ന്യൂഡല്‍ഹി: ഹരിയാനയില്‍ നിന്നും അല്‍ ഖൊയ്ദ ഭീകരനെ അറസ്റ്റ് ചെയ്തു. ഡല്‍ഹി പൊലീസിലെ സ്‌പെഷല്‍ സെല്‍ ആണ് അബ്ദുള്‍ സമി എന്ന ഇയാളെ പിടികൂടിയത്. അല്‍ ഖൊയ്ദയുടെ ഇന്ത്യന്‍ വിഭാഗത്തില്‍ അംഗമാണ് ഇയാളെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളെ ഫെബ്രുവരി ഒന്ന് വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
ഷെഡ്പൂര്‍ സ്വദേശിയായ ഇയാള്‍ക്ക് പാകിസ്ഥാനില്‍ പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പാകിസ്ഥാനിലെ മന്‍സേരയിലാണ് പരിശീലനം ലഭിച്ചത്. ദുബായ് വഴിയാണ് ഇയാള്‍ പാകിസ്ഥാനില്‍ സന്ദര്‍ശനം നടത്തിയത്.
നേരത്തെ ഒഡീഷയില്‍ നിന്നും അറസ്റ്റിലായ മതപുരോഹിതന്‍ അബ്ദുള്‍ റാഷിദുമായി അടുത്ത ബന്ധം പുലര്‍ത്തിയ വ്യക്തിയാണ് ഇയാള്‍. 2014 സെപ്തംബറിലാണ് അല്‍ ഖൊയ്ദ ഇന്ത്യന്‍ യൂണിറ്റ് രൂപീകരിക്കുന്നത്. ഹരിയാനയിലെ മേവാട്ടില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.