'ഞങ്ങള്‍ക്കെല്ലാം അറിയാമായിരുന്നു'; സാന്‍ഡ്പേപ്പര്‍ വിവാദത്തില്‍ കൂട്ടുത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ഖവാജ, ഓസീസ് ക്രിക്കറ്റില്‍ വീണ്ടും പോര്
Thursday, November 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
No Result
View All Result
Janam TV
| live
  • India
  • Keralam
  • Sports
  • Entertainment
Home Sports Cricket

‘ഞങ്ങള്‍ക്കെല്ലാം അറിയാമായിരുന്നു’; സാന്‍ഡ്പേപ്പര്‍ വിവാദത്തില്‍ കൂട്ടുത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ഖവാജ, ഓസീസ് ക്രിക്കറ്റില്‍ വീണ്ടും പോര്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2026, 11:24 am IST
Facebook
Twitter
WhatsAppTelegram

സിഡ്‌നി: സാന്‍ഡ്പേപ്പര്‍ വിവാദത്തില്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ തര്‍ക്കം വീണ്ടും ശക്തമാകുന്നു. 2018ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്‌ക്കിടെ നടന്ന പന്തുചുരണ്ടല്‍ സംഭവത്തില്‍ അന്നത്തെ ടീമിലെ മുഴുവന്‍ അംഗങ്ങളും കൂട്ടുത്തരവാദിത്തം ഏറ്റെടുക്കണമെന്ന നിര്‍ദേശവുമായി മുന്‍ ഓസീസ് താരം ഉസ്മാന്‍ ഖവാജ രംഗത്തെത്തി. ഇതിന് പിന്നാലെ വിവാദത്തില്‍ പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയ കാമറൂണ്‍ ബാന്‍ക്രോഫ്റ്റിന്റെ നിലപാടും ചര്‍ച്ചയാകുകയാണ്. 2018ലെ സംഭവത്തില്‍ ടീമിന് കൂട്ടുത്തരവാദിത്തമുണ്ടായിരുന്നുവെന്ന് അംഗീകരിക്കുന്ന സംയുക്ത പ്രസ്താവനയാണ് ഖവാജ മുന്നോട്ടുവച്ചിരിക്കുന്നത്. ക്രിക്കറ്റ് ഓസ്ട്രേലിയ മേധാവി ടോഡ് ഗ്രീന്‍ബര്‍ഗിനും നിര്‍ദേശം കൈമാറിയിട്ടുണ്ട്. ഗ്രേഡ് ക്രിക്കറ്റര്‍ പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് ഖവാജ ഇക്കാര്യം വെളിപ്പെടുത്തിയത്.

ദക്ഷിണാഫ്രിക്കയില്‍ പന്തിന്റെ സ്വാഭാവിക അവസ്ഥ കൃത്രിമമായി മാറ്റിയിരുന്നുവെന്ന് ടീമിലെ അംഗങ്ങള്‍ക്ക് അറിയാമായിരുന്നുവെന്നും അതിന്റെ ഉത്തരവാദിത്തം മുഴുവന്‍ ടീമും ഏറ്റെടുക്കണമെന്നുമാണ് ഖവാജയുടെ നിര്‍ദേശം. സാന്‍ഡ്പേപ്പര്‍ ഉപയോഗിച്ചാണോ മറ്റേതെങ്കിലും മാര്‍ഗത്തിലൂടെയാണോ പന്തില്‍ കൃത്രിമം കാണിച്ചതെന്നത് വിഷയമല്ലെന്നും ടീമെന്ന നിലയില്‍ തങ്ങള്‍ ചെയ്ത കാര്യങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം നിര്‍ദേശിച്ച പ്രസ്താവനയില്‍ പറയുന്നു. അന്ന് സ്റ്റീവ് സ്മിത്ത്, കാമറൂണ്‍ ബാന്‍ക്രോഫ്റ്റ്, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ക്ക് വലിയ വില നല്‍കേണ്ടിവന്നുവെന്നും ഖവാജ ചൂണ്ടിക്കാട്ടി. ടീമിനുവേണ്ടി അവര്‍ നേരിട്ട തിരിച്ചടികളില്‍ ഖേദിക്കുന്നതായും അവരോട് നന്ദിയുള്ളവരായിരിക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്.

എന്നാല്‍ ഖവാജയുടെ നിര്‍ദേശം അംഗീകരിക്കപ്പെടുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. മറ്റ് ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്തശേഷം അറിയിക്കാമെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ മേധാവി ടോഡ് ഗ്രീന്‍ബര്‍ഗ് പ്രതികരിച്ചതെന്ന് ഖവാജ പറഞ്ഞു. നിര്‍ദേശം നടപ്പിലാകുമോയെന്ന് ഉറപ്പില്ലെങ്കിലും പ്രശ്നം പരിഹരിക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് പരസ്പരം പറയാന്‍ കഴിയുമെന്നായിരുന്നു ഗ്രീന്‍ബര്‍ഗിന്റെ നിലപാട്. വിവാദത്തില്‍ ഓസ്ട്രേലിയന്‍ ടെസ്റ്റ് നായകന്‍ പാറ്റ് കമ്മിന്‍സിന്റെ നിലപാടാണ് ഖവാജയെ നിരാശപ്പെടുത്തിയത്. കമ്മിന്‍സില്‍നിന്ന് ഇത്തരമൊരു പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ഖവാജയുടെ തുറന്നുപറച്ചില്‍.

ജനം ടിവി വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വ്യക്തിപരമായ വിമര്‍ശനങ്ങള്‍ ഏറെ വേദനിപ്പിച്ചെന്നും എന്നാല്‍ കമ്മിന്‍സിനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറ്റണമെന്നോ നിലവിലെ ടീമിനെ പ്രതിസന്ധിയിലാക്കണമെന്നോ തനിക്ക് ഉദ്ദേശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കമ്മിന്‍സുമായി ഇപ്പോള്‍ കാര്യമായ സംസാരമില്ലെങ്കിലും ടീമിലെ എല്ലാവരെയും ഒരുമിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്ന പ്രതീക്ഷ ഇപ്പോഴും തനിക്കുണ്ടെന്നും ഖവാജ പറഞ്ഞു. അധികാരവും നേതൃത്വപദവിയും കൈവശമുള്ളതിനാല്‍ അതിനുള്ള അവസരം കമ്മിന്‍സിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റ് സഹതാരങ്ങളും ഒടുവില്‍ സത്യം തുറന്നുപറയാനുള്ള ധൈര്യവും ആത്മവിശ്വാസവും കാണിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: Sandpaper ScandalCameron Bancroftusman khawajaPAT CUMMINS
Share
Tweet
SendShare

More News from this section

യുവരാജിന്റെ ഉപദേശം തേടി, ഒടുവില്‍ സ്വന്തം ശൈലിയില്‍ വിശ്വസിച്ചു; 53 പന്തില്‍ 204 റണ്‍സിന്റെ രഹസ്യം വെളിപ്പെടുത്തി വൈഭവ്

‘കോവിഡ് കാലം കഴിഞ്ഞിട്ടും വിലക്ക് എന്തിന്?’ ഗില്ലിന്റെ ചോദ്യത്തിന് ഐസിസിയുടെ മറുപടി; തുപ്പല്‍ ഉപയോഗിക്കാന്‍ അനുമതിയില്ല

സെവാഗിന്റെ മകന്‍ ആര്യവീര്‍ ഐപിഎല്‍ ലേലത്തില്‍; അടിസ്ഥാനവില 30 ലക്ഷം, ദ്രാവിഡിന്റെ മകന്‍ ഇല്ല

52 പന്തില്‍ ഡബിള്‍ സെഞ്ച്വറി, 28 സിക്‌സറുകള്‍; ക്രിക്കറ്റിലെ പുതിയ വിസ്മയമായി വൈഭവ്; നേടിയത് ലോക റെക്കോര്‍ഡ്

ആറ് ടെസ്റ്റുകള്‍, ആറ് വിജയങ്ങള്‍; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ ഇന്ത്യക്ക് മുന്നില്‍ വമ്പന്‍ വെല്ലുവിളി

352 റണ്‍സിന്റെ ലീഡും പാഴായി! മിച്ചലിന്റെയും ഫിലിപ്‌സിന്റെയും പ്രതിരോധത്തില്‍ ഇന്ത്യക്ക് സമനില; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പ്രതീക്ഷകള്‍ക്ക് തിരിച്ചടി

Latest News

നവംബർ 30 മുതൽ ഡിസംബർ 3 വരെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം; മണ്ഡല പുനർനിർണയ ബിൽ പ്രധാന അജണ്ട

കുടിവെള്ളം ചോദിച്ചെത്തി വയോധികയെ കെട്ടിയിട്ടു; പട്ടിമറ്റത്ത് സ്വർണാഭരണങ്ങൾ കവർന്നു

ശബരിമലയിൽ കനത്ത മഴ; സന്നിധാനം, പമ്പ, നിലയ്‌ക്കൽ മേഖലകളിൽ മഴ മുന്നറിയിപ്പ് ശക്തമാക്കി

പഞ്ചസാരയും ഉപ്പും കൊഴുപ്പും കൂടിയ ഭക്ഷണപ്പൊതികളിൽ മുന്നറിയിപ്പ് നിർബന്ധം; സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്

ടി. പത്മനാഭൻ അഭിനവ അശ്വത്ഥാമാവ്,രാഷ്‌ട്രീയവിധേയത്വം മറയില്ലാതെ പ്രകടിപ്പിക്കുന്നു: രൂക്ഷവിമർശനവുമായി അഡ്വ. ബി. ഗോപാലകൃഷ്ണൻ

സ്വർണം അരിക്കാൻ പുഴയിലിറങ്ങി; നീന്തുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവാവിന് ദാരുണാന്ത്യം

കോവളം സ്പാ പീഡനക്കേസ്; തമിഴ്‌നാട് സ്വദേശിയായ 14-ാം പ്രതി അറസ്റ്റിൽ, വരും ദിവസങ്ങളിലും അറസ്റ്റുണ്ടായേക്കും

അമിതാഭ് ബച്ചന്റെ വസതിക്കും മുംബൈ മേയറുടെ ഓഫീസിനും ബോംബ് ഭീഷണി; ഇ-മെയിൽ സന്ദേശത്തിൽ നിരവധി കേന്ദ്രങ്ങൾ; മുംബൈയിൽ അതീവ ജാഗ്രത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Keralam
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies