കോട്ടയം: ഈരാറ്റുപേട്ടയിൽ കെട്ടിട നിർമാണത്തിനിടെ തട്ട് തകർന്നുവീണ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി റംസാനാണ് മരിച്ചത്. കെട്ടിടത്തിന്റെ തേപ്പ് ജോലികൾക്കായി ഒരുക്കിയിരുന്ന തട്ടാണ് തകർന്നുവീണത്.
അപകടത്തിൽ മൂന്ന് തൊഴിലാളികൾ താഴേക്ക് വീണതായി ദൃക്സാക്ഷികൾ പറഞ്ഞു. ഇവർക്കൊപ്പം വൈദ്യുതി ലൈനും താഴേക്ക് പതിച്ചതായാണ് വിവരം. അപകടത്തിൽ പരിക്കേറ്റ മറ്റ് രണ്ട് തൊഴിലാളികളെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.















