352 റണ്‍സിന്റെ ലീഡും പാഴായി! മിച്ചലിന്റെയും ഫിലിപ്‌സിന്റെയും പ്രതിരോധത്തില്‍ ഇന്ത്യക്ക് സമനില; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പ്രതീക്ഷകള്‍ക്ക് തിരിച്ചടി
Monday, November 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
No Result
View All Result
Janam TV
| live
  • India
  • Keralam
  • Sports
  • Entertainment
Home Sports Cricket

352 റണ്‍സിന്റെ ലീഡും പാഴായി! മിച്ചലിന്റെയും ഫിലിപ്‌സിന്റെയും പ്രതിരോധത്തില്‍ ഇന്ത്യക്ക് സമനില; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പ്രതീക്ഷകള്‍ക്ക് തിരിച്ചടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2026, 01:50 pm IST
Facebook
Twitter
WhatsAppTelegram

വെല്ലിങ്ടണ്‍: കൂറ്റന്‍ ഒന്നാം ഇന്നിങ്‌സ് സ്‌കോറും 352 റണ്‍സിന്റെ ലീഡും ഉണ്ടായിട്ടും ന്യൂസിലന്‍ഡിനെ വീഴ്‌ത്താനാകാതെ ഇന്ത്യ. ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ഒന്നാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു. അഞ്ചാം ദിനം മൂന്നാം സെഷനില്‍ കളി അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സെന്ന നിലയിലായിരുന്നു കിവികള്‍. ഇരു ക്യാപ്റ്റന്മാരും സമനിലയ്‌ക്ക് സമ്മതിച്ചതോടെ ഇന്ത്യയുടെ വിജയം എന്ന പ്രതീക്ഷ അവസാനിച്ചു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സ്വപ്‌നങ്ങള്‍ക്കും ഈ ഫലം വലിയ തിരിച്ചടിയായി.

ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ നേടിയ കൂറ്റന്‍ സ്‌കോറാണ് മത്സരത്തില്‍ നിര്‍ണായകമായത്. ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 720 റണ്‍സെടുത്ത ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 368 റണ്‍സിന് ന്യൂസിലന്‍ഡിനെ പുറത്താക്കിയ ശേഷമാണ് ഇന്ത്യ 352 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയത്. വിദേശ മണ്ണില്‍ ഇന്ത്യ നേടുന്ന ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് ടോട്ടല്‍ എന്ന റെക്കോര്‍ഡും ഈ പ്രകടനത്തിലൂടെ പിറന്നു.

എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ ഉറച്ചുനില്‍ക്കാന്‍ ന്യൂസിലന്‍ഡ് ബാറ്റര്‍മാര്‍ക്ക് കഴിഞ്ഞു. നാലാം ദിനം കളി അവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെന്ന നിലയിലായിരുന്നു കിവികള്‍. അഞ്ചാം ദിനം തുടക്കത്തില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ കൂടി വീഴ്‌ത്തിയതോടെ ഇന്ത്യക്ക് ഇന്നിങ്‌സ് ജയം നേടാനാകുമെന്ന പ്രതീക്ഷ ശക്തമായി. എന്നാല്‍ ഡാരില്‍ മിച്ചലും ഗ്ലെന്‍ ഫിലിപ്‌സും ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പ്പ് ഇന്ത്യയുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു. ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഇരുവരും വിക്കറ്റ് നഷ്ടപ്പെടുത്താതെ പ്രതിരോധം തീര്‍ത്തതോടെ മത്സരം സമനിലയിലേക്ക് നീങ്ങി. 186 പന്തുകള്‍ നേരിട്ട മിച്ചല്‍ 49 റണ്‍സുമായി പുറത്താകാതെ നിന്നു. 126 പന്തുകള്‍ നേരിട്ട ഫിലിപ്‌സ് 26 റണ്‍സുമായി ക്രീസില്‍ തുടര്‍ന്നു.

ജനം ടിവി വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

രണ്ടാം ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡിന് തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ ടോം ലാതത്തിന്റെ വിക്കറ്റ് നഷ്ടമായിരുന്നു. ഒന്നാം ഇന്നിങ്‌സിലെന്നപോലെ രണ്ടാം ഇന്നിങ്‌സിലും ജസ്പ്രീത് ബുംറയാണ് ലാതത്തെ പുറത്താക്കിയത്. പിന്നാലെ ഡെവോണ്‍ കോണ്‍വെയും ഹെന്റി നിക്കോള്‍സും ചേര്‍ന്ന് ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോയി. രണ്ടാം വിക്കറ്റില്‍ ഇരുവരും 60 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 31 റണ്‍സെടുത്ത നിക്കോള്‍സിനെ പ്രസിദ്ധ് കൃഷ്ണയാണ് പുറത്താക്കിയത്. 59 പന്തുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ മൂന്ന് ഫോറുകളുണ്ടായിരുന്നു. ധ്രുവ് ജുറേല്‍ എടുത്ത തകര്‍പ്പന്‍ ഒറ്റക്കൈ ക്യാച്ചാണ് നിക്കോള്‍സിന്റെ മടക്കത്തിന് വഴിയൊരുക്കിയത്. തുടര്‍ന്ന് കോണ്‍വെയും രചിന്‍ രവീന്ദ്രയും ചേര്‍ന്ന് കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ നാലാം ദിനം പൂര്‍ത്തിയാക്കി.

അഞ്ചാം ദിനം 59 റണ്‍സുമായി ബാറ്റിങ് പുനരാരംഭിച്ച കോണ്‍വെ 65 റണ്‍സെടുത്ത് മടങ്ങി. 165 പന്തുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ ഏഴ് ഫോറുകളുണ്ടായിരുന്നു. പിന്നാലെ 37 റണ്‍സെടുത്ത രചിന്‍ രവീന്ദ്രയും പുറത്തായി. നാലാം ദിനം 27 റണ്‍സുമായി കളി അവസാനിപ്പിച്ച രചിന് അഞ്ചാം ദിനം പത്ത് റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ക്കാനായത്. ടോം ബ്ലണ്ടലിന്റെ വിക്കറ്റും വീണതോടെ ന്യൂസിലന്‍ഡ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെന്ന നിലയിലായി. ഇതോടെ ഇന്ത്യക്ക് വേഗത്തില്‍ വിജയത്തിലെത്താനാകുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചു. എന്നാല്‍ മിച്ചലും ഫിലിപ്‌സും ഉറച്ചുനിന്നതോടെ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് പിന്നീട് വിക്കറ്റൊന്നും നേടാനായില്ല.

അഞ്ചാം ദിനം പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. വാഷിങ്ടണ്‍ സുന്ദറും അന്‍ഷുല്‍ കാംബോജും ഓരോ വിക്കറ്റ് വീതവും നേടി. ബുംറയും ഒരു വിക്കറ്റ് വീഴ്‌ത്തി. അതേസമയം, ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കെ.എല്‍. രാഹുല്‍ (136), ഋഷഭ് പന്ത് (128) എന്നിവര്‍ സെഞ്ച്വറി നേടി. യശസ്വി ജയ്‌സ്വാള്‍ (85), ദേവ്ദത്ത് പടിക്കല്‍ (80), ശുഭ്മാന്‍ ഗില്‍ (98), ധ്രുവ് ജുറേല്‍ (78) എന്നിവരും മികച്ച ഇന്നിങ്‌സുകള്‍ കാഴ്ചവെച്ചു. രാത്രി കാവല്‍ക്കാരനായി ക്രീസിലെത്തിയ അന്‍ഷുല്‍ കാംബോജും 42 പന്തില്‍ 38 റണ്‍സെടുത്ത് ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.

Tags: Drawntest matchindia vs newzeland
Share
Tweet
SendShare

More News from this section

ആറ് ടെസ്റ്റുകള്‍, ആറ് വിജയങ്ങള്‍; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ ഇന്ത്യക്ക് മുന്നില്‍ വമ്പന്‍ വെല്ലുവിളി

ക്രിക്കറ്റ് മൈതാനത്തുനിന്ന് രാഷ്‌ട്രീയത്തിലേക്ക്; ബിജെപിയില്‍ അംഗത്വമെടുത്ത് യുസ്വേന്ദ്ര ചാഹല്‍

സിക്‌സറടിച്ച് സെഞ്ചുറി! കിവീസ് മണ്ണിലും ചരിത്രം കുറിച്ച് റിഷഭ് പന്ത്; സേന രാജ്യങ്ങളിലെല്ലാം സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍

കിവീസിന്റെ മണ്ണില്‍ ഇന്ത്യയുടെ ചരിത്രനേട്ടം; 720 റണ്‍സ്, തകര്‍ന്നത് 2019ലെ റെക്കോര്‍ഡ്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രനേട്ടവുമായി ഋഷഭ് പന്ത്; 3000 റണ്‍സ് തികയ്‌ക്കുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍

136, 98, 85, 80, 55*……, ന്യൂസിലന്‍ഡ് മണ്ണില്‍ ചരിത്രം കുറിച്ച് ഇന്ത്യയുടെ ടോപ് 5! ആദ്യമായി അഞ്ച് ബാറ്റര്‍മാര്‍ക്കും അര്‍ധസെഞ്ച്വറി; ചരിത്ര നേട്ടം

Latest News

കോഴിക്കോട് കക്കോടിയില്‍ നിര്‍മാണത്തിലിരുന്ന വീടിന്റെ സണ്‍ഷെയ്ഡ് തകര്‍ന്നുവീണ് അപകടം; യുവാവിന് ദാരുണാന്ത്യം, തൊഴിലാളിക്ക് പരിക്ക്

ഇ.പി. ജയരാജനും പി. ജയരാജനും തമ്മിലുള്ള തര്‍ക്കം പുതിയ തലത്തിലേക്ക്; ഇടുക്കിയിലെ റിസോര്‍ട്ടില്‍ പി. ജയരാജന് ഓഹരി പങ്കാളിത്തം; ചിത്രങ്ങളും പുറത്ത്

2027 നിയമസഭാ തിരഞ്ഞെടുപ്പ്: പഞ്ചാബില്‍ തന്ത്രങ്ങളൊരുക്കാന്‍ ബിജെപിയുടെ 19 അംഗ സമിതി

ചക്കുളത്തുകാവ് പൊങ്കാല; നാളെ അഞ്ച് താലൂക്കുകളിൽ പ്രാദേശിക അവധി

ശത്രു ഡ്രോണുകളെ തകർക്കും; ഇന്ത്യയുടെ ആദ്യ മൈക്രോ മിസൈൽ സംവിധാനം; ‘ജ്വാല എംകെ-1’ പൊഖ്റാനിൽ വിജയകരമായി പരീക്ഷിച്ചു

ആദ്യ വിവാഹം മറച്ചുവെച്ച് വീണ്ടും വിവാഹം; ‘വാഴ’യുടെ പ്രൊഡക്ഷൻ മാനേജറും നടനുമായി ഇന്ദ്രജിത്ത് പിടിയിൽ

ചുഴലിക്കാറ്റില്‍ കൃഷിനാശം; 5.73 ലക്ഷം കര്‍ഷകര്‍ക്ക് 212.3 കോടി രൂപയുടെ അടിയന്തര സഹായം പ്രഖ്യാപിച്ച് ബംഗാള്‍ സര്‍ക്കാര്‍

അയോധ്യയില്‍ നിന്ന് ഇനി ജനക്പൂരിലേക്ക് നേരിട്ട് ട്രെയിന്‍ യാത്ര; രാമഭക്തര്‍ക്കായി സരയൂ-കമല എക്‌സ്പ്രസ്, സാംസ്‌കാരിക ബന്ധത്തിന് പുതിയ കരുത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Keralam
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies