വർക്കല തീപിടുത്തം: നിഹുലിനെ രക്ഷപെടുത്തിയത് കൂട്ടുകാരിയുടെ ഫോൺകോൾ, കുഴഞ്ഞുവീഴുമ്പോഴും പറഞ്ഞു, 'അവരെ രക്ഷിക്കണേ...' എന്ന്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വർക്കല തീപിടുത്തം: നിഹുലിനെ രക്ഷപെടുത്തിയത് കൂട്ടുകാരിയുടെ ഫോൺകോൾ, കുഴഞ്ഞുവീഴുമ്പോഴും പറഞ്ഞു, ‘അവരെ രക്ഷിക്കണേ…’ എന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 9, 2022, 07:42 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന കുടുംബത്തിലെ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ തീപിടുത്തത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. ഇന്നലെ പുലർച്ചെയാണ് വർക്കലയിലെ പ്രതാപന്റെ ഇരുനില വീടിന് തീപിടിച്ചത്. അപകടത്തിൽ മൂത്ത മകൻ നിഹുൽ മാത്രമാണ് രക്ഷപെടുന്നത്. മുകളിലെ നിലയിലേക്കുള്ള പടികളിൽ ദേഹമാസകലം പൊള്ളലേറ്റ് അവശനായ നിഹുലിനെയാണ് അഗ്നിരക്ഷാ സേന ആദ്യം കാണുന്നത്. ഭാര്യയും കുഞ്ഞും മുകളിലുണ്ട്, അവരെ എല്ലാവരേയും രക്ഷിക്കണേ എന്ന് പറഞ്ഞപ്പോഴേക്കും നിഹുൽ കുഴഞ്ഞു വീണിരുന്നു.

തീപിടുത്തം ആദ്യം കാണുന്നത് പ്രതാപന്റെ വീടിന്റെ എതിരെ താമസിക്കുന്ന ശശാങ്കനായിരുന്നു. ശശാങ്കൻ വീടിന്റെ വലതുഭാഗത്തെ കാർപോർച്ചിൽ തീ പടരുന്നത് കണ്ടു ബഹളം കൂട്ടി. തീപിടുത്തത്തെ തുടർന്ന് ശശാങ്കന്റെ മകൾ അലീന നിഹുലിനെ വിളിച്ചിരുന്നു. രണ്ടാം തവണ വിളിച്ചപ്പോഴാണ് നിഹുൽ ഫോൺ എടുത്തതെന്ന് അലീന പറയുന്നു. എവിടെയാ തീ എന്ന് നിഹുൽ ചോദിച്ചു. വീടിന്റെ മുന്നിലാണെന്ന് പറഞ്ഞു. ഉടൻ തന്നെ കട്ട് ചെയ്‌തെന്നും പിന്നീട് വിളിച്ചപ്പോൾ ഫോൺ റിങ് ചെയ്‌തെങ്കിലും പ്രതികരണം ഉണ്ടായില്ലെന്ന് അലീന പറയുന്നു.

എന്താണ് സംഭവിച്ചതെന്ന് അറിയാൻ നിഹുൽ ഓടി താഴത്തെ നിലയിലേക്ക് വന്നിരിക്കാമെന്നാണ് സൂചന. ഗുരുതരമായി പൊള്ളലേറ്റ നിഹുൽ അപകടാവസ്ഥ തരണം ചെയ്താലെ സംഭവത്തെ കുറിച്ചുള്ള വിവരം ലഭിക്കുകയുള്ളൂ. താഴത്തെ ഹാളിനോട് ചേർന്നായിരുന്നു പിതാവ് പ്രതാപന്റെ മൃതദേഹമെന്ന് പോലീസ് പറഞ്ഞു. കിടപ്പുമുറിയിൽ ഭാര്യ ഷെർലിയും. ഇരുവർക്കും ചെറിയ തോതിലെ പൊള്ളലേറ്റിരുന്നുള്ളൂ. അടുക്കളയിലേക്ക് തീ പടർന്നിരുന്നില്ല. കട്ടിലിൽ ഉറങ്ങിക്കിടന്നതു പോലെയായിരുന്നു അടുത്ത മുറിയിൽ നിഹുലിന്റെ സഹോദരൻ അഹിൽ മരിച്ച് കിടന്നത്.

സംഭവത്തിൽ മറ്റ് ദുരൂഹതയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് പോലീസ് ഇക്കാര്യം പറയുന്നത്. വീടിന് പുറത്തോ സമീപത്തോ അസ്വഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്നും പോലീസ് പറയുന്നു. മിക്കസമയത്തും മുറികളിലെ എസി പ്രവർത്തിപ്പിക്കാറുണ്ടായിരുന്നു. ഗേറ്റും വാതിലുമെല്ലാം വലിയ പൂട്ട് ഉപയോഗിച്ച് പൂട്ടിയിരുന്നു. തീപിടിത്തമുണ്ടായ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്‌നിരക്ഷാ സേനാംഗങ്ങളും വീട്ടിനുള്ളിൽ പ്രവേശിക്കാൻ ഏറെ പ്രയാസപ്പെട്ടിരുന്നു.

 

Tags: firevarkalafamily death
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies