രാഷ്ട്രപതിയുടെ ശബരിമല ദർശനം; ഹെലിപ്പാഡുകൾ പൊളിച്ചതിൽ ദുരൂഹത, നിർമാണത്തിന് ചെലവായത് 20.7 ലക്ഷംരൂപ
പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല ദർശനത്തോടനുബന്ധിച്ച് നിർമിച്ച ഹെലിപ്പാഡുകൾ പൊളിച്ചുനീക്കിയതിൽ ദുരൂഹത. പത്തനംതിട്ടയിലെ പ്രമാടം രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയം ഗ്രൗണ്ടിലെ ഹെലിപ്പാഡ് നിർമാണത്തിനെതിരെയാണ് ആരോപണം ഉയരുന്നത്. ...
























