2020യും പനമ്പള്ളി നഗറിലെ ഫ്ലാറ്റും;  ഷാഫിയെ ലക്ഷ്യമിട്ട് ഉണ്ണിത്താന്റെ വെളിപ്പെടുത്തൽ കോൺഗ്രസിൽ പുകയുന്നു, നാണക്കേട് ഒഴിവാക്കാൻ കേന്ദ്രനേതൃത്വം ഇടപെട്ടു
Thursday, November 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
No Result
View All Result
Janam TV
| live
  • India
  • Keralam
  • Sports
  • Entertainment
Home News Keralam

2020യും പനമ്പള്ളി നഗറിലെ ഫ്ലാറ്റും;  ഷാഫിയെ ലക്ഷ്യമിട്ട് ഉണ്ണിത്താന്റെ വെളിപ്പെടുത്തൽ കോൺഗ്രസിൽ പുകയുന്നു, നാണക്കേട് ഒഴിവാക്കാൻ കേന്ദ്രനേതൃത്വം ഇടപെട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2026, 03:55 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പനമ്പള്ളി നഗറിലെ ഫ്ലാറ്റുമായി ബന്ധപ്പെട്ട് രാജ്‌മോഹൻ ഉണ്ണിത്താൻ നടത്തിയ വെളിപ്പെടുത്തലുകൾ കോൺഗ്രസിൽ പുതിയ വിവാദത്തിന് വഴിതുറക്കുന്നു. 2020 നമ്പറിലുള്ള വാഹനം ഷാഫി പറമ്പിൽ നിലവിൽ ഉപയോഗിക്കുന്നതാണെന്ന പരാമർശമാണ് വിവാദം കൂടുതൽ ചൂടുപിടിപ്പിക്കുന്നത്. കൂടുതൽ വെളിപ്പെടുത്തലുകൾ ഒഴിവാക്കാൻ കോൺഗ്രസ് നേതാക്കൾ അനുനയ നീക്കങ്ങൾ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.

പനമ്പള്ളി നഗറിലെ ഫ്ലാറ്റുമായി ബന്ധപ്പെട്ട സംഭവത്തിൽ കേരളത്തിലെ മുതിർന്ന നേതാക്കൾ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തിരുന്ന അന്തരിച്ച ഒരു പ്രമുഖ നേതാവിന് ദുരനുഭവമുണ്ടായെന്നാണ് ഉണ്ണിത്താൻ സൂചിപ്പിച്ചത്. ഒരാളുടെ കാലുപിടിച്ച് കേണപേക്ഷിക്കേണ്ടിവന്ന സാഹചര്യമുണ്ടായെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ സംഭവത്തിന് പിന്നിലെ കാരണമോ ബന്ധപ്പെട്ട വ്യക്തികളുടെ പേരുകളോ വെളിപ്പെടുത്തിയിട്ടില്ല.

‘ഒരു ക്ലൂ മാത്രം തരാം. 2020 എന്നത് ക്രിക്കറ്റ് സ്കോറല്ല, ഒരു വാഹനത്തിന്റെ നമ്പറാണ്’ എന്നായിരുന്നു ഉണ്ണിത്താന്റെ പരാമർശം. ഈ നമ്പറിലുള്ള വാഹനം ഷാഫി പറമ്പിലാണ് നിലവിൽ ഉപയോഗിക്കുന്നതെന്ന പ്രചാരണമാണ് വിവാദത്തിന് രാഷ്‌ട്രീയമാനം നൽകിയത്. പരാമർശം ഷാഫിയെ ലക്ഷ്യമിട്ടുള്ളതാണെന്ന ചർച്ചകളും കോൺഗ്രസിൽ ശക്തമാണ്.

ജനം ടിവി വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അന്തരിച്ച പ്രമുഖ നേതാവ് ആരാണെന്നതും ഫ്ലാറ്റിൽ എന്താണ് സംഭവിച്ചതെന്നതും സംബന്ധിച്ച് പാർട്ടിക്കുള്ളിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. മുൻ ഗവർണർ കൂടിയായ ഒരു നേതാവിനുണ്ടായ ദുരനുഭവമാണ് ഉണ്ണിത്താൻ സൂചിപ്പിച്ചതെന്ന് ചില മുതിർന്ന നേതാക്കൾ സമ്മതിക്കുന്നുണ്ട്.

ഉണ്ണിത്താൻ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയാൽ കോൺഗ്രസിൽ വലിയ രാഷ്‌ട്രീയ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന ആശങ്കയും നേതാക്കൾക്കുണ്ട്. വിവാദം ഷാഫി പറമ്പിലിന്റെ രാഷ്‌ട്രീയ ഭാവിയെപ്പോലും ബാധിച്ചേക്കാമെന്ന മുന്നറിയിപ്പുകളും ഉയരുന്നുണ്ട്.

ഇതിന്റെ പശ്ചാത്തലത്തിലാണ് വിവാദം അവസാനിപ്പിക്കാൻ കോൺഗ്രസ് കേന്ദ്രനേതൃത്വം ഇടപെട്ടതെന്നാണ് വിവരം. ഉണ്ണിത്താനെതിരെ പരസ്യമായി രംഗത്തിറങ്ങാനുള്ള എ ഗ്രൂപ്പിന്റെ നീക്കവും ഉപേക്ഷിച്ചതായാണ് സൂചന. കൂടുതൽ പരാമർശങ്ങൾ പുറത്തുവരുന്നത് ഒഴിവാക്കി പ്രശ്നം ഒത്തുതീർപ്പാക്കാനാണ് നേതൃത്വത്തിന്റെ ശ്രമമെന്നാണ് റിപ്പോർട്ട്.

Tags: shafi parambilraj mohan unnithan
Share
Tweet
SendShare

More News from this section

കുടിവെള്ളം ചോദിച്ചെത്തി വയോധികയെ കെട്ടിയിട്ടു; പട്ടിമറ്റത്ത് സ്വർണാഭരണങ്ങൾ കവർന്നു

ശബരിമലയിൽ കനത്ത മഴ; സന്നിധാനം, പമ്പ, നിലയ്‌ക്കൽ മേഖലകളിൽ മഴ മുന്നറിയിപ്പ് ശക്തമാക്കി

2029ന് മുമ്പ് ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കും; നിർണായക പ്രഖ്യാപനവുമായി അമിത് ഷാ

ടി. പത്മനാഭൻ അഭിനവ അശ്വത്ഥാമാവ്,രാഷ്‌ട്രീയവിധേയത്വം മറയില്ലാതെ പ്രകടിപ്പിക്കുന്നു: രൂക്ഷവിമർശനവുമായി അഡ്വ. ബി. ഗോപാലകൃഷ്ണൻ

സ്വർണം അരിക്കാൻ പുഴയിലിറങ്ങി; നീന്തുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവാവിന് ദാരുണാന്ത്യം

കോവളം സ്പാ പീഡനക്കേസ്; തമിഴ്‌നാട് സ്വദേശിയായ 14-ാം പ്രതി അറസ്റ്റിൽ, വരും ദിവസങ്ങളിലും അറസ്റ്റുണ്ടായേക്കും

Latest News

നവംബർ 30 മുതൽ ഡിസംബർ 3 വരെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം; മണ്ഡല പുനർനിർണയ ബിൽ പ്രധാന അജണ്ട

പഞ്ചസാരയും ഉപ്പും കൊഴുപ്പും കൂടിയ ഭക്ഷണപ്പൊതികളിൽ മുന്നറിയിപ്പ് നിർബന്ധം; സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്

അമിതാഭ് ബച്ചന്റെ വസതിക്കും മുംബൈ മേയറുടെ ഓഫീസിനും ബോംബ് ഭീഷണി; ഇ-മെയിൽ സന്ദേശത്തിൽ നിരവധി കേന്ദ്രങ്ങൾ; മുംബൈയിൽ അതീവ ജാഗ്രത

ദേശാഭിമാനിക്കെതിരായ പരാതി; ജയിലുകളിൽ രാഷ്‌ട്രീയ പാർട്ടികളുടെ പത്രങ്ങൾക്കും മാസികകൾക്കും വിലക്ക്

ശബരിമല തീർത്ഥാടകരുടെ വാൻ മറിഞ്ഞു; കുട്ടിയടക്കം അഞ്ചുപേർക്ക് പരിക്ക്

പിടിതരാതെ ചക്കക്കൊമ്പൻ; രണ്ടാം ദിവസത്തെ ദൗത്യവും പരാജയപ്പെട്ടു, തുടർനടപടികൾ കളക്ടറുമായി ആലോചിച്ച ശേഷം

ഭരണഘടനയെ അട്ടിമറിക്കാൻ പലവട്ടം ശ്രമിച്ചത് കോൺഗ്രസ്; രാജീവ് ചന്ദ്രശേഖർ

ശരദ് പവാറിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Keralam
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies