അയോധ്യയില്‍ നിന്ന് ഇനി ജനക്പൂരിലേക്ക് നേരിട്ട് ട്രെയിന്‍ യാത്ര; രാമഭക്തര്‍ക്കായി സരയൂ-കമല എക്‌സ്പ്രസ്, സാംസ്‌കാരിക ബന്ധത്തിന് പുതിയ കരുത്ത്
Monday, November 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
No Result
View All Result
Janam TV
| live
  • India
  • Keralam
  • Sports
  • Entertainment
Home News India

അയോധ്യയില്‍ നിന്ന് ഇനി ജനക്പൂരിലേക്ക് നേരിട്ട് ട്രെയിന്‍ യാത്ര; രാമഭക്തര്‍ക്കായി സരയൂ-കമല എക്‌സ്പ്രസ്, സാംസ്‌കാരിക ബന്ധത്തിന് പുതിയ കരുത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2026, 03:36 pm IST
Facebook
Twitter
WhatsAppTelegram

അയോധ്യ: ശ്രീരാമന്റെ ജന്മഭൂമിയായ അയോധ്യയെയും സീതാദേവിയുടെ ജന്മനാടായ ജനക്പൂരിനെയും ബന്ധിപ്പിച്ച് സരയൂ-കമല എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസിന് തുടക്കമായി. ഇന്ത്യയും നേപ്പാളും തമ്മിലുള്ള ചരിത്രപരവും സാംസ്‌കാരികവുമായ ബന്ധം കൂടുതല്‍ ശക്തമാക്കുന്നതാണ് പുതിയ റെയില്‍ സര്‍വീസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേപ്പാള്‍ പ്രധാനമന്ത്രി ബാലേന്ദ്ര ഷായും ചേര്‍ന്നാണ് ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം ചെയ്തത്. അയോധ്യയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പങ്കെടുത്തു. അയോധ്യയും മിഥിലയും തമ്മിലുള്ള പുരാതനമായ വിശ്വാസബന്ധത്തിന്റെ പുനരുജ്ജീവനമാണ് പുതിയ ട്രെയിന്‍ സര്‍വീസിലൂടെ സാധ്യമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

നേപ്പാളില്‍ നിന്നുള്ള ഭക്തര്‍ക്ക് ഇനി നേരിട്ട് അയോധ്യയിലെത്തി രാംലല്ലയെ ദര്‍ശിക്കാം. ഇന്ത്യയില്‍ നിന്നുള്ള വിശ്വാസികള്‍ക്ക് ജനക്പൂര്‍ ധാമിലെത്തി മാതാ ജാനകിയുടെ അനുഗ്രഹം തേടാനും സാധിക്കുമെന്ന് യോഗി വ്യക്തമാക്കി. ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം ആയിരക്കണക്കിന് വര്‍ഷങ്ങളുടെ വിശ്വാസത്തിലും പാരമ്പര്യത്തിലുമാണ് അധിഷ്ഠിതമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ‘റൊട്ടി-ബേട്ടി’ ബന്ധമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ അടുപ്പം കേവലം അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിനപ്പുറമാണെന്നും അദ്ദേഹം പറഞ്ഞു. വിശ്വാമിത്ര മഹര്‍ഷിക്കൊപ്പം ശ്രീരാമനും ലക്ഷ്മണനും മിഥിലയിലേക്ക് പോയതും തുടര്‍ന്ന് ദശരഥ മഹാരാജാവ് വിവാഹസംഘവുമായി ജനക്പൂരിലെത്തിയതും ഇന്നും ആഘോഷങ്ങളിലൂടെ ഓര്‍മിക്കപ്പെടുന്ന പാരമ്പര്യങ്ങളാണ്. വിവാഹപഞ്ചമി ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ ഈ ചരിത്രബന്ധത്തിന്റെ തെളിവുകളാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

രാമക്ഷേത്ര പ്രസ്ഥാനത്തില്‍ നേപ്പാളിലെ സന്യാസിമാരും യുവാക്കളും സ്ത്രീകളും സാധാരണ ഭക്തരും നല്‍കിയ പിന്തുണയും അദ്ദേഹം അനുസ്മരിച്ചു. രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനിടെ മാതാ ജാനകിയുടെ മാതൃഭവനമായ ജനക്പൂര്‍ ധാമില്‍ നിന്ന് നൂറുകണക്കിന് ഭക്തര്‍ വിശേഷപ്പെട്ട സമ്മാനങ്ങളുമായി അയോധ്യയിലെത്തിയ കാര്യവും യോഗി എടുത്തുപറഞ്ഞു. അവരുടെ സ്‌നേഹവും പിന്തുണയും എന്നും ഓര്‍മിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് ഉച്ചയ്‌ക്ക് 12.30നാണ് അയോധ്യ ധാം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഉദ്ഘാടന പ്രത്യേക ട്രെയിന്‍ പുറപ്പെടുന്നത്. നവംബര്‍ 24 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ജനക്പൂര്‍ ധാമിലെത്തും.

ജനം ടിവി വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മടക്കയാത്രയ്‌ക്കായി നവംബര്‍ 24ന് ഉച്ചയ്‌ക്ക് ഒന്നിന് ജനക്പൂര്‍ ധാമില്‍ നിന്ന് ട്രെയിന്‍ പുറപ്പെടും. നവംബര്‍ 25 ബുധനാഴ്ച രാവിലെ 8.10ന് അയോധ്യ ധാമില്‍ തിരിച്ചെത്തും. ഉദ്ഘാടന പ്രത്യേക സര്‍വീസിന് അയോധ്യയില്‍ നിന്ന് ജനക്പൂരിലേക്ക് 04295 എന്ന നമ്പറും മടക്കയാത്രയ്‌ക്ക് 04296 എന്ന നമ്പറുമാണ് അനുവദിച്ചിരിക്കുന്നത്. സ്ഥിരം സര്‍വീസ് ആരംഭിക്കുമ്പോള്‍ അയോധ്യ-ജനക്പൂര്‍ ട്രെയിന്‍ 15595 എന്ന നമ്പറിലും മടക്ക ട്രെയിന്‍ 15596 എന്ന നമ്പറിലുമാകും സര്‍വീസ് നടത്തുക. ഇന്ത്യയും നേപ്പാളും തമ്മിലുള്ള ആത്മീയ, സാംസ്‌കാരിക ബന്ധങ്ങള്‍ക്ക് പുതിയ ഊര്‍ജം പകരുന്നതിനൊപ്പം തീര്‍ത്ഥാടന യാത്രകള്‍ കൂടുതല്‍ എളുപ്പമാക്കാനും പുതിയ ട്രെയിന്‍ സര്‍വീസ് സഹായകമാകും.

Tags: Cultural ties of AyodhyaMithilaNarendra ModiSaryu Kamala Expressyogi adhithyanath
Share
Tweet
SendShare

More News from this section

2027 നിയമസഭാ തിരഞ്ഞെടുപ്പ്: പഞ്ചാബില്‍ തന്ത്രങ്ങളൊരുക്കാന്‍ ബിജെപിയുടെ 19 അംഗ സമിതി

ശത്രു ഡ്രോണുകളെ തകർക്കും; ഇന്ത്യയുടെ ആദ്യ മൈക്രോ മിസൈൽ സംവിധാനം; ‘ജ്വാല എംകെ-1’ പൊഖ്റാനിൽ വിജയകരമായി പരീക്ഷിച്ചു

ചുഴലിക്കാറ്റില്‍ കൃഷിനാശം; 5.73 ലക്ഷം കര്‍ഷകര്‍ക്ക് 212.3 കോടി രൂപയുടെ അടിയന്തര സഹായം പ്രഖ്യാപിച്ച് ബംഗാള്‍ സര്‍ക്കാര്‍

തിരുച്ചെന്തൂർ ക്ഷേത്രത്തിലെ ഭക്തിഗാന പരിപാടികയിൽ മുഖ്യമന്ത്രി വിജയ്‌ക്ക് സ്തുതി പാടി : വ്യക്തിപൂജ വേണ്ടന്ന കർശന നിർദേശവുമായി ഭരണസമിതി

ഇന്ത്യ-നേപ്പാള്‍ ബന്ധത്തില്‍ പുതിയ അധ്യായം; 24,000 കോടി രൂപയുടെ പാക്കേജ്, നേപ്പാളില്‍ ഐഐടി ക്യാമ്പസും; വന്‍ വികസന പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരുവണ്ണാമല കാർത്തിക പൗർണമി ഗിരിവലം ഇന്ന് രാത്രി 11.42 മുതൽ ; സമയക്രമം പ്രഖ്യാപിച്ചു

Latest News

ചക്കുളത്തുകാവ് പൊങ്കാല; നാളെ അഞ്ച് താലൂക്കുകളിൽ പ്രാദേശിക അവധി

ആദ്യ വിവാഹം മറച്ചുവെച്ച് വീണ്ടും വിവാഹം; ‘വാഴ’യുടെ പ്രൊഡക്ഷൻ മാനേജറും നടനുമായി ഇന്ദ്രജിത്ത് പിടിയിൽ

അയോധ്യയില്‍ നിന്ന് ഇനി ജനക്പൂരിലേക്ക് നേരിട്ട് ട്രെയിന്‍ യാത്ര; രാമഭക്തര്‍ക്കായി സരയൂ-കമല എക്‌സ്പ്രസ്, സാംസ്‌കാരിക ബന്ധത്തിന് പുതിയ കരുത്ത്

മിമിക്രി ആർട്ടിസ്റ്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം ചേർന്നു; ഭാരവാഹികളെ തിരഞ്ഞെടുത്തു; കൃഷ്ണകുമാർ കെ.ടി. പ്രസിഡന്റ്

ലോക ചെസ് കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യം; ഗുകേഷ് നാളെ ഇറങ്ങും; എതിരാളി ഉസ്‌ബെക്കിസ്ഥാന്‍ താരം

തിരുവണ്ണാമലയിൽ നാളെ വൈകിട്ട് ആറിന് മലമുകളിൽ തൃക്കാർത്തിക മഹാദീപം; 50 ലക്ഷത്തിലേറെ ഭക്തരെത്തുമെന്ന് പ്രതീക്ഷ

ആറ് ടെസ്റ്റുകള്‍, ആറ് വിജയങ്ങള്‍; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ ഇന്ത്യക്ക് മുന്നില്‍ വമ്പന്‍ വെല്ലുവിളി

മധുര മീനാക്ഷിയുടെ ദിവ്യചൈതന്യം കുടികൊള്ളുന്ന കുമാരനല്ലൂർ; സുബ്രഹ്മണ്യനായി ഒരുക്കിയ ശ്രീകോവിലിൽ ദേവി കുടിയേറിയ ഐതിഹ്യം കുമാരനല്ലൂർ കാർത്യായനി ക്ഷേത്രത്തിന്റെ അപൂർവ സവിശേഷതകൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Keralam
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies