ഐശ്വര്യത്തിനും സമൃദ്ധിക്കും തൃക്കാർത്തിക വ്രതം; മൂന്ന് ദിവസം പാലിക്കേണ്ട ആചാരങ്ങളും ചിട്ടകളും അറിയാം
Monday, November 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
No Result
View All Result
Janam TV
| live
  • India
  • Keralam
  • Sports
  • Entertainment
Home News Keralam

ഐശ്വര്യത്തിനും സമൃദ്ധിക്കും തൃക്കാർത്തിക വ്രതം; മൂന്ന് ദിവസം പാലിക്കേണ്ട ആചാരങ്ങളും ചിട്ടകളും അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2026, 01:07 pm IST
Facebook
Twitter
WhatsAppTelegram

വൃശ്ചികത്തിലെ കാര്‍ത്തിക നാളും പൗര്‍ണ്ണമിയും ഒന്നിച്ചു വരുന്ന ഈ ദിവസം ദേവി ആദിപരാശക്തിയുടെ ജന്മനാളായി കണക്കാക്കുന്നു. കൂടാതെ പാല്‍ക്കടലില്‍ മഹാലക്ഷ്മി അവതാരം ചെയ്തതും തുളസീ ദേവി അവതാരമെടുത്തതും ശിവപാര്‍വ്വതീ പുത്രനായ സുബ്രമണ്യനെ പരിപാലിക്കാന്‍ കൃതികാ ദേവിമാര്‍ അവതാരം ചെയ്തതും ഈ ദിവസം തന്നെയാണ് എന്നാണ് വിശ്വാസം.

ഐശ്വര്യത്തിനും സമൃദ്ധിക്കും കുടുംബത്തിന്റെ ക്ഷേമത്തിനുമായി അനുഷ്ഠിക്കുന്ന പ്രധാന വ്രതങ്ങളിലൊന്നാണ് തൃക്കാർത്തിക വ്രതം. മഹാലക്ഷ്മീ പ്രീതിക്കായി വൃശ്ചികമാസത്തിലെ കാർത്തിക നാളിൽ ദീപങ്ങൾ തെളിയിക്കുന്നതിനൊപ്പം മൂന്ന് ദിവസം നീളുന്ന വ്രതാനുഷ്ഠാനത്തിനും പ്രാധാന്യമുണ്ട്. വ്രതം ആരംഭിക്കുന്നതിന് മുമ്പുള്ള ഗണപതി സ്മരണം മുതൽ കാർത്തികദിനത്തിലെ ദീപാരാധനയും മൂന്നാം ദിവസത്തെ ആചാരങ്ങളും വരെ കൃത്യമായ ചിട്ടകളോടെയാണ് വ്രതം അനുഷ്ഠിക്കുന്നത്.

ഗണപതി സ്മരണയോടെ വ്രതാരംഭം

ജനം ടിവി വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഏതു വ്രതവും ആരംഭിക്കുന്നതിന് മുമ്പ് ഭഗവാൻ മഹാഗണപതിയെ സ്മരിക്കണമെന്നാണ് ആചാരവിധി. ഒന്നിലധികം ദിവസം നീളുന്ന വ്രതമാണെങ്കിൽ വിഘ്നേശ്വരപ്രീതിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. വ്രതാരംഭദിവസം രാവിലെ തൂശനിലയിൽ വിളക്ക് തെളിച്ച് ഗണപതിയെ സങ്കൽപ്പിച്ച് നേദ്യം സമർപ്പിക്കാം. കഴിയുമെങ്കിൽ ത്രിമധുരം നിവേദിക്കാം. അതിന് സാധിക്കാത്തവർ ഏതെങ്കിലും ക്ഷേത്രത്തിൽ നാളികേരമുടച്ച് പ്രാർഥിക്കുകയാണ് പതിവ്.

വൃശ്ചികമാസത്തിലെ കാർത്തിക നാളും പൗർണമി തിഥിയും ചേരുന്ന ദിവസമാണ് തൃക്കാർത്തിക വ്രതത്തിന് പ്രധാനമായി കണക്കാക്കുന്നത്. കാർത്തിക നാളിന്റെ തലേദിവസവും പിറ്റേദിവസവും ഉൾപ്പെടെ മൂന്ന് ദിവസമാണ് വ്രതാനുഷ്ഠാനം. ഭരണി, കാർത്തിക, രോഹിണി എന്നീ നാളുകളിലാണ് ഈ വ്രതം അനുഷ്ഠിക്കുന്നത്.

ഭരണിനാളിലെ ആചാരങ്ങൾ

വ്രതത്തിന്റെ ആദ്യദിവസമായ ഭരണിനാളിൽ ഒരിക്കലൂണിനാണ് പ്രാധാന്യം. വീടും പരിസരവും വൃത്തിയാക്കി ചാണകവെള്ളം തളിച്ച് ശുദ്ധീകരിക്കുന്ന പതിവുമുണ്ട്. എണ്ണ തേച്ചുള്ള കുളി ഒഴിവാക്കണം. പകലുറക്കവും പാടില്ലെന്നാണ് ആചാരനിർദേശം.
മൂന്ന് ദിവസവും മത്സ്യമാംസാദികൾ ഒഴിവാക്കണം. കഴിയുന്നതും ശുദ്ധിയോടെയും വ്രതനിഷ്ഠയോടെയും ദിനചര്യകൾ പാലിക്കണം.

പൂർണ ഉപവാസം നിർബന്ധമില്ല

മറ്റ് ചില വ്രതങ്ങളിൽനിന്ന് തൃക്കാർത്തിക വ്രതത്തെ വ്യത്യസ്തമാക്കുന്ന പ്രധാന കാര്യം പൂർണ ഉപവാസം നിർബന്ധമല്ലെന്നതാണ്. മാത്രമല്ല, കാർത്തിക ദിവസം പൂർണമായി ഭക്ഷണം ഉപേക്ഷിക്കരുതെന്നും ആചാരവിധികളിൽ പറയുന്നു. മഹാലക്ഷ്മീ പൂജയുമായി ബന്ധപ്പെട്ട വ്രതമായതിനാൽ അത്താഴം മുടക്കരുതെന്നാണ് വിശ്വാസം. രാത്രിഭക്ഷണത്തിൽ പഴവർഗങ്ങൾ ഉൾപ്പെടുത്താം.

രാവിലെ സ്നാനശേഷം ദേവീസ്തുതികൾ ചൊല്ലി പ്രാർഥിച്ച ശേഷമാണ് ജലപാനം നടത്തേണ്ടതെന്നാണ് ആചാരം. ലളിതാസഹസ്രനാമം, മഹാലക്ഷ്മീസ്തോത്രം, മഹാലക്ഷ്മി അഷ്ടകം, ദേവീമാഹാത്മ്യം, കനകധാരാ സ്തോത്രം എന്നിവ പാരായണം ചെയ്യുന്നത് ശ്രേഷ്ഠമായി കരുതുന്നു. ക്ഷേത്രദർശനത്തിനു ശേഷം ക്ഷേത്രത്തിലെ പ്രസാദം ഭക്ഷണമായി സ്വീകരിക്കാം.

കാർത്തിക നാളിൽ ദീപങ്ങൾ തെളിയിക്കാം

വീടും പരിസരവും വൃത്തിയാക്കി മഹാലക്ഷ്മിയെ വരവേൽക്കുന്നതിനായി കാർത്തിക ദിവസം ദീപങ്ങൾ തെളിയിക്കുന്നതാണ് പ്രധാന ആചാരം. വീടിന്റെ മുന്നിൽ വാഴത്തട കുഴിച്ചുനിർത്തി കുരുത്തോലകൊണ്ട് അലങ്കരിച്ച് മൺചിരാതുകൾ തെളിയിക്കുന്ന പതിവുണ്ട്. ‘തടവിളക്ക്’ എന്നും ഇത് അറിയപ്പെടുന്നു.

വയൽ, പശുത്തൊഴുത്ത്, സമീപത്തെ വലിയ വൃക്ഷങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടും ചില ദേശങ്ങളിൽ പ്രത്യേക ദീപാചാരങ്ങൾ നിലനിൽക്കുന്നു. കാർത്തിക നാളിൽ ഭഗവതിക്ക് അടയുണ്ടാക്കി നിവേദിക്കുന്ന സമ്പ്രദായവും ചില പ്രദേശങ്ങളിലുണ്ട്.

കുടുംബാംഗങ്ങൾ ഒരുമിച്ച് ചിരാതുകൾ തെളിയിച്ച് നാമജപം നടത്തുന്നത് ദേവിയുടെ സാന്നിധ്യം വീട്ടിൽ നിറയാൻ കാരണമാകുമെന്നാണ് വിശ്വാസം. വീടിനുള്ളിലെ നിലവിളക്കിൽ കരിന്തിരി കത്തരുതെന്നാണ് ആചാരം. എന്നാൽ പുറത്ത് തെളിയിക്കുന്ന മൺചിരാതുകൾക്ക് ഈ നിബന്ധന ബാധകമല്ലെന്നും പറയപ്പെടുന്നു.

മൂന്നാം ദിവസം രോഹിണി നാളിൽ

വ്രതത്തിന്റെ മൂന്നാം ദിവസം രോഹിണി നക്ഷത്രമാണ്. അന്നും കുളിച്ച് നാമജപം നടത്തണം. മുൻദിവസങ്ങളിലെ വ്രതാനുഷ്ഠാനങ്ങൾ തുടർന്നുകൊണ്ടുപോയി ഈ ദിവസത്തോടെയാണ് മൂന്ന് ദിവസത്തെ തൃക്കാർത്തിക വ്രതം പൂർത്തിയാകുന്നത്.

കഴിയുന്നതും വെളുത്ത വസ്ത്രം ധരിക്കുക, ദിവസത്തിൽ രണ്ടു നേരം ക്ഷേത്രദർശനം നടത്തുക തുടങ്ങിയവയും വ്രതത്തിന്റെ ഭാഗമായി നിർദേശിക്കപ്പെടുന്നു. കുടുംബഐക്യം, ദുരിതമോചനം, കാര്യസിദ്ധി, വിദ്യാവിജയം എന്നിവയ്‌ക്കായി ഭക്തർ ഈ വ്രതം അനുഷ്ഠിക്കാറുണ്ട്. എല്ലാ മലയാളമാസത്തിലും വരുന്ന തൃക്കാർത്തിക നാളിലും വ്രതം അനുഷ്ഠിക്കാവുന്നതാണെന്നും വിശ്വാസമുണ്ട്.

തൃക്കാർത്തികയുമായി ബന്ധപ്പെട്ട പുരാണവിശ്വാസങ്ങൾ

തൃക്കാർത്തികയുമായി ബന്ധപ്പെട്ട് നിരവധി പുരാണവിശ്വാസങ്ങളും പ്രചാരത്തിലുണ്ട്. മഹാലക്ഷ്മിയുടെ അംശമായ തുളസീദേവിയുടെ ജനനം ഈ ദിവസമാണെന്നാണ് ഒരു വിശ്വാസം. കൃത്തികാ ദേവിമാർ സുബ്രഹ്മണ്യനെ എടുത്തുവളർത്തിയതും തൃക്കാർത്തിക നാളിലാണെന്ന് ഐതിഹ്യമുണ്ട്. ഗോലോകത്തിൽ ശ്രീകൃഷ്ണൻ രാധാറാണിയെ പൂജിച്ചതും ഈ ദിവസമാണെന്ന് മറ്റൊരു വിശ്വാസം പറയുന്നു.

സുബ്രഹ്മണ്യസ്വാമിയെ ആരാധിക്കുന്നതിനും തൃക്കാർത്തിക ശ്രേഷ്ഠമായ ദിവസമായി കണക്കാക്കപ്പെടുന്നു. ഈ ദിവസങ്ങളിൽ തുളസിയില പറിക്കുന്നത് ഒഴിവാക്കുകയും മൂന്ന് ദിവസവും തുളസിച്ചെടിക്ക് ജലം അർപ്പിക്കുകയും ചെയ്യണമെന്നാണ് ആചാരം.

ദീപങ്ങൾ തെളിയിച്ചും നാമജപം നടത്തിയും ദേവിയെ ആരാധിക്കുന്ന തൃക്കാർത്തിക, ഭക്തിയുടെയും കുടുംബസമർപ്പണത്തിന്റെയും ആഘോഷം കൂടിയാണ്. വ്രതത്തിന്റെ ആചാരക്രമങ്ങളിൽ പ്രദേശികമായും കുടുംബപാരമ്പര്യമനുസരിച്ചും വ്യത്യാസങ്ങളുണ്ടാകാം. അതിനാൽ തിഥി, നക്ഷത്രം എന്നിവയുടെ കൃത്യമായ സമയവും ആചാരവിധികളും അതത് പ്രദേശത്തെ ക്ഷേത്രാചാര്യന്മാരോടോ പണ്ഡിതന്മാരോടോ ചോദിച്ച് ഉറപ്പുവരുത്തുന്നത് ഉചിതമാണ്.

Tags: Thrikkarthika VrathamKarthika Deepam RitualsMahalakshmi PujaThrikkarthika Festival Kerala
Share
Tweet
SendShare

More News from this section

കോഴിക്കോട് കക്കോടിയില്‍ നിര്‍മാണത്തിലിരുന്ന വീടിന്റെ സണ്‍ഷെയ്ഡ് തകര്‍ന്നുവീണ് അപകടം; യുവാവിന് ദാരുണാന്ത്യം, തൊഴിലാളിക്ക് പരിക്ക്

ഇ.പി. ജയരാജനും പി. ജയരാജനും തമ്മിലുള്ള തര്‍ക്കം പുതിയ തലത്തിലേക്ക്; ഇടുക്കിയിലെ റിസോര്‍ട്ടില്‍ പി. ജയരാജന് ഓഹരി പങ്കാളിത്തം; ചിത്രങ്ങളും പുറത്ത്

ചക്കുളത്തുകാവ് പൊങ്കാല; നാളെ അഞ്ച് താലൂക്കുകളിൽ പ്രാദേശിക അവധി

ആദ്യ വിവാഹം മറച്ചുവെച്ച് വീണ്ടും വിവാഹം; ‘വാഴ’യുടെ പ്രൊഡക്ഷൻ മാനേജറും നടനുമായി ഇന്ദ്രജിത്ത് പിടിയിൽ

തിരുച്ചെന്തൂർ ക്ഷേത്രത്തിലെ ഭക്തിഗാന പരിപാടികയിൽ മുഖ്യമന്ത്രി വിജയ്‌ക്ക് സ്തുതി പാടി : വ്യക്തിപൂജ വേണ്ടന്ന കർശന നിർദേശവുമായി ഭരണസമിതി

മിമിക്രി ആർട്ടിസ്റ്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം ചേർന്നു; ഭാരവാഹികളെ തിരഞ്ഞെടുത്തു; കൃഷ്ണകുമാർ കെ.ടി. പ്രസിഡന്റ്

Latest News

2027 നിയമസഭാ തിരഞ്ഞെടുപ്പ്: പഞ്ചാബില്‍ തന്ത്രങ്ങളൊരുക്കാന്‍ ബിജെപിയുടെ 19 അംഗ സമിതി

ശത്രു ഡ്രോണുകളെ തകർക്കും; ഇന്ത്യയുടെ ആദ്യ മൈക്രോ മിസൈൽ സംവിധാനം; ‘ജ്വാല എംകെ-1’ പൊഖ്റാനിൽ വിജയകരമായി പരീക്ഷിച്ചു

ചുഴലിക്കാറ്റില്‍ കൃഷിനാശം; 5.73 ലക്ഷം കര്‍ഷകര്‍ക്ക് 212.3 കോടി രൂപയുടെ അടിയന്തര സഹായം പ്രഖ്യാപിച്ച് ബംഗാള്‍ സര്‍ക്കാര്‍

അയോധ്യയില്‍ നിന്ന് ഇനി ജനക്പൂരിലേക്ക് നേരിട്ട് ട്രെയിന്‍ യാത്ര; രാമഭക്തര്‍ക്കായി സരയൂ-കമല എക്‌സ്പ്രസ്, സാംസ്‌കാരിക ബന്ധത്തിന് പുതിയ കരുത്ത്

തിരുവണ്ണാമല കാർത്തിക പൗർണമി ഗിരിവലം ഇന്ന് രാത്രി 11.42 മുതൽ ; സമയക്രമം പ്രഖ്യാപിച്ചു

ലോക ചെസ് കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യം; ഗുകേഷ് നാളെ ഇറങ്ങും; എതിരാളി ഉസ്‌ബെക്കിസ്ഥാന്‍ താരം

തിരുവണ്ണാമലയിൽ നാളെ വൈകിട്ട് ആറിന് മലമുകളിൽ തൃക്കാർത്തിക മഹാദീപം; 50 ലക്ഷത്തിലേറെ ഭക്തരെത്തുമെന്ന് പ്രതീക്ഷ

ആറ് ടെസ്റ്റുകള്‍, ആറ് വിജയങ്ങള്‍; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ ഇന്ത്യക്ക് മുന്നില്‍ വമ്പന്‍ വെല്ലുവിളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Keralam
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies