ഹിന്ദു ധർമ്മത്തിലേക്ക് മടങ്ങാൻ ആഗ്രഹിച്ച ക്രൈസ്തവ കുടുംബത്തിന് അനുമതി നിഷേധിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്; കൊല്ലം സ്വദേശികൾ ഹൈക്കോടതിയെ സമീപിച്ചു
Thursday, November 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
No Result
View All Result
Janam TV
| live
  • India
  • Keralam
  • Sports
  • Entertainment
Home News Keralam

ഹിന്ദു ധർമ്മത്തിലേക്ക് മടങ്ങാൻ ആഗ്രഹിച്ച ക്രൈസ്തവ കുടുംബത്തിന് അനുമതി നിഷേധിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്; കൊല്ലം സ്വദേശികൾ ഹൈക്കോടതിയെ സമീപിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2026, 05:13 pm IST
Facebook
Twitter
WhatsAppTelegram

കൊല്ലം: ഹിന്ദു ധർമ്മത്തിലേക്ക് മടങ്ങിവരാൻ ആഗ്രഹിച്ച എട്ടംഗ ക്രൈസ്തവ കുടുംബത്തിന് സ്വധർമ്മ പ്രവേശന ചടങ്ങിന് അനുമതി നിഷേധിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലാണ് സംഭവം. കുടുംബത്തിന്റെ അപേക്ഷ നിരസിച്ച ദേവസ്വം ബോർഡിന്റെ നിലപാട് വിവാദമായിരിക്കുകയാണ്. സംഭവത്തിൽ കുടുംബം ഹൈക്കോടതിയെ സമീപിച്ചു.

കൊല്ലം സ്വദേശികളായ എട്ടംഗ കുടുംബമാണ് സ്വമേധയാ ഹിന്ദു ധർമ്മത്തിലേക്ക് മടങ്ങിവരാൻ ആഗ്രഹം പ്രകടിപ്പിച്ച് ക്ഷേത്രത്തിൽ അപേക്ഷ നൽകിയത്. ക്ഷേത്രത്തിലെ നിലവിലുള്ള നടപടിക്രമങ്ങൾ പാലിച്ചാണ് അപേക്ഷ സമർപ്പിച്ചത്.

എന്നാൽ, കുടുംബത്തെ ഹിന്ദു മതത്തിലേക്ക് സ്വീകരിച്ച് ചടങ്ങുകൾ നടത്തിയാൽ ക്രൈസ്തവ സഭകൾ ക്ഷേത്രത്തിനെതിരെ രംഗത്തുവരുമെന്നും സാമൂഹിക പ്രശ്നങ്ങൾ ഉണ്ടാകുമെന്നുമാണ് ക്ഷേത്ര ഉപദേശക സമിതി ചൂണ്ടിക്കാട്ടിയത്. ഇതുസംബന്ധിച്ച് ഉപദേശക സമിതി ദേവസ്വം ബോർഡിന് കത്ത് നൽകി. തുടർന്നാണ് സ്വധർമ്മ പ്രവേശന ചടങ്ങിന് ബോർഡ് അനുമതി നിഷേധിച്ചത്.

ജനം ടിവി വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ദേവസ്വം ബോർഡിന്റെ തീരുമാനത്തിനെതിരെയാണ് കുടുംബം ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേരളത്തിൽ മതപരിവർത്തനത്തിന് തടസ്സമാകുന്ന നിയമമില്ലെന്നിരിക്കെ, ബോർഡിന്റെയും ഉപദേശക സമിതിയുടെയും നിലപാട് ചോദ്യം ചെയ്യപ്പെടുകയാണെന്ന് ഹിന്ദു സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.

ഉപദേശക സമിതിയെ പിരിച്ചുവിടണമെന്ന് വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു. കുടുംബത്തിന്റെ തീരുമാനം പൂർണമായും സ്വമേധയാ ഉള്ളതാണെന്നും പൂർവികർ ഹിന്ദു ധർമ്മ വിശ്വാസികളായിരുന്നുവെന്നും അപേക്ഷ നൽകിയ വ്യക്തി വ്യക്തമാക്കിയിട്ടുണ്ട്. സ്വധർമ്മ പ്രവേശന ചടങ്ങിന് ദേവസ്വം മാനുവലിൽ നടപടിക്രമങ്ങൾ നിർദേശിച്ചിട്ടുണ്ടെന്നും ക്ഷേത്രത്തിലെ വഴിപാട് വിവരങ്ങളിൽ ചടങ്ങിന്റെ നിരക്കും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ വിളയിൽ ചൂണ്ടിക്കാട്ടി.

സ്വന്തം ഇഷ്ടപ്രകാരം ഹിന്ദു ധർമ്മത്തിലേക്ക് മടങ്ങാൻ ആഗ്രഹിച്ച കുടുംബത്തിന് ദേവസ്വം ബോർഡ് തന്നെ അനുമതി നിഷേധിച്ചത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. സംഭവത്തിൽ ക്ഷേത്ര ഉപദേശക സമിതിയുടെയും ദേവസ്വം ബോർഡിന്റെയും നിലപാടിനെതിരെ ഹൈന്ദവ സംഘടനകൾ രംഗത്തെത്തിയിരിക്കുകയാണ്.

 

Tags: Christian family HinduismHindu reconversion controversyKottarakkara Mahaganapathy TempleTravancore Devaswom BoardVHP kerala
Share
Tweet
SendShare

More News from this section

കുടിവെള്ളം ചോദിച്ചെത്തി വയോധികയെ കെട്ടിയിട്ടു; പട്ടിമറ്റത്ത് സ്വർണാഭരണങ്ങൾ കവർന്നു

ശബരിമലയിൽ കനത്ത മഴ; സന്നിധാനം, പമ്പ, നിലയ്‌ക്കൽ മേഖലകളിൽ മഴ മുന്നറിയിപ്പ് ശക്തമാക്കി

2029ന് മുമ്പ് ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കും; നിർണായക പ്രഖ്യാപനവുമായി അമിത് ഷാ

ടി. പത്മനാഭൻ അഭിനവ അശ്വത്ഥാമാവ്,രാഷ്‌ട്രീയവിധേയത്വം മറയില്ലാതെ പ്രകടിപ്പിക്കുന്നു: രൂക്ഷവിമർശനവുമായി അഡ്വ. ബി. ഗോപാലകൃഷ്ണൻ

സ്വർണം അരിക്കാൻ പുഴയിലിറങ്ങി; നീന്തുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവാവിന് ദാരുണാന്ത്യം

കോവളം സ്പാ പീഡനക്കേസ്; തമിഴ്‌നാട് സ്വദേശിയായ 14-ാം പ്രതി അറസ്റ്റിൽ, വരും ദിവസങ്ങളിലും അറസ്റ്റുണ്ടായേക്കും

Latest News

നവംബർ 30 മുതൽ ഡിസംബർ 3 വരെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം; മണ്ഡല പുനർനിർണയ ബിൽ പ്രധാന അജണ്ട

പഞ്ചസാരയും ഉപ്പും കൊഴുപ്പും കൂടിയ ഭക്ഷണപ്പൊതികളിൽ മുന്നറിയിപ്പ് നിർബന്ധം; സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്

അമിതാഭ് ബച്ചന്റെ വസതിക്കും മുംബൈ മേയറുടെ ഓഫീസിനും ബോംബ് ഭീഷണി; ഇ-മെയിൽ സന്ദേശത്തിൽ നിരവധി കേന്ദ്രങ്ങൾ; മുംബൈയിൽ അതീവ ജാഗ്രത

ദേശാഭിമാനിക്കെതിരായ പരാതി; ജയിലുകളിൽ രാഷ്‌ട്രീയ പാർട്ടികളുടെ പത്രങ്ങൾക്കും മാസികകൾക്കും വിലക്ക്

ശബരിമല തീർത്ഥാടകരുടെ വാൻ മറിഞ്ഞു; കുട്ടിയടക്കം അഞ്ചുപേർക്ക് പരിക്ക്

പിടിതരാതെ ചക്കക്കൊമ്പൻ; രണ്ടാം ദിവസത്തെ ദൗത്യവും പരാജയപ്പെട്ടു, തുടർനടപടികൾ കളക്ടറുമായി ആലോചിച്ച ശേഷം

ഭരണഘടനയെ അട്ടിമറിക്കാൻ പലവട്ടം ശ്രമിച്ചത് കോൺഗ്രസ്; രാജീവ് ചന്ദ്രശേഖർ

ശരദ് പവാറിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Keralam
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies