fire - Janam TV
Wednesday, July 16 2025

fire

ലക്ഷ്യയിലെ തീപിടിത്തം: ഓഫ് ചെയ്യാത്ത അയൺ ബോക്‌സ് കത്തിയത് തീപ്പിടിത്തത്തിന് കാരണമായെന്ന് നിഗമനം

കൊച്ചി: കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ ബുട്ടീക്കിൽ തീപടർന്നത് ഓഫ് ചെയ്യാത്ത അയൺ ബോക്‌സിൽ നിന്നെന്ന് നിഗമനം. ഇടപ്പള്ളി ഗ്രാന്റ് മാളിലുള്ള ബുട്ടീക്കിലാണ് തീപിടിത്തമുണ്ടായത്. അഗ്നി ബാധയിൽ ...

വർക്കല തീപിടുത്തം: നിഹുലിനെ രക്ഷപെടുത്തിയത് കൂട്ടുകാരിയുടെ ഫോൺകോൾ, കുഴഞ്ഞുവീഴുമ്പോഴും പറഞ്ഞു, ‘അവരെ രക്ഷിക്കണേ…’ എന്ന്

തിരുവനന്തപുരം: വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന കുടുംബത്തിലെ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ തീപിടുത്തത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. ഇന്നലെ പുലർച്ചെയാണ് വർക്കലയിലെ പ്രതാപന്റെ ഇരുനില വീടിന് തീപിടിച്ചത്. അപകടത്തിൽ മൂത്ത ...

ചേർത്തലയിലെ പ്ലൈവുഡ് നിർമ്മാണ കമ്പനിയിൽ വൻ തീപിടുത്തം

ചേർത്തല: പള്ളിപ്പുറത്ത് വൻ തീപിടുത്തം. പ്ലൈവുഡ് നിർമ്മാണ കമ്പനിയിലാണ് തീപിടിച്ചത്. പള്ളിപ്പുറം മലബാർ സിമന്റ് ഫാക്ടറിക്ക് എതിർവശത്തുള്ള ഫെയ്സ് പാനൽ എന്ന പ്ലൈവുഡ് കമ്പനിക്കാണ് പുലർച്ചെ തീപിടിച്ചത്. ...

സൂപ്പർമാർക്കറ്റിന് തീപിടിച്ചു; രണ്ട് കടകൾ കത്തിനശിച്ചു; വൻ നാശനഷ്ടമെന്ന് വിലയിരുത്തൽ

ആലപ്പുഴ: സൂപ്പർമാർക്കറ്റിൽ വൻ അഗ്നിബാധ. മാന്നാറിൽ പ്രവർത്തിക്കുന്ന ദുബായ് ബസാർ, സമീപമുള്ള പലചരക്ക് കട എന്നിവയാണ് കത്തിയമർന്നത്. തീപിടുത്തത്തിൽ രണ്ട് കടകളും പൂർണമായും കത്തി നശിച്ചു. പ്ലാസ്റ്റിക്ക് ...

വർക്കല തീപിടിത്തം: രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായത് റിമോട്ട് കൺട്രോൾ ഗേറ്റും വളർത്തുനായയും, നിർഭാഗ്യകരമെന്ന് കളക്ടർ

തിരുവനന്തപുരം: വർക്കലയിൽ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച സംഭവത്തിൽ രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായത് റിമോട്ട് കൺട്രോൾ ഗേറ്റും വളർത്തുനായയുമെന്ന് റിപ്പോർട്ട്. വീട്ടിൽ നിന്നും തീ ...

അഞ്ച് പേർ മരിച്ചത് പുക ശ്വസിച്ചത് മൂലമാകാം; പൊള്ളലേറ്റല്ല മരണം; വിശദമായ പരിശോധന നടത്തി വരികയാണെന്ന് ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ

തിരുവനന്തപുരം: വർക്കലയിൽ വീടിന് തീപിടിച്ച് ഒരു കുടംബത്തിലെ അഞ്ച് പേർ മരിക്കാനിടയായത് പുക ശ്വസിച്ചത് മൂലമാകാമെന്ന് ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ നൗഷാദ്. പൊള്ളലേറ്റല്ല മരണം സംഭവിച്ചത്. ...

വീടിന്റെ ഉൾഭാഗം പൂർണ്ണമായും കത്തി: തീ പടർന്നത് വാഹനത്തിൽ നിന്നെന്ന് സൂചന, ഒരാൾ മാത്രം രക്ഷപെട്ടതിൽ ദുരൂഹതയുണ്ടോ എന്ന് അന്വേഷിക്കണമെന്ന് പോലീസ്

തിരുവനന്തപുരം: വർക്കല ദളവാപുരത്ത് വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച സംഭവത്തിന്റെ കാരണമറിയാൻ വിശദമായ അന്വേഷണം വേണമെന്ന് റൂറൽ എസ്പി ദിവ്യ ഗോപിനാഥ്. വീടിന്റെ ...

വീടിന് തീപിടിച്ച് എട്ട് മാസം പ്രായമായ കുഞ്ഞ് ഉൾപ്പെടെ അഞ്ച് പേർ വെന്തുമരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: വീടിന് തീപിടിച്ച് അഞ്ച് പേർ മരിച്ചു. തിരുവനന്തപുരം വർക്കല ചെറിന്നിയൂരിൽ പുലർച്ചെയാണ് സംഭവം. വീട്ടുടമസ്ഥൻ ബേബി, ഭാര്യ ഷേർലി, മകൻ അഹിൽ, മരുമകൾ അഭിരാമി, അഭിരാമിയുടെ ...

ഉത്തർപ്രദേശിൽ നിർത്തിയിട്ടിരുന്ന ട്രെയിന് തീപിടിച്ചു: ചാടിയിറങ്ങി ബോഗികൾ തള്ളിമാറ്റി യാത്രക്കാർ, വീഡിയോ പുറത്ത്

ലക്‌നൗ: ഉത്തർപ്രദേശിലെ സഹാറൻപൂരിൽ പാസഞ്ചർ ട്രെയിനിന് തീപിടുത്തം. സഹാറൻപൂരിൻ നിന്നും ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ 04460 നമ്പർ ട്രെയിനിനാണ് തീപിടുത്തമുണ്ടായത്. മീററ്റിൽ ഡാറുല റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുമ്പോഴാണ് സംഭവം. ...

തുമ്പോളിയിൽ കയർ ഫാക്ടറിയ്‌ക്ക് തീ പിടിച്ചു; ഒഴിവായത് വൻ ദുരന്തം

ആലപ്പുഴ : തുമ്പോളിയിൽ കയർ ഫാക്ടറിയ്ക്ക് തീ പിടിച്ചു. പള്ളിയ്ക്ക് സമീപം പ്രവർത്തിക്കുന്ന ഫാക്ടറിയ്ക്കാണ് തീപിടിച്ചത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് തീ അണച്ചു. ...

കളമശ്ശേരിയിൽ കിൻഫ്രയ്‌ക്ക് സമീപം വൻ തീപിടുത്തം

എറണാകുളം: കളമശ്ശേരിയിൽ വൻ തീപിടുത്തം. കളമശ്ശേരിയിലെ ഗ്രീൻ ലീഫ് എന്ന കമ്പനിയിലാണ് രാവിലെ 6.30ഓടെ തീപിടുത്തമുണ്ടായത്. കിൻഫ്ര  പാർക്കിനകത്ത് പ്രവർത്തിക്കുന്ന സുഗന്ധ ദ്രവ്യങ്ങൾ നിർമ്മിക്കുന്ന കമ്പനിയാണ് ഗ്രീൻ ...

ദുരന്തങ്ങൾക്ക് നടുവിൽ അമേരിക്ക: പേമാരിക്കും കൊടുങ്കാറ്റിനും വെള്ളപ്പൊക്കത്തിനും പിന്നാലെ കാട്ടുതീയും

വാഷിംഗ്ടൺ: അമേരിക്കയിൽ തുടർക്കഥയായി പ്രകൃതി ദുരന്തങ്ങൾ. ഹിമപ്പേമാരിയ്ക്കും കൊടുങ്കാറ്റിനും വെള്ളപ്പൊക്കത്തിനും പിന്നാലെ കാട്ടുതീയും ഉടലെടുത്തു. കാലിഫോർണിയയിലെ ബിഗ്‌സർ മേഖലയിൽ 1500 ഏക്കറോളം വ്യാപ്തിയിലാണ് കാട്ടുതീയുണ്ടായത്. വെള്ളിയാഴ്ച്ച മുതൽ ...

ആശുപത്രിയ്‌ക്ക് സമീപത്തെ അപ്പാർട്ട്‌മെന്റിൽ തീ പിടിത്തം; ഏഴ് പേർ വെന്തുമരിച്ചു; 17 പേർക്ക് പരിക്ക്

മുംബൈ : മഹാരാഷ്ട്രയിലെ അപ്പാർട്ട്‌മെന്റിലുണ്ടായ തീപിടിത്തത്തിൽ ഏഴ് മരണം. 17 പേർക്ക് പരിക്കേറ്റു. മുംബൈയിലെ ടർദിയോയിലെ കമല അപ്പാർട്ടെമെന്റിലാണ് തീപിടിത്തമുണ്ടായത്. രാവിലെയോടെയായിരുന്നു സംഭവം. 20 നിലകളുള്ള അപ്പാർട്ട്‌മെന്റിന്റെ ...

മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു: വൻ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. വിമാനത്താവള ജംഗ്ഷനു സമീപം നീറ്റാണിമ്മലിലാണ് അപകടം. ഫറോക്കിൽ നിന്നും കൊണ്ടോട്ടിയിലേക്ക് വരികയായിരുന്ന ബസിന്റെ മുൻ ഭാഗത്താണ് തീ ...

പെരുമ്പാവൂരിലെ വീട്ടുവളപ്പിലുണ്ടായ സ്‌ഫോടനം: കൊല്ലം സ്വദേശി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂർ വെങ്ങോലയിൽ വീട്ടുവളപ്പിലുണ്ടായ സ്‌ഫോടനത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിലെ താമസക്കാരനായ കൊല്ലം കരവാളൂർ സ്വദേശി സത്യരാശ് കുമാറിനെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. ...

മുംബൈ വിമാനത്താവളത്തിൽ വാഹനത്തിന് തീപിടിച്ചു; അഗ്നിബാധയുണ്ടായത് വിമാനം വലിച്ചുനീക്കുന്ന ടോ ട്രാക്ടറിന്; ഒഴിവായത് വൻ ദുരന്തം

മുംബൈ: വിമാനത്താവളത്തിൽ വാഹനത്തിന് തീപിടിച്ചു. വിമാനം വലിച്ചുനീക്കു ന്നതിനിടെയാണ് ടോ ട്രാക്ടറിന് തീപിടിച്ചത്. എയർ ഇന്ത്യാ വിമാനത്തിന്റെ മുൻഭാഗത്തെ ചക്രത്തെ ബന്ധിപ്പിച്ചുകൊണ്ട് തള്ളിനീക്കുന്നതിനിടെയാണ് ട്രാക്ടറിൽ നിന്ന് പുക ...

വൈറ്റിലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

എറണാകുളം : വൈറ്റിലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. അരൂർ സ്വദേശി മാർട്ടിൻ സഞ്ചരിച്ചിരുന്ന കാറിനാണ് തീ പിടിച്ചത്. സംഭവം കണ്ടയുടൻ മാർട്ടിൻ കാറിൽ നിന്നും പുറത്തിറങ്ങിയതിനാൽ ആളപായം ...

ബിജെപി എംഎൽഎയുടെ ഔദ്യോഗിക വാഹനത്തിന് അഞ്ജാത സംഘം തീയിട്ടു; സംഭവം എംഎൽഎ ഹോസ്റ്റലിന് മുൻപിൽ

ചണ്ഡീഗഡ് : ഹരിയാനയിൽ ബിജെപി എംഎൽഎയുടെ ഔദ്യോഗിക വാഹനത്തിന് അഞ്ജാത സംഘം തീയിട്ടു. പാനിപട്ടിൽ നിന്നുള്ള എംഎൽഎ പ്രമോദ് കുമാർ വിജിന്റെ വാഹനത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ...

കോഴിക്കോട് ചെരുപ്പ് കമ്പനിയ്‌ക്ക് തീപിടുത്തം: കടപൂർണ്ണമായും കത്തി നശിച്ചു

  കോഴിക്കോട്: കോഴിക്കോട് വൻ തീപിടുത്തം. കൊളത്തറ റഹ്മാൻ ബസാറിലാണ് തീപിടുത്തമുണ്ടായത്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടമുണ്ടായത്. 150ഓളം പേർ ജോലിചെയ്യുന്ന ഗോഡൗണിലാണ് തീപിടുത്തമുണ്ടായതെന്ന് സമീപവാസികൾ പറഞ്ഞു. ...

ബംഗ്ലാദേശിൽ മൂന്ന് നില ബോട്ടിന് തീപിടിച്ചു; 32 മരണം ; 100 പേർക്ക് പരിക്ക്

ധാക്ക : ബംഗ്ലാദേശിൽ ബോട്ടിന് തീ പിടിച്ച് 32 പേർ മരിച്ചു. 100 പേർക്ക് പരിക്കേറ്റു. തെക്കൻ ബംഗ്ലാദേശിലെ ജലകാത്തിയിലാണ് സംഭവം. ഒബിജാൻ 10 എന്ന പേരുള്ള ...

പാലക്കാട് വലിയങ്ങാടിയിൽ തീ പിടിത്തം

പാലക്കാട് : വലിയങ്ങാടിയിൽ തീ പിടിത്തം. പച്ചക്കറി ചന്തയ്ക്ക് സമീപത്തെ ആക്രിക്കടയിലാണ് തീപിടിത്തം ഉണ്ടായത്. പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. അഗ്നിശമനസേനയെത്തി തീ നിയന്ത്രണ വിധേയമാക്കി. അതുവഴിപോയ യാത്രക്കാരാണ് ...

വടകര താലൂക്ക് ഓഫീസിന് തീയിട്ടത് തണുപ്പകറ്റാൻ: ആന്ധ്രാ സ്വദേശിയുടെ മൊഴി

കോഴിക്കോട്: വടകര താലൂക്ക് ഓഫീസിലെ തീപിടുത്തത്തിന് പിന്നിൽ ആന്ധ്രാ പ്രദേശ് സ്വദേശി സതീഷ് നാരായണൻ തന്നെയാണെന്ന് നിഗമനം. പോലീസ് ചോദ്യം ചെയ്യലിൽ നിന്നാണ് ഇത് വ്യക്തമായത്. തണുപ്പ് ...

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചു; ഒഴിവായത് വൻ ദുരന്തം

കോട്ടയം : മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് സമീപം തീപിടുത്തം. ആശുപത്രിയ്ക്ക് പിന്നിലെ മാലിന്യക്കൂമ്പാരത്തിനാണ് തീ പിടിച്ചത്. തീ അണയ്ക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഉച്ചയോടെയായിരുന്നു സംഭവം. ശുചീകരണ തൊഴിലാളികളാണ് ...

പ്രണയ നൈരാശ്യം: കോഴിക്കോട് യുവാവ് തീ കൊളുത്തിയ യുവതി മരിച്ചു

കോഴിക്കോട്: കോഴിക്കോട് തിക്കോടിയിൽ യുവാവ് തീകൊളുത്തിയ യുവതി മരിച്ചു. യുവാവിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. കോഴിക്കോട് കാട്ടുവയൽ സ്വദേശി കൃഷ്ണപ്രിയയെ ആണ് തിക്കോടി സ്വദേശി നന്ദു ...

Page 15 of 17 1 14 15 16 17