്കിന് ആദ്യ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്; 2027-28 അധ്യയന വര്‍ഷം മുതല്‍ ലേയില്‍ പ്രവര്‍ത്തനം ആരംഭിക്കും

ദുര്‍ഗാ വിഗ്രഹ നിമജ്ജനത്തിനിടെ വൈദ്യുതാഘാതം; മൂന്ന് മരണം, 10 പേര്‍ക്ക് പൊള്ളലേറ്റു

‘രാഹുലിന്റെ സ്ത്രീകളോടുള്ള സമീപനം വനിതാ പൊലീസിനോടുള്ള പെരുമാറ്റത്തില്‍ വ്യക്തം’; കോണ്‍ഗ്രസ് നേതാവിനെതിരെ സ്മൃതി ഇറാനി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies